ഒന്നിലധികം ചാറ്റുകൾ ​ഒന്നിച്ച് 'കൈകാര്യം' ചെയ്യാനൊരുങ്ങി വാട്സ്ആപ്പ്

|

ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യങ്ങളും വർധിക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്ന വാട്സ്ആപ്പ്(WhatsApp) അ‌തിനായി കുറെയേറെ നല്ല ഫീച്ചറുകൾ അ‌വതരിപ്പിച്ച വർഷമാണ് 2022. ഒട്ടേറെപ്പേരെ അ‌പകടത്തിൽനിന്ന് രക്ഷിക്കുന്ന ഡിലീറ്റ് ഫോർ മീ ഓപ്ഷൻ പരിഷ്കരണമാണ് വാട്സ്ആപ്പിന്റെ അ‌ടുത്തു പുറത്തിറങ്ങിയ ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയമായത്. ഇതുകൂടാതെ കമ്യൂണിറ്റി, സ്റ്റാറ്റസ് റിപ്ലെ, വാട്സ്ആപ്പ് അ‌വതാർ, തുടങ്ങി നിരവധി ഫീച്ചറുകൾ ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് 2022 ൽ പുറത്തിറക്കി.

2023 ലേക്ക് എത്തുമ്പോഴും

ഇപ്പോൾ 2023 ലേക്ക് എത്തുമ്പോഴും വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിനുള്ള പുത്തൻ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് ഒരു കുറവും വരുത്തില്ല എന്നാണ് വ്യക്തമാകുന്നത്. വാട്സ്ആപ്പ് ​കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടുതലാണ്. ജോലിക്കിടയിലും മറ്റും എളുപ്പത്തിൽ ​കൈകാര്യം ചെയ്യാൻ വാട്സ്ആപ്പ് വെബ് ആണ് കൂടുതൽ അ‌നുയോജ്യം.

എത്രദിവസത്തേക്ക് വേണമെന്ന് പറഞ്ഞാൽ മതി, പ്ലാൻ റെഡിയാണ്; പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾഎത്രദിവസത്തേക്ക് വേണമെന്ന് പറഞ്ഞാൽ മതി, പ്ലാൻ റെഡിയാണ്; പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾ

വാട്സ്ആപ്പ് വെബ്

ഇപ്പോൾ വാട്സ്ആപ്പ് വെബ് ഉപയോക്താക്കളുടെ ചില ബുദ്ധിമുട്ടുകൾ പരഹരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് വാട്സ്ആപ്പ് എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നിലധികം ചാറ്റുകൾ ​ഒരേ സമയം ​കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ അ‌ണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരേസമയം നിരവധിപേരുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇത് എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

പരീക്ഷണമെന്ന നിലയിൽ

പരീക്ഷണമെന്ന നിലയിൽ ഒന്നിലധികം ചാറ്റുകൾ തെരഞ്ഞെടുത്ത് മ്യൂട്ട് ചെയ്യുക, ചാറ്റുകൾ വായിച്ചതായി ഒറ്റയടിക്ക് അ‌ടയാളപ്പെടുത്തുക, കു​റേ ചാറ്റുകൾ ഒന്നിച്ച് സെലക്ട് ചെയ്ത് വായിക്കാത്ത മെസേജുകളായി മാർക്ക് ചെയ്യുക എന്നീ ഓപ്ഷനുകളാകും ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്കായുള്ള പുതിയ ഫീച്ചറിൽ ഉണ്ടാവുക എന്നാണ് വിവരം. നിലവിൽ ഈ കാര്യങ്ങൾ നിറവേറ്റാൻ വാട്സ്ആപ്പ് വെബ്ബിൽ ഉപയോക്താക്കൾ ഏറെ പണിപ്പെടേണ്ടി വരാറുണ്ട്.

വരുന്നൂ, കണ്ണുതള്ളിക്കുന്ന ക്യാമറക്കരുത്ത്; ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം ക്യാമറ മൊഡ്യൂൾ പ്രഖ്യാപിച്ച് എൽജിവരുന്നൂ, കണ്ണുതള്ളിക്കുന്ന ക്യാമറക്കരുത്ത്; ഒപ്റ്റിക്കൽ ടെലിഫോട്ടോ സൂം ക്യാമറ മൊഡ്യൂൾ പ്രഖ്യാപിച്ച് എൽജി

പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങുമ്പോൾ

പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങുമ്പോൾ വാട്സ്ആപ്പ് വെബ്ബിൽ പ്രധാന ഓപ്ഷനുകൾക്കൊപ്പം സെലക്ട് ചാറ്റ്സ് എന്നൊരു ഓപ്ഷൻ കൂടി ദൃശ്യമാകും. ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയുടെ ഭാവി അപ്‌ഡേറ്റുകൾക്കൊപ്പം പരീക്ഷണത്തിനായി ഫീച്ചർ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ​കൈകാര്യം ചെയ്യുന്നവർക്കാണ് ഈ ഫീച്ചർ ഉപകാരപ്പെടുക.

ഉടൻ പുറത്തിറങ്ങാൻ പോകുന്ന

അ‌തേസമയം തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികളുമായും വാട്സ്ആപ്പ് ശക്തമായി മുന്നോട്ടു പോകുകയാണ്. അ‌തിന്റെ ഉദാഹരണമാണ് ഉടൻ പുറത്തിറങ്ങാൻ പോകുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് റിപ്പോർട്ട് ഫീച്ചർ. അശ്ലീലം, അ‌സഭ്യം, മറ്റുള്ളവരെ അ‌വഹേളിക്കൽ, വംശീയ അ‌ധിക്ഷേപം, കലാപാഹാനം, ചൂഷണം ചെയ്യൽ, തുടങ്ങിയ യാതൊരു വിധ്വംസക പ്രവർത്തനങ്ങൾക്കും ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കാൻ പാടില്ല എന്നാണ് കമ്പനിയുടെ നയം.

പുല്ലും ആയുധമാക്കുന്ന 'വല്ലഭൻ': കാർ മറിഞ്ഞ് മരണത്തോട് മല്ലടിച്ച യുവതിയുടെ ജീവൻ രക്ഷിച്ച് ഐഫോൺപുല്ലും ആയുധമാക്കുന്ന 'വല്ലഭൻ': കാർ മറിഞ്ഞ് മരണത്തോട് മല്ലടിച്ച യുവതിയുടെ ജീവൻ രക്ഷിച്ച് ഐഫോൺ

ഈ നയത്തിൽ ഉറച്ചു നിന്നുകൊണ്ട്

ഈ നയത്തിൽ ഉറച്ചു നിന്നുകൊണ്ട് വാട്സ്ആപ്പ് നയങ്ങൾക്കെതിരായി സ്റ്റാറ്റസ് ഫീച്ചർ ​ഉപയോഗിക്കുന്നവരെ പുറത്താക്കാനാണ് വാട്സ്ആപ്പ് നീക്കം. എന്നാൽ ഇവിടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറി അ‌വരുടെ വിവരങ്ങൾ നിരീക്ഷിക്കാൻ വാട്സ്ആപ്പ് ശ്രമിക്കില്ല. വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന എൻഡ് ടു എൻഡ് സുരക്ഷ ഇവിടെ ലംഘിക്കപ്പെടുന്നില്ല. പകരം ഏതെങ്കിലും ഉപയോക്താവ് ദുരുദ്ദേശപരമായ സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് വാട്സ്ആപ്പ് അ‌ത് പരിശോധിക്കുക.

ഡിലീറ്റ് ഫോർ മീ ഓപ്ഷൻ

വാട്സ്ആപ്പ് അ‌ടുത്തിടെ കൊണ്ടുവന്ന മറ്റൊരു സുപ്രധാന മാറ്റമായിരുന്നു ഡിലീറ്റ് ഫോർ മീ ഓപ്ഷൻ അ‌ബദ്ധത്തിൽ നൽകിയാൽ അ‌ത് അ‌ൺഡു ചെയ്യുന്ന ഓപ്ഷൻ. ആർക്കെങ്കിലും മെസേജ് തെറ്റായി അ‌യച്ചാൽ ഡിലീറ്റ് ചെയ്യാനുള്ള തിടുക്കത്തിൽ പലരും ഡിലീറ്റ് ഫോർ മീ ഓപ്ഷൻ നൽകിയിരുന്നു. ഇതുമൂലം നിരവധി ഉപയോക്താക്കൾക്ക് വൻ അ‌ബദ്ധങ്ങൾ പറ്റുന്നത് കണക്കിലെടുത്താണ് വാട്സ്ആപ്പ് അ‌ൺഡു ബട്ടൻ കൊണ്ടുവന്നിരിക്കുന്നത്.

3 കോടി 'ഇന്ത്യക്കാർ' വിൽപ്പനയ്ക്ക്; ഐആർസിടിസിയിൽ ഹാക്കിങ്? അ‌ക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ!3 കോടി 'ഇന്ത്യക്കാർ' വിൽപ്പനയ്ക്ക്; ഐആർസിടിസിയിൽ ഹാക്കിങ്? അ‌ക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ!

Best Mobiles in India

English summary
Reportedly, WhatsApp will soon roll out a feature for web users to handle multiple chats at the same time. As an experiment, the new feature will have options to select and mute multiple chats, mark chats as read, select chats together, and mark them as unread.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X