വാട്ട്‌സ്ആപ് കോളിന്റെ പ്രധാന പരാതികള്‍...!

Written By:

വാട്ട്‌സ്ആപ് കോള്‍ ഫീച്ചര്‍ എല്ലാവര്‍ക്കും കിട്ടി തുടങ്ങിയിട്ട് അധിക ദിവസങ്ങളായിട്ടില്ല. പുതിയ വാട്ട്‌സ്ആപ് പതിപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നോ, വാട്ട്‌സ്ആപ് സൈറ്റില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഈ സവിശേഷത സ്വന്തമാക്കാവുന്നതാണ്.

വാട്ട്‌സ്ആപ് കോളിന്റെ പ്രധാന പരാതികള്‍...!

പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, വാട്ട്‌സ്ആപ് കോള്‍ സവിശേഷത ഉപയോഗിക്കുന്ന വ്യക്തിയില്‍ നിന്ന് കോള്‍ സ്വീകരിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഈ സവിശേഷത ലഭ്യമാകുന്നതാണ്.

മൂന്ന് ടാബായിട്ടാണ് പുതിയ വാട്ട്‌സ്ആപ് കാണുക. കോള്‍, ചാറ്റ്, കോണ്‍ടാക്റ്റ് എന്നിവയാണ് അവ. ഒപ്പം എത്ര സന്ദേശങ്ങള്‍ വായിക്കാന്‍ ബാക്കിയുണ്ടെന്ന് എണ്ണം അടക്കം കാണിക്കുകയും ചെയ്യുന്നു.

വാട്ട്‌സ്ആപ് കോളിന്റെ പ്രധാന പരാതികള്‍...!

കൂടാതെ ഒരു കോണ്‍ടാക്റ്റില്‍ ക്ലിക്ക് ചെയ്താല്‍ ആ വ്യക്തിയുടെ വിവരങ്ങള്‍ പോപ് അപ്പായി ലഭിക്കുന്നതാണ്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

എന്നാല്‍ വാട്ട്‌സ്ആപ് കോളിന് ചില പ്രശ്‌നങ്ങളും ഉപയോഗിക്കുന്നവര്‍ പറയുന്നു. ഇതില്‍ പ്രധാനം കോള്‍ ഡ്രോപ് ആണ്, അപ്രതീക്ഷിതമായി കോളുകള്‍ കട്ട് ചെയ്യപ്പെടുന്നു എന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.

വാട്ട്‌സ്ആപ് കോളിന്റെ പ്രധാന പരാതികള്‍...!

ഒപ്പം 2ജി നെറ്റ്‌വര്‍ക്കില്‍ അത്ര നല്ല സേവനം ഇത് നല്‍കുന്നില്ലെന്നും പറയപ്പെടുന്നു. എക്കോ പ്രശ്‌നവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ 3ജി നെറ്റ്‌വര്‍ക്കില്‍ മികച്ച ഗുണനിലവാരം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കോളുകള്‍ മികച്ച വ്യക്തത നല്‍കുന്നതായും ഉപയോക്താക്കള്‍ പറയുന്നു.

Read more about:
English summary
WhatsApp calling has lag, echo and call drops issues.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot