വാട്‌സാപ്പിന് ഡെസ്‌ക്ടോപ്പ് പതിപ്പ് വരുന്നു
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് പതിപ്പ് തയ്യാറാക്കുന്നതായി സൂചന. ഫോണ്‍ ഇല്ലാതെ തന്നെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

2015-ല്‍ വാട്‌സാപ്പ് മൊബൈല്‍ ആപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കിയിരുന്നു. ഇത് ഉപയോഗിക്കുന്നതിന് ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കണം. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഫോണിന്റെ സഹായമില്ലാതെ കമ്പ്യൂട്ടറില്‍ വാട്‌സാപ്പ് ഉപയോഗിക്കാനാകും.

പുതുതായി വാട്‌സാപ്പ് വികസിപ്പിച്ചെടുക്കുന്ന യൂണിവേഴ്‌സല്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഇതിന് പുറമെ മള്‍ട്ടി പ്ലാറ്റ്‌ഫോം സംവിധാനം വാട്‌സാപ്പ് വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങളില്‍ ചാറ്റ് ഉള്‍പ്പെടെയുള്ളവ എടുക്കാന്‍ സഹായിക്കുന്നതാണ് മള്‍ട്ടി പ്ലാറ്റ്‌ഫോം സംവിധാനം.

യൂണിഫൈഡ് വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലും ഇത് പ്രവര്‍ത്തിക്കും. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. ഇന്ത്യയില്‍ ഏകദേശം 400 ദശലക്ഷം പേര്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications








