28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം

|
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ

പറഞ്ഞ് പഴകിയ കാര്യമല്ലേയെന്ന് ആരെങ്കിലും ആവർത്തിച്ചാലും പരാതിയില്ല. കൈയ്യിലിരിപ്പ് നല്ലതെല്ലെന്ന് അറിയാം, നല്ലനടപ്പിന്റെ ചരിത്രവും പറയാനില്ല. വൻ പ്രതീക്ഷകൾ നൽകിയിട്ട് അതെല്ലാം തല്ലിക്കെടുത്തിയിട്ടുമുണ്ട്. എങ്കിലും ബിഎസ്എൻഎൽ നന്നാവും, നന്നാവണം എന്നിങ്ങനെ പറഞ്ഞ് കൊണ്ടേയിരിക്കുകയാണ് ഞങ്ങൾ. അതിന് പിന്നിൽ എക്കാലത്തും വ്യക്തമാക്കിയിട്ടുള്ള നിലപാടുകളുമുണ്ട്. ബിഎസ്എൻഎൽ നികുതിപ്പണം തിന്നു തീർക്കുന്ന വെള്ളാനകളിൽ ഒന്ന് മാത്രമായി അവസാനിക്കരുതെന്ന അതിയായ ആഗ്രഹം ഞങ്ങൾക്കുണ്ട്. അതീ രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാണെന്നത് കൊണ്ടല്ല, മറിച്ച് കോടിക്കണക്കിന് ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകേണ്ട സ്ഥാപനം ആയതിനാലാണ്.

രാജ്യത്ത് ടെലിക്കോം സേവനങ്ങളും ഇന്റർനെറ്റും എത്തിപ്പെടാത്ത മേഖലകളിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനുള്ള 4ജി സാച്ചുറേഷൻ പ്രോജക്റ്റിലും BSNL നിർണായക പങ്ക് വഹിക്കുന്നു ( പദ്ധതിയെക്കുറിച്ച് വിശദമായി താഴെ നൽകിയിട്ടുണ്ട് ). നിലവിൽ എറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ, മൊബൈൽ സേവനങ്ങൾ നൽകുന്ന ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണെന്ന് അറിയാമല്ലോ. ഡാറ്റ വേണ്ടാത്തവർക്ക് വോയ്സ് കോളുകളും വാലിഡിറ്റിയും മാത്രമുള്ള പ്ലാനുകൾ നൽകുന്ന ഏക സ്ഥാപനവും ബിഎസ്എൻഎൽ തന്നെ.

നാളെ ബിഎസ്എൻഎൽ എന്ന സ്ഥാപനം ഇല്ലാതായാൽ രാജ്യത്തെ ടെലിക്കോം വിപണിയിൽ സ്വകാര്യ കമ്പനികളുടെ സർവാധിപത്യമായി മാറും. ഇപ്പോൾ തന്നെ വീണ്ടുമൊരു നിരക്ക് വർധനവിന് ഒരുങ്ങുകയാണ് സ്വകാര്യ കമ്പനികൾ. ബിഎസ്എൻഎൽ 4ജി സർവീസ് അവതരിപ്പിക്കുകയും നല്ല നിലയിൽ മുന്നോട്ട് പോകുകയും ചെയ്താൽ അത് സാധാരണക്കാർക്ക് ​ഗുണം ചെയ്യും. കുറഞ്ഞ നിരക്കും കുഴപ്പമില്ലാത്ത സേവനങ്ങളും നൽകിയാൽ നിലവിൽ സ്വകാര്യ കമ്പനികളുടെ കൊള്ളയിൽ മടുത്തിരിക്കുന്ന യൂസേഴ്സ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ സാധ്യത കൂടുതലാണ്.

28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ

ഇതോടെ ആക്റ്റീവ് യൂസേഴ്സിനെ പിടിച്ചു നിർത്താൻ സ്വകാര്യ കമ്പനികൾക്ക് നിരക്ക് വർധനവ് നിയന്ത്രിക്കേണ്ടി വരും. ഇവിടെയാണ് ബിഎസ്എൻഎൽ എന്ന പൊതുമേഖല ടെലിക്കോം സ്ഥാപനം നിലനിൽക്കേണ്ടത് ഒരോ ഇന്ത്യക്കാരന്റെയും ആവശ്യമാകുന്നത്. മൊബൈൽ കണക്റ്റിവിറ്റിക്ക് അപ്പുറം ബ്രോഡ്ബാൻഡ്, എയർ ഫൈബർ തുടങ്ങിയ സേവനങ്ങളിലും ബിഎസ്എൻഎല്ലിന്റെ സാന്നിധ്യം ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്നു. ഒരേ നിരക്കുകളും പ്ലാനുകളും നൽകി, താരിഫ് വർധനവിൽ പോലും ഐക്യം പുലർത്തിയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ മുന്നോട്ട് പോകുന്നതെന്നും മറന്ന് പോകരുത്

BSNL: ബിഎസ്എൻഎല്ലിന്റെ ഭാവി

ബിഎസ്എൻഎല്ലിന്റെ ഭാവിയെക്കുറിച്ച് ഉള്ള ആശങ്കകൾ ആവശ്യമില്ലെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. 2026-27 സാമ്പത്തിക വർഷത്തോടെ ലാഭത്തിലേക്ക് മാറുമെന്നും ബിഎസ്എൻഎൽ അവകാശപ്പെുന്നുണ്ട്. സർക്കാർ തലത്തിൽ നിന്നുള്ള ഇടപെടലും സാമ്പത്തിക സഹായങ്ങളും ബിഎസ്എൻഎല്ലിന്റെ വളർച്ചയ്ക്കും വരുമാന മുന്നേറ്റത്തിനും കാരണമായെന്നാണ് വിലയിരുത്തൽ. കമ്പനി വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുകയാണെന്ന് ബിഎസ്എൻഎൽ മാനവ വിഭവ ശേഷി ഡയറക്റ്റർ അരവിന്ദ് വഡ്നേർക്കറും പറയുന്നു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് ഉടൻ ലോഞ്ച് ചെയ്യും. പിന്നാലെ അധികം വൈകാതെ തന്നെ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.

4ജി സാച്ചുറേഷൻ പ്രോജക്റ്റും ബിഎസ്എൻഎല്ലും

രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകാത്ത നിരവധി ഗ്രാമങ്ങളും മേഖലകളുമുണ്ട്. ഇവിടെയെല്ലാം 4ജി സേവനങ്ങൾ എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ 4ജി സാച്ചുറേഷൻ പ്രോജക്റ്റിന്റെ കുന്തമുനയായി നിൽക്കുന്നത് ബിഎസ്എൻഎല്ലാണ്. രാജ്യത്തെ ഏറ്റവും വിദൂരമായ കോണുകളിലും എത്തിപ്പെടാൻ ബുദ്ധിമുട്ടേറിയ മേഖലകളിലും 4ജിയെത്തിക്കുക എന്ന ഹിമാലയൻ ദൌത്യത്തിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്ന് ചിന്തിച്ച് നോക്കിയാൽ മനസിലാകും.

28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ

രാജ്യത്തെ 28,000-ൽ അധികം ഗ്രാമങ്ങളാണ് 4ജി സാച്ചുറേഷൻ പ്രോജക്റ്റിൽ ഉൾപ്പെടുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട ചില ഗ്രാമങ്ങളിൽ ഇന്നോളം മൊബൈൽ കവറേജ് ലഭിച്ചിട്ട് പോലുമില്ല. അധികമായി 2ജി, 3ജി കവറേജ് ലഭിക്കുന്ന 6,279 ഗ്രാമങ്ങൾ 4ജി കവറേജിലേക്ക് അപ്ഗ്രേഡ് ചെയ്യും. തദ്ദേശീയമായി വികസിപ്പിച്ച 4ജി സ്റ്റാക്ക് ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വിന്യസിക്കുന്നത്. ഇതേ രീതിയിൽ തന്നെയാണ് 4ജി സാച്ചുറേഷൻ പ്രോജക്റ്റും നടപ്പിലാക്കുന്നത്.

ഗ്രാമീണ മേഖലയിൽ സമ്പൂർണ മൊബൈൽ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായി 26,316 കോടി രൂപ ചിലവഴിച്ചാണ് 4ജി സാച്ചുറേഷൻ പ്രോജക്റ്റ് മുന്നോട്ട് പോകുന്നത്. യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ നിന്നുമാണ് പദ്ധതിക്കായി പണം ചിലവഴിക്കുന്നത്. ഇ-ഗവർൺൻസ് സർവീസുകൾ, ബാങ്കിങ്, ടെലി-മെഡിസിൻ, ടെലി-എഡ്യുക്കേഷൻ എന്നിങ്ങനെയുള്ള ഡിജിറ്റൽ സേവനങ്ങളിലേക്ക് ഗ്രാമീണ ജനതയ്ക്ക് ആക്സസ് നൽകുകയെന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Best Mobiles in India

English summary
BSNL is also playing a crucial role in the 4G Saturation Project to ensure connectivity in areas where telecom services and internet are not available in the country. It is known that BSNL is the telecom company that currently provides the cheapest data and mobile services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X