ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മൾട്ടി-ടാസ്‌കിങ് ലളിതമാക്കി വാട്ട്സ് ആപ്പ്

|

ആളുകൾക്ക് ഈ സവിശേഷത അത്ര പുതുമയുള്ളതായി തോന്നില്ല, പക്ഷെ വേറെ കുറച്ച് ആളുകൾ ഇതിനായി കാത്തിരിക്കുകയാണ്. 'പിക്ച്ചർ-ഇൻ-പിക്ച്ചർ' എന്ന പുതിയ സവിശേഷതയെപ്പറ്റിയാണ് എവിടെ പ്രതിപാദിക്കുന്നത്.

 
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മൾട്ടി-ടാസ്‌കിങ്

ഈ വർഷത്തിന്റെ തുടക്കം മുതൽക്ക് തന്നെ ഐഫോൺ ഉപയോക്താക്കൾക്ക് 'പിക്ച്ചർ-ഇൻ-പിക്ച്ചർ' ലഭ്യമാണ്. പക്ഷെ ആൻഡ്രോയ് ഫോണുകൾക്ക് ഈ പിക്ച്ചർ-ഇൻ-പിക്ച്ചർ എന്ന സവിശേഷത ഇല്ലാത്തത് ഒട്ടനവധി ഉപയോക്താക്കളെ വിഷമത്തിലാഴ്ത്തി. കുറേകാലമായി വാട്ട്സ് ആപ്പ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി 'പിക്ച്ചർ-ഇൻ-പിക്ച്ചർ' എന്ന സവിശേഷത കൊണ്ടുവരുന്നതിനായി ശ്രമിക്കുന്നു. ഒക്ടോബർ മുതൽ ഈ മാസം വരെ 'പിക്ച്ചർ-ഇൻ-പിക്ച്ചർ' ബീറ്റ സ്‌റ്റേജിലായിരുന്നു. ഇന്ന്, ഇപ്പോൾ തൊട്ട് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായുള്ള 'പിക്ച്ചർ-ഇൻ-പിക്ച്ചർ' സവിശേഷത ലഭ്യമാണ്.

സ്‌പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ രണ്ടാമത്സ്‌പാം കോളുകൾ കൂടുതലായി ബാധിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ രണ്ടാമത്

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഉപയോക്താവാണെങ്കിൽ മൾട്ടിടാസ്കിങ് വളരെ എളുപ്പമുള്ളതായി തീരും. പിക്ച്ചർ-ഇൻ-പിക്ച്ചർ എന്ന സവിശേഷത കൊണ്ട് നിങ്ങൾക്ക് കൂട്ടുകാർക്കോ അല്ലെങ്കിൽ വീട്ടുകാർക്കോ മെസ്സേജ് ചെയ്യാം അതോടപ്പം തന്നെ നിങ്ങൾക് യൂട്യൂബിൽ വിഡിയോകൾ ആസ്വദിക്കാം, അതുമല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾക്ക് കമന്റ് അയക്കാം. ഇതിന് മുൻപ്, ആൻഡ്രോയിഡിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ വീഡിയോ കാണണമെങ്കിൽ ഉപയോക്താവിന് വാട്ട്സ് ആപ്പ് ക്ലോസ് ചെയ്യണമായിരുന്നു. പിക്ച്ചർ-ഇൻ-പിക്ച്ചർ സംവിധാനം വന്നതിനുശേഷം ഒരേ സമയത്ത് തന്നെ വാട്ട്സ് ആപ്പും യൂട്യൂബും കാണാൻ സാധിക്കും.

വാട്ട്സ് ആപ്പ്

വാട്ട്സ് ആപ്പ്

ഇത് വരെ ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് പിക്ച്ചർ-ഇൻ-പിക്ച്ചർ സവിശേഷത ലഭ്യമായികൊണ്ടിരുന്നത്. വാട്ട്സ് ആപ്പിൻറെ പുതിയ പതിപ്പായ 2.18.380 ഉള്ള എല്ലാ വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്കും ഇപ്പോൾ ആൻഡ്രോയിഡിൽ ഈ പുതിയ സംവിധാനം ലഭ്യമാണ്.

ആൻഡ്രോയിഡ് ബീറ്റ

ആൻഡ്രോയിഡ് ബീറ്റ

ഈ സവിശേഷത ഉപയോക്താക്കളെ ഒരേ സമയത്ത് തന്നെ വിഡിയോകൾ യൂട്യൂബിൽ നിന്ന് ആസ്വദിക്കാനും, ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾക്ക് കമന്റ് ചെയ്യുവാനും സാധിക്കും, ഒരു ചെറിയ വിൻഡോയായി മൊബൈൽ സ്ക്രീനിലെ വലത്തേയറ്റത്ത് മുകളിലായി കാണാൻ സാധിക്കും. അതേ സമയത്ത് മൊബൈൽ ബാക്ക്ഗ്രൗണ്ടിൽ വാട്ട്സ് ആപ്പ് ചാറ്റ് ആക്റ്റീവ് ആയിരിക്കും. ചെറിയ വിന്ഡോയുടെ സ്ഥാനം ആവശ്യനുസരണം മാറ്റി വയ്യ്ക്കാവുന്നതാണ്.

മൾട്ടിടാസ്കിങ്
 

മൾട്ടിടാസ്കിങ്

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഉപയോക്താവാണെങ്കിൽ ഉടൻ തന്നെ ഗൂഗിൾ പ്ലെയ്‌സ്‌റ്റോറിൽ കയറി വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഡൗൺലൊഡ് ചെയ്തത് ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് അപ്ഡേറ്റ് ചെയ്യ്തുകഴിഞ്ഞാൽ ഉടൻ തന്നെ പിക്ച്ചർ-ഇൻ-പിക്ച്ചർ സവിശേഷത നിങ്ങൾക്കും ലഭ്യമാകുന്നതാണ്.

പിക്ച്ചർ-ഇൻ-പിക്ച്ചർ (PiP)

പിക്ച്ചർ-ഇൻ-പിക്ച്ചർ (PiP)

നിങ്ങളുടെ വാട്ട്സ് ആപ്പ് കോൺടാക്ട് വഴി ലഭിക്കുന്ന ലിങ്ക് അനുസരിച്ചാണ് പിക്ച്ചർ-ഇൻ-പിക്ച്ചർ സവിശേഷത പ്രവർത്തിക്കുന്നത് അല്ലാതെ ആപ്പ് വഴി ഷെയർ ചെയ്യുന്ന യൂട്യൂബ് വിഡിയോകൾ വഴിയല്ല. ഉദാഹരണമായി നിങ്ങളുടെ സുഹൃത്ത് ഒരു യൂട്യൂബ് വിഡിയോയുടെ ലിങ്ക് അയച്ചെന്നിരിക്കട്ടെ, വാട്ട്സ് ആപ്പ് പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യ്തുകഴിയുമ്പോഴേക്കും, അയച്ചുതന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരു ചെറിയ വിൻഡോയിലായി വീഡിയോ മൊബൈൽ ഫോണിന്റെ വലതുവശത്ത് മുകളിലായി കാണാൻ സാധിക്കും.

ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്നു പറയുന്നത് ഉപയോക്താക്കൾക്ക് മൾട്ടിടാസ്കിങ് ലഭ്യമാക്കുക എന്നതാണ്, അതുകൊണ്ട് തന്നെ ഒരേ സമയത്ത് ചാറ്റിങ്ങും കൂടാതെ യൂട്യൂബും ഉപയോഗിക്കുന്നതിനും സാധിക്കുന്നു.

Best Mobiles in India

English summary
The feature essentially lets users watch YouTube videos or scroll through Instagram or Facebook feed in a small window which will appear in any one corner of the screen, while the background will be of the WhatsApp chat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X