വായിക്കാത്ത സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്യാനുളള വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ് ഇതാ...!

Written By:

വാട്ട്‌സ്ആപ് പുതിയ മാറ്റങ്ങളുമായി പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങി. വാട്ട്‌സ്ആപിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് മാറ്റങ്ങള്‍ ആദ്യം പരിചയപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനുളള 10 അസ്വസ്ഥകരമായ കാര്യങ്ങള്‍....!

ഇച്ഛാനുസൃത നോട്ടിഫിക്കേഷനുകള്‍, വായിക്കാത്ത സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്യാനുളള സവിശേഷത എന്നീ മാറ്റങ്ങളുമായാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിള്‍ വാച്ചുകള്‍ അടക്കമുളള സ്മാര്‍ട്ട്‌വാച്ചുകള്‍ സുരക്ഷിതമല്ലെന്ന്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു വ്യക്തിയുടെയോ, ഗ്രൂപ്പിന്റെയോ നോട്ടിഫിക്കേഷന്‍ മാത്രം ലഭിക്കാനാണ് ഇച്ഛാനുസൃത നോട്ടിഫിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക.

 

വ്യക്തിയുടെയോ, ഗ്രൂപ്പിന്റെയോ ഡീറ്റെയില്‍സ് എന്ന ഓപ്ഷനില്‍ മീഡിയ എന്ന ടാബിന് കീഴിലായാണ് കസ്റ്റം നോട്ടിഫിക്കേഷനുകള്‍ക്കുളള സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഇവിടെ കസ്റ്റം നോട്ടിഫിക്കേഷനുകള്‍ ഓഫാക്കിയിടാനുളള സൗകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

ഏതെങ്കിലും വ്യക്തിയുടെയോ, ഗ്രൂപ്പിന്റെയോ നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ കസ്റ്റം നോട്ടിഫിക്കേഷനുകള്‍ ഓഫാക്കി ഇടാവുന്നതാണ്.

 

കൂടാതെ വാട്ട്‌സ്ആപ് കോളുകള്‍ കുറഞ്ഞ നിരക്കില്‍ ചെയ്യാനുളള സവിശേഷതയും അവതരിപ്പിച്ചിട്ടുണ്ട്.

 

ഈ സവിശേഷത ഉപയോഗിച്ച് കുറഞ്ഞ ഡാറ്റയില്‍ കോള്‍ ചെയ്യാവുന്നതാണ്.

 

ചാറ്റ് കോള്‍ എന്ന മെനുവില്‍ ലോ ഡാറ്റാ യൂസേജ് എന്ന ഓപ്ഷനായാണ് ഈ സവിശേഷത നല്‍കിയിരിക്കുന്നത്.

 

പുതിയ പതിപ്പ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

v2.12.194 എന്ന പതിപ്പാണ് മാറ്റങ്ങളുമായി കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.

 

ഐഒഎസ് ഡിവൈസുകളില്‍ പുതിയ പതിപ്പ് ഉടന്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
WhatsApp for Android Update Adds Mark as Unread, Custom Notifications, and More.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot