പുതുവര്‍ഷത്തില്‍ വാട്ട്സാപ്പിന്‍റെ മാപ്പ് പറച്ചില്‍..?

Written By:

ഏറെ ജനപ്രിയമായിരുന്ന എസ്എംഎസുകളെ പിന്തള്ളിയാണ് വാട്ട്സാപ്പ് നമ്മുടെ ഇടയിലേക്ക് ഇറങ്ങി വന്നത്. കോളുകളെക്കാള്‍ കൂടുതല്‍ മെസ്സേജുകള്‍ അയക്കാനാണ് നമ്മള്‍ മിക്കപ്പോഴും മൊബൈല്‍ ഉപയോഗിക്കാറ്. ഫോണുകള്‍ 'സ്മാര്‍ട്ട്‌ഫോണുകളായപ്പോള്‍ ഷോര്‍ട്ട് മെസേജുകളുടെ സ്ഥാനം ഇന്‍സ്റ്റന്റ്റ് മെസേജുകള്‍ കൈയടക്കി.

പുതുവര്‍ഷത്തില്‍ വാട്ട്സാപ്പിന്‍റെ മാപ്പ് പറച്ചില്‍..?

പക്ഷേ, ഇന്നലെ പുതുവത്സരരാവില്‍ വാട്ട്സാപ്പ് ഉപഭോക്താക്കളെ കുറച്ച് നേരത്തേക്ക് വഴിയാധാരമാക്കി. ഇന്നലെ രാത്രി 10മണിയോടെയാണ് വാട്ട്സാപ്പില്‍ നിന്നും മെസേജുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയാതെയായത്. വാട്ട്സാപ്പ് കോളുകളുടെ അവസ്ഥയുമിത് തന്നെ.

പുതുവര്‍ഷത്തില്‍ വാട്ട്സാപ്പിന്‍റെ മാപ്പ് പറച്ചില്‍..?

ആന്‍ഡ്രോയിഡ്/ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഒരുപോലെയാണ് ഈ പ്രശ്നം നേരിട്ടത്. മൊബൈല്‍ ആപ്പില്‍ മാത്രമല്ല വാട്ട്സാപ്പ്-വെബിലും ഇതുതന്നെയായിരുന്നു അവസ്ഥ. കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഒപ്പം വാട്ട്സാപ്പ് വക്താവ് അവരുടെ ഖേദമറിയിക്കുകയും ചെയ്തു.

English summary
WhatsApp crashes worldwide on New Year 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot