വാട്ട്‌സാപ്പ് സെര്‍വറുകള്‍ തകരാറില്‍: നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ലഭിക്കുന്നോ?

Written By:

ജനപ്രിയമാര്‍ന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജനപ്രീയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സാപ്പിന്റെ സെര്‍വറുകള്‍ പ്രശ്‌നത്തിലായത്. അതേ തുടര്‍ന്ന് വാട്ട്‌സാപ്പിലൂടെ മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കാതെ വന്നു.

24എംപി കിടിലന്‍ ക്യാമറയുമായി വിവോയുടെ അടുത്ത ഫോണ്‍ അവതരിപ്പിച്ചു!

വാട്ട്‌സാപ്പ് സെര്‍വറുകള്‍ തകരാറില്‍! നിങ്ങള്‍ക്കോ?

downdecteor.com റിപ്പോര്‍ട്ടു പ്രകാരം 46% ഉപഭോക്താക്കളാണ് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12% ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരിക്കുന്നത് 'Last Seen' എന്ന സവിശേഷതയാണ്.

ഔദ്യോഗികമായി ഒരു പ്രസ്ഥാവന ഇറക്കാന്‍ ആപ്പ് ഇനിയും തയ്യാറായിട്ടില്ല. മെസേജ് സബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ട്വിറ്ററിലാണ് പരാതി നല്‍കിയിരിക്കുന്നത്. '#Whats is down for everyone' എന്നാണ് ട്വിറ്ററില്‍ നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ ട്വീറ്റ് ചെയ്തത് ഇതിനിടെ ട്രണ്ടായി കഴിഞ്ഞു.

ഇന്ത്യ കൂടാതെ യൂകെ, യുഎസ്, ജര്‍മനി, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വാട്ട്‌സാപ്പ് നിശ്ചലമായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആപ്പിള്‍ ഐഫോണ്‍ Xന്‌ 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

നിലവില്‍ ചില ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നാല്‍ മറ്റു ചിലര്‍ക്ക് ഇപ്പോഴും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് വാട്ട്‌സാപ്പ് ഉപഭോഗിക്കാന്‍ സാധിക്കാത്തത്. 51% ഉപഭോക്താക്കള്‍ വാട്ട്‌സാപ്പ് കണക്ടിങ്ങ് പ്രശ്‌നം നേരിടുന്നുണ്ട്.

വാട്ട്‌സാപ്പില്‍ നിലവിലും പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇതേ തുടര്‍ന്നുളള പ്രശ്‌നങ്ങള്‍ പരിശോധിച്ചു വരുകയാണ്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ച് സേവനം പു: സ്ഥാപിക്കുമെന്ന് ഇതേ തുടര്‍ന്ന് ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു എന്നും കമ്പനി വാട്ട്‌സാപ്പ് നോട്ടിഫിക്കേഷന്‍ ആയി അറിയിച്ചിട്ടുണ്ട്.

English summary
In May, WhatsApp was down for a few hours in all parts of the world including Malaysia to Spain, Germany and some other European countries.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot