വാട്സാപ്പ് ഡാറ്റ ഉടൻ ബാക്കപ്പ് ചെയ്യൂ.. പുതിയ മാറ്റം ഉടൻ നിലവിൽ വരും!

By GizBot Bureau
|

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് പുതിയൊരു വാര്‍ത്തയുമായി എത്തിയിരിക്കുയാണ്. അതായത് ഇനി നിങ്ങളുടെ വാട്ട്‌സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്തില്ലെങ്കില്‍ ഡിലീറ്റ് ആകുന്നതാണ്. വാട്ട്‌സാപ്പ് ചാറ്റുകള്‍ക്കൊപ്പം വീഡിയോ കണ്ടന്റുകള്‍ ഒരു വര്‍ഷമായി ബാക്കപ്പ് ചെയ്യാത്തവരുടെ ഫോണിലെ വാട്ട്‌സാപ്പ് വിവരങ്ങളാണ് ഡിലീറ്റ് ആകുന്നത്. ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് വാട്ട്‌സാപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വാട്സാപ്പ് ഡാറ്റ ഉടൻ ബാക്കപ്പ് ചെയ്യൂ.. പുതിയ മാറ്റം ഉടൻ നിലവിൽ വരും!

ഒരു സ്മാര്‍ട്ട്‌ഫോണില്‍ തന്നെ കുറച്ചു കാലം വാട്ട്‌സാപ്പ് ഉപയോഗിക്കുകയും ഒരു വര്‍ഷമായി അപ്‌ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്താല്‍ ഫോണില്‍ ബാക്കപ്പ് ചെയ്യാത്ത ഫയലുകള്‍ എല്ലാം തന്നെ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകും. കൂടാതെ ഗൂഗിള്‍ ഡ്രൈവില്‍ സൈന്‍ ഇന്‍ ചെയ്യാതെ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഒരു വര്‍ഷമായി ബാക്കപ്പ് ചെയ്യാതിരുന്നാലും വിവരങ്ങള്‍ നഷ്ടമാകുന്നതാണ്.

വാട്ട്‌സാപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍ 2018, നവംബര്‍ ഒന്നിനകം ചെയ്തിരിക്കണം. ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുന്ന മള്‍ട്ടിമീഡിയ ഫയലുകള്‍, വീഡിയോകള്‍ എല്ലാം തന്നെ ഭാവിയില്‍ പരിശോധിക്കാന്‍ വേണ്ടിയാണ്. 15ജിബി സൗജന്യ ഗൂഗിള്‍ ഡ്രൈവ് സ്‌റ്റോറേജ് ഈ കാലയളവില്‍ വലിയൊരു സംഭരണ ശേഷി തന്നെ.

വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ജീവിതം ലളിതമാക്കുന്നതിന്, ഗൂഗിള്‍ ഡ്രൈവിലെ വാട്ട്‌സാപ്പ് ബാക്കപ്പ് ഫയലുകളിലേക്കുളള സൗജന്യ സ്‌റ്റോറേജ് വാഗ്ദാനം ചെയ്യുന്നതിന് ഫേസ്ബുക്ക് ഉടമസ്ഥതയിലുളള ചാറ്റ് പ്ലാറ്റ്‌ഫോമും ഗൂഗിള്‍ ഡ്രൈവും പങ്കാളിയായി. നവംബര്‍ 12 മുതല്‍ ഇത് പ്രാഭല്യത്തില്‍ വരും. ഗൂഗിള്‍ ഡ്രൈവിലെ 15ജിബി സ്‌റ്റോറേജ് സംവിധാനം കൂടി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താനായി നവംബര്‍ 12നകം ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യണം.

ഫോണിലെ സകലതും അടിച്ചുമാറ്റുന്ന പ്ലെ സ്റ്റോറിലെ വ്യാജ ആപ്പുകളെ എങ്ങനെ തിരിച്ചറിയാം?ഫോണിലെ സകലതും അടിച്ചുമാറ്റുന്ന പ്ലെ സ്റ്റോറിലെ വ്യാജ ആപ്പുകളെ എങ്ങനെ തിരിച്ചറിയാം?

Best Mobiles in India

Read more about:
English summary
WhatsApp could delete your Google Drive backup if you don't do this by November 12

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X