വാട്ട്‌സ്ആപില്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇമേജ് പ്രിവ്യൂ ലഭിക്കുന്ന സവിശേഷത എത്തുന്നു..!

Written By:

വാട്ട്‌സ്ആപ് ഓരോ പുതിയ പതിപ്പിലും ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സവിശേഷതകള്‍ എത്തിക്കാനുളള ശ്രമങ്ങളിലാണ്. ലിങ്കുകള്‍ക്ക് ഇമേജ് പ്രിവ്യൂ ലഭ്യമാക്കുന്ന സവിശേഷതയാണ് വാട്ട്‌സ്ആപ് പുതുതായി ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

3ജിബി റാം ഫോണ്‍ 8,888 രൂപയ്ക്ക് നല്‍കി ഇന്‍ടെക്‌സ്..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപില്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അതിന് ഇമേജ് പ്രിവ്യൂ നിലവില്‍ ലഭ്യമല്ല.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് ചാറ്റില്‍ ലിങ്ക് പോസ്റ്റ് ചെയ്യുന്നവര്‍ക്ക് അതിന്റെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍, ആ ലിങ്ക് എന്താണെന്ന് വിവരിച്ച് കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്.

 

വാട്ട്‌സ്ആപ്

ഈ അവസ്ഥയ്ക്കാണ് പുതിയ പതിപ്പില്‍ മാറ്റങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

വാട്ട്‌സ്ആപ്

പുതിയ പതിപ്പില്‍ ലിങ്ക് ഷെയര്‍ ചെയ്യുമ്പോള്‍ ഇമേജ് പ്രിവ്യൂവും ലഭ്യമാകുന്നതാണ്.

 

വാട്ട്‌സ്ആപ്

ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ട്വിറ്ററിലും മുന്‍പ് പ്രിവ്യൂ ലഭിക്കാറില്ലായിരുന്നു. എന്നാല്‍ ട്വിറ്റര്‍ അടുത്തിടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയിരുന്നു.

 

വാട്ട്‌സ്ആപ്

താമസിയാതെ യൂട്യൂബ് ലിങ്കുകള്‍ക്കും പ്രിവ്യൂ ഏര്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപിന്റെ 2.12.312 എന്ന പതിപ്പിലായിരിക്കും ഇമേജ് പ്രിവ്യൂ സവിശേഷത ഉള്‍പ്പെടുത്തിയ മാറ്റം എത്തുന്നത്.

 

വാട്ട്‌സ്ആപ്

ഇപ്പോള്‍ ഡെവലപ്പര്‍ പതിപ്പില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സവിശേഷത ഉപയോഗിക്കപ്പെടുന്നത്.

 

വാട്ട്‌സ്ആപ്

ഒരു മാസത്തിനുളളില്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ പുതിയ സവിശേഷത ഉള്‍ക്കൊളളുന്ന പതിപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp for Android to soon start showing previews of shared links.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot