വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ എത്തിയ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡിനെ കുറിച്ച് അറിയാം

|

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പില്‍ നിരന്തരം അപ്‌ഡേറ്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വാട്ട്‌സാപ്പ് തങ്ങളുടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അതിന്റെ ബീറ്റ 2.18.301 പതിപ്പില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സവിശേഷത ഇതിനു മുന്‍പു തന്നെ ഐഒഎസ് ഉപയോക്തക്കള്‍ക്കു ലഭിച്ചിരുന്നു.

 

വാട്ട്‌സാപ്പ്

വാട്ട്‌സാപ്പ്

ഇപ്പോള്‍ നിങ്ങൾ വാട്ട്‌സാപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ആ വിന്‍ഡോയില്‍ നിന്നും പുറത്തു പോകാതെ തന്നെ വിന്‍ഡോയ്ക്കു മുകളിലായി വീഡിയോ കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്.

ഈ ഫീച്ചര്‍

ഈ ഫീച്ചര്‍

നിലവില്‍ നിങ്ങള്‍ വാട്ട്‌സാപ്പിന്റെ ഈ പതിപ്പ് ഉപയോഗിക്കുകയും എന്നാല്‍ ഈ ഫീച്ചര്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചാറ്റ് ബാക്കപ്പ് ചെയ്ത് വാട്ട്‌സാപ്പ് റീഇന്‍സ്റ്റോള്‍ ചെയ്യുക. വാട്ട്‌സാപ്പിന്റെ PiP മോഡില്‍ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുളള സേവനങ്ങളിലെ വീഡിയോ ലിങ്കുകള്‍ വാട്ട്‌സാപ്പ് വിന്‍ഡോയ്ക്ക് അകത്തു തന്നെ തുറക്കാനും പ്ലേ ചെയ്യാനും സാധിക്കും. വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ ഈ സവിശേഷത ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് വാബിറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഐഒഎസില്‍ ഇതിന് ഒരു പ്രശ്‌നവും ഇല്ല.

 പുതിയ സൗകര്യം
 

പുതിയ സൗകര്യം

ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ് പതിപ്പിന് മുളിലുളള ഫോണുകളിലാണ് പുതിയ സൗകര്യം ലഭ്യമാകുക. വീഡിയോ ബബിളിന്റെ വലുപ്പം കൂട്ടാനും അതു പോലെ കുറയ്ക്കാനും ഉപയോക്താക്കള്‍ക്കു കഴിയും. ഒപ്പം ആപ്ലിക്കേഷനുളളില്‍ തന്നെ എവിടെ വേണമെങ്കിലും വീഡിയോ ബബിള്‍ സ്ഥാപിക്കാനും കഴിയും. അതേ സമയം ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ കോണ്‍ടാക്റ്റുകളുമായി എളുപ്പത്തില്‍ ടെക്സ്റ്റ് തുടരാനും സാധിക്കും.

വൺപ്ലസ് 6T ചിത്രങ്ങൾ വീണ്ടും ഇന്റർനെറ്റിൽ! മനോഹരം.. ഗംഭീരം!വൺപ്ലസ് 6T ചിത്രങ്ങൾ വീണ്ടും ഇന്റർനെറ്റിൽ! മനോഹരം.. ഗംഭീരം!

Best Mobiles in India

Read more about:
English summary
WhatsApp for Android Gets Picture-in-Picture Mode for Watching Instagram, YouTube, Facebook Videos In-App

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X