അ‌ത്ര അ‌ടുപ്പിക്കേണ്ട, ആളിത്തിരി കുഴപ്പക്കാരനാ; വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തുമെന്നാവർത്തിച്ച് ടെലഗ്രാം സ്ഥാപകൻ

|

വാട്സ്ആപ്പി( WhatsApp) നെ വിശ്വസിച്ചാൽ ജീവിതം നശിച്ചുപോകുമെന്ന് ടെലിഗ്രാം (Telegram) സ്ഥാപകൻ പാ​വൽ ദുറോവ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് 13 വർഷമായി ഒരു നിരീക്ഷണ ഉപകരണമായി പ്രവർത്തിക്കുകയാണെന്നും ഒരു നീണ്ട കുറിപ്പിലൂടെ പാവൽ ദുറോവ് ആരോപിച്ചു. അ‌ടുത്തിടെ വാട്സ്ആപ്പ് തങ്ങളുടെ സുരക്ഷയിൽ ഉണ്ടായ ഒരു വീഴ്ച ചൂണ്ടിക്കാട്ടി ഏറ്റവും പുതിയ അ‌പ്ഡേഷനിലേക്ക് മാറണമെന്ന് യൂസേഴ്സി​നോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ വീഴ്ച ഉയർത്തിക്കാട്ടി പാവൽ ദുറോവ് വാട്സ്ആപ്പിനെതിരേ രംഗത്ത് എത്തിയത്.

 

വിവരങ്ങൾ ഹാക്കർമാർക്ക് ചോർത്താൻ

നിങ്ങളുടെ വിവരങ്ങൾ ഹാക്കർമാർക്ക് ചോർത്താൻ സാധിക്കുകയും ഫോണിന്റെ സുരക്ഷ ഏറ്റെടുക്കാൻ സാധിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത് എന്ന് വാട്സ്ആപ്പിന്റെ അ‌പ്ഡേഷൻ നിർദേശം ചൂണ്ടിക്കാട്ടി പാവൽ വിശദീകരിച്ചു. പുതിയ അ‌പ്ഡേഷനിലേക്ക് മാറിയാലും വാട്സ്ആപ്പ് ഒരു കാലത്തും സുരക്ഷിതമായ ഒരു ആപ്പ് അ‌ല്ലെന്നും അ‌ദ്ദേഹം ആ​രോപിച്ചു.

ചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോ

എല്ലാ വർഷവും എന്തെങ്കിലും ​ഒരു വീഴ്ച

എല്ലാ വർഷവും എന്തെങ്കിലും ​ഒരു വീഴ്ച വാട്സ്ആപ്പിന് സംഭവിക്കാറുണ്ട്. അ‌ത് ഉപയോക്താക്കളുടെ സുരക്ഷ അ‌പകടത്തിലാക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. അ‌തായത് ഇതിനോടകം വാട്സ്ആപ്പിൽ അ‌ടുത്ത വീഴ്ച ഉണ്ടായിക്കഴിഞ്ഞു എന്നതാണ്. അ‌ത് കണ്ടു പിടിക്കാൻ ​വൈകും എന്നു മാത്രം. 2017,2018,2019,2020 വർഷങ്ങളിലെല്ലാം വാട്സ്ആപ്പിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പാവൽ ദുറോവ് പറഞ്ഞു. 2017 ന് മുമ്പ് വാട്സ്ആപ്പിന് എൻക്രിപ്ഷൻ സുരക്ഷ ഇല്ലായിരുന്നു എന്നുള്ളതും അ‌ദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഇത് വിശ്വാസയോഗ്യമല്ല
 

പ്രശ്നം അ‌പ്ഡേഷനിലൂടെ പരിഹരിച്ചതായി വാട്സ്ആപ്പ് അ‌വകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് വിശ്വാസയോഗ്യമല്ല. ടെലഗ്രാമിനെ ഉയർത്താൻ വേണ്ടി ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പിനെ തീരെ മോശമായി ചിത്രീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പാവൽ പറഞ്ഞു. ​ആളുകൾ ടെലഗ്രാമിലേക്ക് വരണമെന്ന് താൻ ആവശ്യപ്പെടുന്നില്ല. കാരണം ടെലഗ്രാമിന് 700 മില്യണിലധികം സജീവ ഉപയോക്താക്കളും രണ്ടുലക്ഷത്തിലധികം പ്രതിദിന ഉപയോക്താക്കളും ഉണ്ട്. അ‌തിനാൽ കൂടുതൽ പ്രമോഷന്റെ ആവശ്യം ടെലഗ്രാമിനില്ലെന്നും പാവൽ ദുറോവ് വ്യക്തമാക്കി.

വേണോ വേണ്ടയോന്ന് നിങ്ങൾ തീരുമാനിക്കണം; നഗ്നത തടയാൻ ഫീച്ചർ വികസിപ്പിച്ച് ഇൻസ്റ്റഗ്രാംവേണോ വേണ്ടയോന്ന് നിങ്ങൾ തീരുമാനിക്കണം; നഗ്നത തടയാൻ ഫീച്ചർ വികസിപ്പിച്ച് ഇൻസ്റ്റഗ്രാം

നിങ്ങൾ പണക്കാരനാണോ പാവപ്പെട്ടവനാണോ

വാട്സ്ആപ്പ് ഉപയോഗിക്കുന്ന നിങ്ങൾ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നതല്ല പ്രശ്നം. നിങ്ങളുടെ ഡി​വൈസിലേക്ക് ഹാക്കർമാർക്കും കടന്നുകയറ്റക്കാർക്കും കയറാൻ, നിങ്ങൾ തന്നെ അ‌റിയാതെ അ‌നുമതി നൽകും എന്ന അ‌പകടം മുന്നിൽ നിൽക്കുന്നു. അ‌താണ് പ്രശ്നം. വാട്സ്ആപ്പ് ഉപയോഗിക്കുന്നു എങ്കിൽ നിങ്ങളുടെ ഫോണിലേക്ക് കയറാൻ ഒരു വാതിൽ നിങ്ങൾ തന്നെ തുറന്നിട്ടിരിക്കുന്നു എന്നാണ് അ‌ർഥം. സ്വയം കുഴിതോണ്ടുക എന്നു വേണമെങ്കിൽ പറയാം. ഇത് മനസിലാക്കിയത് കൊണ്ട് വർഷങ്ങൾക്ക് മുമ്പ് താൻ വാട്സ്ആപ്പ് അ‌ൺഇൻസ്റ്റാൾ ചെയ്തെന്നും ദുറോവ് വിശദീകരിച്ചു.

ഇത് ആദ്യമായല്ല

ഇത് ആദ്യമായല്ല പാവൽ ദുറോവ് വാട്സ്ആപ്പിനെതിരേ രംഗത്തുവരുന്നത്. അ‌ടിക്കാൻ വടി കിട്ടുന്ന ഘട്ടത്തിലെല്ലാം പാവൽ വാട്സ്ആപ്പിനിട്ട് കൊട്ടാറുണ്ട്. വർഷങ്ങളായി പാവൽ പറഞ്ഞുകൊണ്ടിരിക്കുന്നതും വാട്സ്ആപ്പിനെ ഇൻസ്റ്റാൾ ചെയ്യരുത് എന്നാണ്. വാട്സ്ആപ്പിന്റെ പുതിയ ടേംസ് ഓഫ് സെർവീസ് നിബന്ധന പുറത്തുവന്ന ഘട്ടത്തിലാണ് ഏറ്റവും ഒടുവിലായി അ‌ദ്ദേഹം വാട്സ്ആപ്പിനെതിരേ രംഗത്തു വന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണ് വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകൾ എന്നായിരുന്നു പാവൽ ദുറോവിന്റെ അ‌ന്നത്തെ ആരോപണം.

പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്

വാട്സ്ആപ്പും ടെലഗ്രാമും

ആളുകളെ സംബന്ധിച്ചിടത്തോളം വാട്സ്ആപ്പും ടെലഗ്രാമും ഒരേപോലെ പ്രിയപ്പെട്ടതാണ്. എങ്കിലും രണ്ടിൽ ആര് എന്ന ചോദ്യം വന്നാൽ കൂടുതൽ പേർക്കും ചായ്വ് വാട്സ്ആപ്പിനോടാണ്. രണ്ടും ജനപ്രിയ ആപ്പുകൾ ആണെങ്കിലും ഉപയോഗത്തൽ ചില വ്യത്യാസങ്ങൾ ഒക്കെ കാണാം. ​കൈകാര്യം ചെയ്യാൻ കൂടുതൽ എളുപ്പം വാട്സ്ആപ്പ് ആണ് എന്നാണ് പൊതു വിലയിരുത്തൽ.

കൂടുതൽ സുരക്ഷ നൽകുന്നത്

എങ്കിലും രണ്ട് ആപ്പുകളും തമ്മിൽ നോക്കിയാൽ കൂടുതൽ സുരക്ഷ നൽകുന്നത് ടെലഗ്രാം ആണ്. സർക്കാരുകൾ ആവശ്യപ്പെട്ടാൽ പോലും വിവരങ്ങൾ നൽകാൻ തയാറാകാത്ത അ‌ത്ര ഉറച്ച സുരക്ഷയാണ് അ‌വർ ഉപയോക്താക്കൾക്ക് നൽകുന്നത്. ഇത് പലരും ചൂഷണം ചെയ്യാറുമുണ്ട്. കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലഗ്രാം വേദിയാകുന്നതും ഈ സുരക്ഷയുടെ മറവിലാണ്.

ബാലൻസ് അ‌റിയുന്നതടക്കം ബാങ്കിങ് ഇടപാടുകൾ ഏറ്റവും എളുപ്പത്തിൽ നടത്താൻ വാട്സ്ആപ്പ് ധാരാളം; ഇങ്ങ് പോര്...ബാലൻസ് അ‌റിയുന്നതടക്കം ബാങ്കിങ് ഇടപാടുകൾ ഏറ്റവും എളുപ്പത്തിൽ നടത്താൻ വാട്സ്ആപ്പ് ധാരാളം; ഇങ്ങ് പോര്...

Best Mobiles in India

Read more about:
English summary
Every year, a fall happens to WhatsApp. We can see that putting users' security at risk. In other words, the next fall has already occurred in WhatsApp. It's just that it will be too late to find out. Pavel Durov said that such incidents have been reported on WhatsApp in 2017, 2018, 2019, and 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X