2020 മുതല്‍ വാട്ട്‌സാപ്പ് ഈ ഫോണുകളില്‍ അവസാനിക്കും..!

|

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നു. അതായത് 2020 ഫെബ്രുവരി ഒന്നു മുതല്‍ വാട്ട്‌സാപ്പ് അവസാനിപ്പിക്കാന്‍ പോകുന്ന ഫോണുകളുടെ പട്ടിക.

 
2020 മുതല്‍ വാട്ട്‌സാപ്പ് ഈ ഫോണുകളില്‍ അവസാനിക്കും..!

ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പ് ഐഒഎസ് 7ല്‍ റണ്‍ ചെയ്യുന്ന ആപ്പിള്‍ ഉപകരണങ്ങളില്‍ നിര്‍ത്തലാക്കാന്‍ പോകുന്നു. കൂടാതെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളായ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.3.7 ജിഞ്ചര്‍ബ്രെഡും പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്‌സാപ്പ് നിര്‍ത്തലാക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് തുടര്‍ന്നു കൊണ്ടു പോകണമെങ്കില്‍ ഉപകരണം അപ്‌ഡേറ്റ് ചെയ്യണമെന്നുണ്ട്.

 

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രെഡും പഴയ വേര്‍ഷനിലേയും ഫോണുകളില്‍ വാട്ട്‌സാപ്പ് മാത്രമല്ല മറ്റു പല ആപ്‌സുകളും പ്രവര്‍ത്തിക്കില്ല.

മേല്‍ പറഞ്ഞ ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഇനി വാട്ട്‌സാപ്പ് ഒന്നര വര്‍ഷം കൂടിയേ ഉപയോഗിക്കാന്‍ സാധിക്കൂ. അതിനു ശേഷം ഈ സവിശേഷത അവസാനിക്കും. അതിനാലാണ് ഈ മേല്‍ പറഞ്ഞ പ്ലാറ്റ്‌ഫോമുകളില്‍ വാട്ട്‌സാപ്പ് പുതിയ അപ്‌ഡേറ്റ് ഒന്നും തന്നെ കൊണ്ടു വരാത്തത്. 2018 ഡിസംബര്‍ 31ന് നോക്കിയ S40യിലും വാട്ട്‌സാപ്പ് പിന്തുണ നിര്‍ത്തലാക്കും.

പ്ലാറ്റ്‌ഫോമുകളുടേയും ഉപകരണങ്ങളുടേയും പട്ടിക വാട്ട്‌സാപ്പ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ കൊടുത്തിരിക്കുകയാണ്. അതിന്റെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

1. ഐഒഎസ് വേര്‍ഷന്‍ 7.0 വും പഴയതും- 2020 ഫെബ്രുവരി ഒന്നിന് അവസാനിക്കും.


2. ആന്‍ഡ്രോയിഡ് v2.3.7 ഉും പഴയതും- 2020 ഫ്രെബ്രുവരി ഒന്നിന് അവസാനിക്കും.


3. നോക്കിയ S40- 2018 ഡിസംബര്‍ 31ന് അവസാനിക്കും


ഈ ഉപകരണങ്ങളിലും ഒഎസ് പതിപ്പുകളിലും വാട്ട്‌സാപ്പ് പിന്തുണ മുന്നോട്ടു പോകും

1. ഐഒഎസ് വേര്‍ഷന്‍ 8.0 വും അതിനു മുകളിലും

2. ആന്‍ഡ്രോയിഡ് 4.0 ജെല്ലിബീനും അതിനു മുകളിലും.

3. വിന്‍ഡോസ് ഫോണ്‍സ് 8.1 ഉും അതിനു മുകളിലും

4. KaiOS- ഈ ഒഎസ് റിലയന്‍സ് ജിയോഫോണ്‍, ജിയോഫോണ്‍ 2, നോക്കിയ 8110 4ജി ഫോണിലും മാത്രമാണ്.

വാട്ട്‌സാപ്പിന്റെ ഭാവി പദ്ധതികള്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാല്‍ മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളോ പ്ലാറ്റ്‌ഫോമോ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒഎസ്‌ന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക. കൂടാതെ പുതിയ ഫോണാണ് വാങ്ങുന്നതെങ്കില്‍ ഭാവിയില്‍ ആപ്പ് പിന്തുണ നഷ്ടപ്പെടുമോ എന്നും ആലോചിക്കേണ്ടതാണ്.

നിങ്ങളുടെ വൈഫൈ പാസ്സ്‌വേർഡ്‌ മറന്നോ? പരിഹാരമിതാ..നിങ്ങളുടെ വൈഫൈ പാസ്സ്‌വേർഡ്‌ മറന്നോ? പരിഹാരമിതാ..

Best Mobiles in India

Read more about:
English summary
WhatsApp to end support for these smartphones from February 2020

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X