വാട്‌സ്ആപ്പ് അല്‍പ്പസമയം പണിമുടക്കി; പരിഭ്രാന്തരായി ലക്ഷങ്ങൾ

|

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് അല്‍പ്പസമയം പണിമുടക്കി. ആപ്പ് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ലോകമെമ്പാടും കോടിക്കണക്കിനു ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പായ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കാതായതോടെ ലക്ഷക്കണക്കിനു പേരാണ് പരിഭ്രാന്തിയിലായത്. മൊബൈല്‍, ടെസ്‌ക്ടോപ്പ് അടക്കമുള്ളവയില്‍ ഒരുപോലെ ഉപയോഗിക്കാവുന്ന ലളിതമായ ആപ്പെന്ന രീതിയിലാണ് വാട്‌സ്ആപ്പ് ജനശ്രദ്ധ നേടിയത്.

 

 ഉപയോക്താക്കള്‍

ഉപയോക്താക്കള്‍

വാട്‌സ് ആപ്പ് കുറച്ചുനേരം നിശ്ചലമായതോടെ ഉപയോക്താക്കള്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുകയായിരുന്നു. ഇങ്ങിനെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത ലോകം മുഴുവന്‍ അറിയുന്നത്. ചില രാജ്യങ്ങളില്‍ മാത്രമാണ് വാട്‌സ് ആപ്പ് സേവനത്തിന് ഇത്തരത്തിലുള്ള പ്രശ്‌നം സംഭവിച്ചത്. എന്നാല്‍ കമ്പനി ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

വാട്‌സ് ആപ്പ് സേവനം

വാട്‌സ് ആപ്പ് സേവനം

വാട്‌സ് ആപ്പ് സേവനം തടസ്സപ്പെട്ടവര്‍ പറയുന്നതനുസരിച്ച് ഈ സമയത്ത് ആപ്പ് ഓണാക്കാനോ മെസ്സേജ് അയക്കാനോ കഴിഞ്ഞിരുന്നില്ല. ആപ്പ് തുറക്കുമ്പോള്‍ ഹാങ്ങായി നില്‍ക്കുക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സമയത്ത് ഇതൊന്നും സംഭവിക്കാതെ സുതാര്യമായി ആപ്പിലൂടെയും ഡെസ്‌ക്ടോപ്പിലൂടെയും വാട്‌സ്ആപ്പ് ഉപയോഗിച്ചവരും നിരവധിയാണ്.

വാട്‌സ് ആപ്പ്
 

വാട്‌സ് ആപ്പ്

എന്തായാലും ട്വിറ്ററിന് നന്ദിപ്രവാഹമാണിപ്പോള്‍. ആരും ശ്രദ്ധിക്കാതിരുന്ന ഈ സംഭവത്തെ ലോകമെമ്പാടുമെത്തിക്കാന്‍ കഴിഞ്ഞത് ട്വിറ്ററിലൂടെയാണല്ലോ... മൂന്നു തവണവരെ ഫോണ്‍ സ്വിച്ച് ഓഫാക്കി ഓണാക്കിയിട്ടും വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്നും #whatsappisdown എന്നീ ഹാഷ് ടാഗിലുമെല്ലാം നിരവധി ട്വീറ്റുകളാണ് പാറി നടന്നത്.

ഗ്ലോബല്‍ മെസ്സേജ് ഫോര്‍വേഡിംഗ്

ഗ്ലോബല്‍ മെസ്സേജ് ഫോര്‍വേഡിംഗ്

ഗ്ലോബല്‍ മെസ്സേജ് ഫോര്‍വേഡിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആപ്പ് നിശ്ചലമായതെന്നും സംസാരമുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇതുപ്രകാരം ഒരാള്‍ക്ക് ഒരുസമയം പരമാവധി അഞ്ച് പേര്‍ക്കുമാത്രമേ മെസ്സേജ് ഫോര്‍വേഡ് ചെയ്യാന്‍ കഴയുകയുള്ളൂ.

സുരക്ഷയുടെ കാര്യത്തില്‍

സുരക്ഷയുടെ കാര്യത്തില്‍

സുരക്ഷയുടെ കാര്യത്തില്‍ ഫേസ്ബുക്ക് ഏറെ വിവാദങ്ങള്‍ കേട്ടിരുന്നു. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. വാട്‌സ് ആപ്പും അതേ വഴിയിലാണോയെന്നും സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്. കമ്പനിയുടെ പുതിയ ഫോര്‍വേഡഡ് ലേബല്‍ ഇതിനു വഴിവെക്കുമെന്നും പറയുന്നു.

ഇന്‍സ്റ്റന്റ് ആപ്പ്.

ഇന്‍സ്റ്റന്റ് ആപ്പ്.

2018 ജനുവരി മാസം 1.5 ബില്യണ്‍ ആക്ടീവ് ഉപയോക്താക്കളാണ് വാട്‌സ് ആപ്പിനുണ്ടായിരുന്നത്. 2018 പകുതിയെത്തിയപ്പോള്‍ അത് 450 മില്യണായെന്ന് സാറ്റടിസ്റ്റ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്തൊക്കെ പറഞ്ഞാലും വാട്‌സ്ആപ്പ് തന്നെയാണ് ഇപ്പോഴും ഏവരുടെയും പ്രിയപ്പെട്ട ഇന്‍സ്റ്റന്റ് ആപ്പ്.

റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എലിന്റെ 899 രൂപയുടെ ഡാറ്റാ പ്ലാന്‍റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എലിന്റെ 899 രൂപയുടെ ഡാറ്റാ പ്ലാന്‍

Best Mobiles in India

Read more about:
English summary
WhatsApp crashes briefly, millions affected

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X