'വാട്ട്‌സാപ്പ് പ്രൈവറ്റ് റിപ്ലേ ഫീച്ചര്‍' ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍, എങ്ങനെ പ്രവര്‍ത്തിക്കുന്നു?

|

ജനപ്രീയ മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ തന്നെ ഒട്ടനവധി അപ്‌ഡേറ്റുകളാണ് വാട്ട്‌സാപ്പില്‍ നിന്നും ലഭിച്ചിരുന്നത്.

 

 വാട്ട്‌സാപ്പ്

വാട്ട്‌സാപ്പ്

വാട്ട്‌സാപ്പ് ഏറ്റവും അടുത്തായി പുറത്തിറക്കിയ ഫീച്ചറാണ് 'പ്രൈവറ്റ് റിപ്ലേ'. വിന്‍ഡോസ് ഫോണുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ ഫീച്ചര്‍ അറിയാതെ എത്തിയിരുന്നു. ഉടന്‍ തന്നെ അത് നീക്കം ചെയ്യുകയും ചെയ്തു. ബീറ്റ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകും.

പ്രൈവറ്റ് റിപ്ലേ

പ്രൈവറ്റ് റിപ്ലേ

WABetaInfo അനുസരിച്ച്, വാട്ട്‌സാപ്പിന്റെ പ്രൈവറ്റ് റിപ്ലേ എന്ന ഫീച്ചര്‍ വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.335 എന്നതിലാണ് എത്തിയിരിക്കുന്നത്. വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ എത്തുന്ന മെസേജുകള്‍ക്ക് പ്രൈവറ്റ് റിപ്ലേ നല്‍കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. അതായത് ഗ്രൂപ്പുകളില്‍ ഒരു മെസേജിന് നമ്മള്‍ പ്രൈവറ്റ് റിപ്ലേയാണ് കൊടുക്കുന്നതെങ്കില്‍ മറ്റു അംഗങ്ങള്‍ക്ക് അത് കാണാന്‍ സാധിക്കില്ല.

വാട്ട്‌സാപ്പ് പ്രൈവറ്റ് റിപ്ലേ എന്ന ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
 

വാട്ട്‌സാപ്പ് പ്രൈവറ്റ് റിപ്ലേ എന്ന ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ബീറ്റ വേര്‍ഷനിലാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ഉളളത്. നിങ്ങളുടെ വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ ആണെങ്കില്‍ ഇത് ലഭ്യമായിട്ടുണ്ടാകും. നിലവിലുളള ബീറ്റ യൂസര്‍മാര്‍ പുതിയ വേര്‍ഷനായ 2.18.335 അപ്‌ഡേറ്റ് ചെയ്തിരിക്കണം.

വാട്ട്‌സാപ്പിന്റെ ഈ ഫീച്ചര്‍ ഉപയോഗിക്കാനായി ഗ്രൂപ്പിലെ ഒരു പ്രത്യേക അംഗത്തിന്റെ പേരില്‍ ദീര്‍ഘ നേരം അമര്‍ത്തിപ്പിടിക്കുക. അതിനു ശേഷം വലതു സൈഡില്‍ മുകളില്‍ കാണുന്ന മൂന്നു ഡോട്ടില്‍ പ്രസ് ചെയ്യുക. ഇതില്‍ ഒരു ഓപ്ഷന്‍ 'Reply Privately' എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത ശേഷം ടൈപ്പ് ചെയ്തു തുടങ്ങാം.

ഈ സവിശേഷത ലഭ്യമാണ്.

ഈ സവിശേഷത ലഭ്യമാണ്.

വ്യക്തിഗത മറുപടി (Individual reply) എന്ന സവിശേഷത നിങ്ങളെ അതേ ഗ്രൂപ്പില്‍ സൂക്ഷിക്കുമ്പോള്‍ സ്വകാര്യ മറുപടി (Private reply) എന്ന ഫീച്ചര്‍ നിങ്ങളെ കോണ്‍ടാക്റ്റിന്റെ സംഭാഷണ വിന്‍ഡോയിലേക്ക് കൊണ്ടു പോകും.

ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ മാത്രമേ ലഭ്യമാകൂ. ഉടന്‍ തന്നെ ഇത് ഐഒഎസിലും ലഭ്യമാകും. ഇതിനു മുന്‍പ് വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ 'Swipe to Reply' എന്ന ഫീച്ചര്‍ ലഭിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ലളിതമായി സ്വയിപ് ചെയ്തു കൊണ്ട് സന്ദേശത്തിന് മറുപടി അയക്കാന്‍ കഴിയും. ആപ്പിന്റെ ഐഒഎസ് പതിപ്പിലും ഈ സവിശേഷത ലഭ്യമാണ്.

Best Mobiles in India

Read more about:
English summary
whatsapp private replay feature, whatsapp android beta gets private reply feature, whatsapp new update, whatsapp news, app news

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X