ശ്രദ്ധിയ്ക്ക് അമ്പാനെ! വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 85 ലക്ഷത്തോളം അക്കൗണ്ടുകൾ
ഇന്നത്തെ കാലത്ത് വാട്‌സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ലെന്നു തന്നെ പറയാം. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഓരോരുത്തരുടെയും മെബൈൽ ഫോണിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അപ്ലിക്കേഷനായി മാറി കഴിഞ്ഞിരിക്കുന്നു വാട്സ്ആപ്പ്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഫയലുകൾ കൈമാറുന്നതിനുമായുള്ള ഒരു ലളിതമായ മാർഗമെന്ന രീതിയിലാണ് വാട്‌സ്ആപ്പ് എല്ലാവരുടേയും ജനപ്രീതി ആകർഷിച്ചത്. എന്നാൽ അതേ വാട്‌സ്ആപ്പ് വഴി പലചതികളും കുറ്റകൃത്യങ്ങളും അരങ്ങേറുണ്ടെന്ന കാര്യം ആർക്കൊക്കെ അറിയാം...? എന്നാൽ അത്തരം കുറ്റകൃത്യങ്ങൾ വാട്‌സ്ആപ്പ് വെച്ചുപൊറുപ്പിക്കുകയില്ല. അക്കൗണ്ട് ഒറ്റയടിക്ക് ബ്ലോക്ക് ആക്കും. 85 ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകളാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതോടെ മെറ്റ നിരോധിച്ചത്.
ആപ്ലിക്കേഷന്റെ ദുരുപയോഗം തടയാനും വിശ്വാസ്യത വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് 85 ലക്ഷത്തോളം അക്കൗണ്ടുകൾക്കെതിരെ ഒരൊറ്റ മാസം കൊണ്ട് വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചതെന്നാണ് മെറ്റയുടെ വിശദീകരണം. ക്രിത്യമായ കണക്കുകൾ നോക്കുകയാണെങ്കിൽ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ട്രാൻസ്പറിൻസി റിപ്പോർട്ട് അനുസരിച്ച് ജനുവരിയിൽ ഇന്ത്യയിൽ 84,58,000 ഉപയോക്താക്കളെ നിരോധിച്ചു.

ഡിജിറ്റൽ സുരക്ഷയ്ക്ക് വളരെ പ്രാധാന്യമുള്ള ഇന്ത്യയിൽ ഓരോ മാസവും ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് ദുരുപയോഗം ചൂണ്ടിക്കാണിച്ച് വാട്സ്ആപ്പ് നിരോധിക്കുന്നത്. ഇവയിൽ 16,58,000 അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്. രാജ്യത്ത് 50 കോടിയിലധികം ഉപയോക്താക്കളുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിൽ ദിവസേന നിരവധി പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
2021ലെ ഐടി ആക്ട് അനുസരിച്ച് അത് കണ്ടെത്താനായി ഒരു ടീമും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ സിസ്റ്റത്തിന് ഹാനികരമായ പെരുമാറ്റത്തിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ തിരിച്ചറിയാനും സസ്പെൻഷനുകളോ സ്ഥിരമായ വിലക്കുകളോ ഉൾപ്പെടെ ഉചിതമായ നടപടിയെടുക്കാനും കഴിയും. ഇൻഫർമേഷൻ ടെക്നോളജി 2021ലെ നിയമം 4(1)(ഡി), 3എ(7) എന്നിവ പ്രകാരമാണ് നടപടിയെടുക്കുന്നത്.

അതിനാൽ തന്നെ ഉപയോക്ത പരാതികൾ ലഭിക്കുന്നതിന് മുമ്പ് അവ കണ്ടെത്തി നടപടിയെടുക്കുകയും ചെയ്യും. വാടസ്ആപ്പിന്റെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ ഉപയോഗിച്ചാണ് കുറ്റ കൃത്യങ്ങൾ കണ്ടെത്തുന്നത്. ഇത് ബൾക്ക് മെസേജിംഗ് അല്ലെങ്കിൽ മറ്റ് അസാധാരണമായ പ്രവർത്തനങ്ങൾ പോലുള്ള സംശയാസ്പദമായ പെരുമാറ്റ രീതികൾ കണ്ടെത്തിയാൽ ആക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 നും ഓഗസ്റ്റ് 31 നും ഇടയിൽ 1.66 ലക്ഷം അക്കൗണ്ടുകൾ ഗുരുതരമായ നിയമലംഘനങ്ങൾ കാരണം ഉടനടി ബ്ലോക്ക് ചെയ്യപ്പെട്ടു. ബാക്കിയുള്ള അക്കൗണ്ടുകൾ സംശയാസ്പദമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് നിരോധിക്കുകയും ചെയ്തു. വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിക്കുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?
ആദ്യത്തേത് സേവന നിബന്ധനകളുടെ ലംഘനമാണ്. ബൾക്ക് സന്ദേശങ്ങൾ അയയ്ക്കൽ, സ്പാമിംഗ്, സ്‌കാമുകളിൽ ഏർപ്പെടൽ, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രണ്ടാമത്തേത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ. നിയമവിരുദ്ധമെന്ന് കരുതുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ ഫ്ലാഗ് ചെയ്യുകയും നിരോധിക്കുകയും ചെയ്യുന്നു.

മൂന്നാമത്തേതാണ് ഉപയോക്തൃ പരാതികൾ. അധിക്ഷേപിക്കുന്നതോ ഉപദ്രവിക്കുന്നതോ അനുചിതമായ പെരുമാറ്റമോ നേരിടുന്ന ഉപയോക്താക്കളിൽ നിന്നുള്ള പരാതികളിലും വാട്ട്സ്ആപ്പ് നേരിട്ട് പ്രവർത്തിക്കുന്നുണ്ട്.
ആരും അറിയുന്നില്ലെന്ന ധാരണയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഉടൻ നടപടിവരുമെന്ന് സാരം. ഇതെല്ലാം വാട്‌സ്ആപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മറ്റുള്ള ആപ്പുകളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ വാട്‌സ്ആപ്പ് ഒന്നുകൂടി പ്രൈവസി കീപ്പ് ചെയ്യുന്നുണ്ടെന്ന് പറയാം.


Click it and Unblock the Notifications








