വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

സ്മാര്‍ട്ട്‌ഫോണുകള്‍ ഒരുപിടി മെസേജിങ് ആപ്ലിക്കേഷനുകളുടെ വരവോടെ കൂടുതല്‍ ജനകീയവും, പ്രശസ്തവുമായി തീര്‍ന്നിരിക്കുകയാണ്. പരസ്യങ്ങളോ, കണ്‍കെട്ട് വേലകളോ ഇല്ലെന്നതാണ് വാട്ട്‌സ്ആപിനെ ഇത്രമേല്‍ ആളുകള്‍ക്കിടയില്‍ പ്രശസ്തമാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

ഈ ചാറ്റ് ആപ്ലിക്കേഷന്‍ യാതൊരു വിധത്തിലുളള സ്തംഭനമോ, ഇഴയലോ ഇല്ലാതെ മികച്ച പ്രവര്‍ത്തന ക്ഷമത പ്രദര്‍ശിപ്പിക്കുന്നതിനാല്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാണ്. വാട്ട്‌സ്ആപിന്റെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

നിങ്ങള്‍ ജോലി സ്ഥലത്തോ, സുഹൃത്തുക്കളുടെ ഒപ്പമോ ഇരിക്കുമ്പോള്‍ വാട്ട്‌സ്ആപിന്റെ കൂടുതല്‍ ഉപയോഗം മൂലം, നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും ഇവയില്‍ നിന്ന് മാറുന്നില്ലെന്ന് ഉറപ്പാക്കുക.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

നിങ്ങളുടെ സുഹൃത്തുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പ്രൊഫൈല്‍ ചിത്രങ്ങളും, സ്റ്റാറ്റസ് മെസേജുകളും എന്താണ് എന്ന് നോക്കുന്നതിനും അന്വേഷിക്കുന്നതിനും ഉളള ത്വര നിങ്ങളെ വാട്ട്‌സ്ആപില്‍ 24 മണിക്കൂറും വ്യാപ്രതനാക്കുന്നു.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

നിങ്ങളുടെ സെല്‍ ഫോണ്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്നതിന് കാതോര്‍ക്കുകയും, ഇടയ്ക്കിടെ ഫോര്‍വേഡ് ചെയ്ത മെസേജുകളും തമാശകളും വന്നോ എന്ന് നോക്കുന്നതും നിങ്ങളെ തീര്‍ച്ചയായും വാട്ട്‌സ്ആപ് അടിമപ്പെടുത്തി എന്നതിന് തെളിവാണ്.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

ആളുകള്‍ ഒത്തു കൂടുന്ന സ്ഥലങ്ങളില്‍, ചാറ്റിങില്‍ ഏര്‍പ്പെടുന്നതും സെല്‍ഫികളും വീഡിയോകളും പങ്കിടുന്നതും നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഒരു നിമിഷം പോലും ഒഴിവാക്കാന്‍ പറ്റാത്തതാക്കുകയും, ആളുകളെ നേരില്‍ കണ്ട് സംസാരിക്കാനുളള സമയവും സാഹചര്യവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

നിങ്ങളുടെ സന്ദേശ ദുശ്ശീലത്തില്‍ നിന്ന് കരകയറാന്‍ നിങ്ങള്‍ക്ക് മാത്രമാണ് അല്‍പ്പം പരിശ്രമം കൊണ്ട് സാധിക്കുക. നിങ്ങളുടെ ശീലങ്ങളില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തി സെല്‍ ഫോണ്‍ ബാധയില്‍ നിന്ന് മോചനം തേടാവുന്നതാണ്.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

നിങ്ങള്‍ ജോലി ചെയുമ്പോഴും, പഠിക്കുമ്പോഴും, സുഹൃത്തുക്കളുമായി സമയം ചിലവിടുമ്പോഴും ഓരോ നിമിഷവും വാട്ട്‌സ്ആപ് പരിശോധിക്കുന്നത് ഒഴിവാക്കി, ഒരു സമയ പരിധി നിശ്ചയിക്കുക.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

സ്മാര്‍ട്ട്‌ഫോണില്‍ മുഴുവന്‍ സമയവും നശിപ്പിക്കുന്നതിന് പകരം നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുകയും, നല്ല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും, സിനിമകള്‍ കാണാന്‍ ശ്രമിക്കുകയും ചെയ്യുക.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

വാട്ട്‌സ്ആപില്‍ ചാറ്റ് ചെയ്യുന്നതിന് നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്പര്‍ മാത്രം മതിയാകും. ആരെങ്കിലും നിങ്ങളെ ശല്ല്യപ്പെടുത്തുന്ന രീതിയില്‍ മെസേജുകള്‍ അയയ്ക്കുകയാണെങ്കില്‍, ഉടനെ അയാളെ ബ്ലോക്ക് ചെയ്യുക. ഇത് നിങ്ങളുടെ അനാവശ്യ സമയം പാഴാക്കുന്നത് ഒഴിവാക്കുകയും, അപരിചിതരില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

കൗമാരത്തിലുളളവര്‍ക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാകും. രക്ഷിതാക്കള്‍ക്ക് മക്കളുടെ സെല്‍ ഫോണുകളില്‍ സ്‌പൈവെയര്‍ പോലുളള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, അവരുടെ ഫോണുകളില്‍ നടക്കുന്ന കാര്യങ്ങള്‍ തല്‍ക്ഷണം അറിയാന്‍ സാധിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
WhatsApp: A Biggest Addiction!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot