വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഇറങ്ങി...!

വാട്ട്‌സ്ആപിന്റെ പുതിയ ബീറ്റാ പതിപ്പ് ലഭ്യമായി തുടങ്ങി. വാട്ട്‌സ്ആപ് ഡെവലപ്പേര്‍സ് തങ്ങളുടെ ഔദ്യോഗിക സൈറ്റിലൂടെയാണ് പുതിയ പതിപ്പ് പുറത്ത് വിട്ടത്.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഇറങ്ങി...!

പ്രത്യേകമായ ഒരു സവിശേഷതയും പുതിയ പതിപ്പില്‍ ഇല്ലെങ്കിലും, കാഴ്ചയിലും ബഗ് പ്രശ്‌നത്തിലും മികച്ചതാണ് ഈ പതിപ്പെന്ന് ഡെവലപ്പേര്‍സ് അവകാശപ്പെടുന്നു. പ്ലേ സ്റ്റോറില്‍ എത്തുമ്പോള്‍ ഈ പതിപ്പിന് ഇനിയും മാറ്റങ്ങളുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഇറങ്ങി...!

WhatsApp 2.12.126 ബീറ്റാ എന്ന പതിപ്പാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. എപികെ ഫയലായി ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വാട്ട്‌സ്ആപ് ഔദ്യോഗിക സൈറ്റിന് പുറമെ മൂന്നാം കക്ഷി സൈറ്റുകളില്‍ നിന്ന് ഇതു ലഭിക്കുമെങ്കിലും, അവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് അത്ര സുരക്ഷിതമല്ല.

അന്ധാളിപ്പിക്കുന്ന വിചിത്ര ആകൃതിയിലുളള ഫോണുകള്‍...!

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് ഇറങ്ങി...!

പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പഴയത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്. പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം settings > security or settings > applications എന്നതില്‍ പോയി unknown source എന്നത് ഓണ്‍ ആക്കുക. അല്ലെങ്കില്‍ ചിലപ്പോള്‍ ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റിയെന്ന് വരില്ല.

Read more about:
English summary
WhatsApp Download 2.12.126 Beta For Android Packed with visual improvements & bug fixes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot