ശ്രദ്ധിക്കുക: ഈ ഐഫോൺ മോഡലുകളിൽ ഉടൻ വാട്സാപ്പ് നിർത്തലാക്കുന്നു!

By GizBot Bureau
|

വാട്സാപ്പ് കഴിഞ്ഞ വർഷം ചില ഐഒഎസ് ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. iOS 6 ഫോണുകൾക്കുള്ള പിന്തുണ നിർത്തും എന്നതായിരുന്നു പ്രഖ്യാപനം. ഈ വർഷം ജനുവരിയിൽ iOS 7 ഫോണുകൾക്കുള്ള പിന്തുണയും ഇതുപോലെ വാട്സാപ്പ് നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏതായാലും നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത് ഐഒഎസിന്റെ ഏതെങ്കിലും ഒരു പഴയ വേർഷൻ ആണ് എങ്കിൽ തീർച്ചയായും ഈ കാര്യം മനസ്സിലാക്കുക.

ഏതൊക്കെ വേർഷനുകൾക്ക് വാട്സാപ്പ് നിർത്തലാകും?
 

ഏതൊക്കെ വേർഷനുകൾക്ക് വാട്സാപ്പ് നിർത്തലാകും?

ഇതോടെ ഐഒഎസ് 7 വരെയുള്ള ഫോണുകൾക്കുള്ള വാട്സാപ്പ് പിന്തുണ തീരുകയാണ്. ഒന്നുകിൽ നിങ്ങളുടെ പഴയ ഐഒഎസ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യണം, അല്ലെങ്കിൽ പിന്തുണയുള്ള പുതിയ ഫോണിലേക്ക് മാറേണ്ടി വരും. ഐഒഎസ് 8 പിന്തുണ ലഭിക്കുന്ന ലിസ്റ്റിൽ നിന്നും ഐഫോൺ 4 ഒഴിവാക്കിയിരിക്കുന്നു. അതുപോലെ ഐഫോൺ 5, ഐഫോൺ 5s, ഐഫോൺ 4 എന്നിവ പോലുള്ള ചില ഫോണുകൾക്കുള്ള ആപ്പ് പിന്തുണ ഒഴിവാക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി 1, 2020 ന് മുമ്പ് പുതിയ ഐഒസിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.

എന്നുമുതൽ?

എന്നുമുതൽ?

എന്നാൽ ഐഒഎസ് 7 ഉള്ള ഫോണുകളിൽ 2020 ഫെബ്രുവരി 1 വരെ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും iOS 7 നു വേണ്ടിയുള്ള വാട്സാപ്പ് പതിപ്പുകളിൽപുതിയ അപ്‌ഡേറ്റുകൾ നിർത്തിവച്ചിരിക്കുകയാണ് ആപ്പ്. അതിനാൽ ചില സവിശേഷതകൾ എപ്പോൾ വേണമെങ്കിലും നിർത്താലാകാം. ഏതായാലും ഐഫോൺ 4 ഉപഭോക്താക്കൾക്ക് ഇനി വാട്സപ്പിനോട് വിടപറയാം.

ഐഒഎസ് മാത്രമല്ല..

ഐഒഎസ് മാത്രമല്ല..

പഴയ iOS പതിപ്പുകൾക്കായി പ്രവർത്തിക്കുന്നതിന് പകരം പുതിയ iOS പതിപ്പുകൾ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ അനുയോജ്യമായ സവിശേഷതകൾ വികസിപ്പിക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് വാട്സാപ്പ് പറയുന്നു. ആൻഡ്രോയിഡ് 2.3.3, വിൻഡോസ് ഫോൺ 8.0, ഐഫോൺ 3 ജിഎസ്/ഐഒഎസ് 6, നോക്കിയ സിംബിയൻ എസ് 60 എന്നിവയുൾപ്പെടെയുള്ള പ്ലാറ്റുഫോമുകളിൽ കമ്പനി നിലവിൽ തന്നെ ആപ്പ് പിന്തുണ നിർത്തിയിട്ടുണ്ട്.

 എന്തുകൊണ്ട്?
 

എന്തുകൊണ്ട്?

നമുക്കേവർക്കും അറിയുന്ന പോലെ പുതിയ ഒരുപിടി സൗകര്യങ്ങളാണ് വാട്സാപ്പ് അനുദിനം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പുത്തൻ സാങ്കേതികവിദ്യകൾക്കൊപ്പം അതിനുതകുന്ന രീതിയിൽ എത്തുന്ന പുത്തൻ മാറ്റങ്ങൾ അടങ്ങിയ ഓരോ അപ്‌ഡേറ്റുകളും പഴയ പല ഫോണുകളിലും ഒഎസ് പതിപ്പുകളിലും പിന്തുണയ്ക്കാൻ ഉള്ള ബുദ്ധിമുട്ട് തന്നെയാണ് ഈ ഉപകരണങ്ങൾക്ക് പിന്തുണ നിർത്തുന്നതിനുള്ള കാരണം.

ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലം, ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളെ എങ്ങനെ മാറ്റുന്നു?

നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ ഐഫോൺ തന്നെയാണോ? എങ്ങനെ വ്യാജനെ തിരിച്ചറിയാം?

നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ ഐഫോൺ തന്നെയാണോ? എങ്ങനെ വ്യാജനെ തിരിച്ചറിയാം?

നിങ്ങളുടെ കയ്യിൽ ഉള്ളത് ഒറിജിനൽ ഐഫോൺ തന്നെയാണോ? എങ്ങനെ വ്യാജനെ തിരിച്ചറിയാം?

നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങാൻ പോകുകയാണ്, അല്ലെങ്കിൽ ഒരു പുതിയ ഐഫോൺ അത്ര പ്രസിദ്ധമല്ലാത്ത ഒരു കടയിൽ നിന്നും വാങ്ങാൻ പോകുകയാണ്. ആ സമയത്ത് നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ് ആ ഐഫോൺ ഒറിജിനൽ ആണോ അതോ വ്യാജനാണോ എന്നത്. കാരണം നമ്മുടെ കണ്ണുകളെ അതിവിദഗ്തമായി പറ്റിക്കുന്ന വിധം വ്യാജന്മാരും കോപ്പി വേർഷനുകളും ഇന്ന് നിരവധിയുണ്ട്.

അതിനാൽ തന്നെ ഒരു ഐഫോൺ വാങ്ങുമ്പോൾ എങ്ങനെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും എങ്ങനെ കൃത്യമായി ഒരു വ്യാജനെ തിരിച്ചറിയാം എന്നും നമുക്ക് നോക്കാം.

ആപ്പിള്‍ ലോഗോ

ആപ്പിള്‍ ലോഗോ

ആദ്യമായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട് ആപ്പിള്‍ ലോഗോ ഫോണിന്റെ പിന്‍ ഭാഗത്തായി ഉണ്ടോ ഇല്ലയോ എന്നാണ്. മിക്ക വ്യാജ ഐഫോണ്‍ നിര്‍മ്മാതാക്കളും അതേപടി ശ്രമിക്കാന്‍ നോക്കും. നിങ്ങള്‍ അടുത്തു വച്ചു നോക്കിയാല്‍ അതില്‍ ചില പിശക് കാണാന്‍ സാധിക്കും.

പെന്റാ ലോബ് സ്‌ക്രൂ

പെന്റാ ലോബ് സ്‌ക്രൂ

വ്യാജ ഐഫോണ്‍ തിരിച്ചറിയാനായി രണ്ടാമത് നിങ്ങള്‍ പരിശോധിക്കേണ്ട് അതിലെ പെന്റാ സ്‌ക്രൂകളാണ്. യഥാര്‍ത്ഥ ആപ്പിള്‍ ഫോണുകളില്‍ പെന്റാ സ്‌ക്രൂകളും വ്യാജ ഐഫോണുകളില്‍ സാധാരണ സ്‌ക്രൂകളുമാണ് ഉപയോഗിക്കുന്നത്.

എക്‌സ്‌റ്റേര്‍ണല്‍ എസ്ഡി കാര്‍ഡ്

എക്‌സ്‌റ്റേര്‍ണല്‍ എസ്ഡി കാര്‍ഡ്

ആപ്പിള്‍ ഐഫോണ്‍ 6എസിനും, 6എസ് പ്ലസിനും എക്‌സ്‌റ്റേര്‍ണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് അവരുടെ മുന്‍ഗാമിയേ പോലെ ഇല്ല. അതിനാല്‍ ഈ ഐഫോണുകള്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക.

ചാര്‍ജ്ജിങ്ങ് പോര്‍ട്ട്

ചാര്‍ജ്ജിങ്ങ് പോര്‍ട്ട്

ഐഫോണ്‍ ചാര്‍ജ്ജിങ്ങ് പോര്‍ട്ടില്‍ പ്ലാസ്റ്റിക് ബോര്‍ഡര്‍ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അത് വ്യാജ ഐഫോണാണ് എന്ന് ഉറപ്പിക്കാം.

ക്യാമറ

ക്യാമറ

സാധാരണയായി വ്യാജ ഐഫോണിന്റെ പിന്‍ ഭാഗത്തെ ക്യാമറയുടെ ഉയരം യഥാര്‍ത്ഥ ഐഫോണിനെ അപേക്ഷിച്ച് കുറവായിരിക്കും. ഇതിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും. വ്യാജ ഐഫോണില്‍ മങ്ങിയ ചിത്രമായിരിക്കും.

വെല്‍ക്കം ലോഗോ

വെല്‍ക്കം ലോഗോ

വ്യാജ ഐഫോണില്‍ വെല്‍ക്കം സ്‌ക്രീന്‍ 'Welcome' എന്നായിരിക്കും എന്നാല്‍ യഥാര്‍ത്ഥ ഐഫോണില്‍ ലോഗോ 'iPhone' എന്നായിരിക്കും.

IMEI നമ്പര്‍

IMEI നമ്പര്‍

സാധാരണ ഐഫോണില്‍ IMEI നമ്പര്‍ കാണുന്നത് ജനറല്‍ സെറ്റിങ്ങ്‌സില്‍ അല്ലെങ്കില്‍ ഫോണ്‍ കവറില്‍ ഉണ്ടായിരിക്കും. ആ നമ്പര്‍ ആപ്പിള്‍ ഐഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ ഒറിജിനലാണോ അല്ലയോ എന്ന് അറിയാന്‍ സാധിക്കും

ഐട്യൂണ്‍/ആപ്പിള്‍ സ്റ്റോര്‍

ഐട്യൂണ്‍/ആപ്പിള്‍ സ്റ്റോര്‍

ഐഫോണ്‍ ഐട്യൂണില്‍ കണക്ടു ചെയ്താല്‍ വ്യാജനാണോ അല്ലയോ എന്ന് അറിയാന്‍ സാധിക്കും. ഇത് കണക്ട് ചെയ്തില്ല എങ്കില്‍ തീര്‍ച്ചയായും വ്യാജ ഫോണാണ് എന്ന് ഉറപ്പിക്കാം.

പാക്കിങ്ങ്

പാക്കിങ്ങ്

യഥാര്‍ത്ഥ ഐഫോണ്‍ ബോക്‌സിന്റെ മുകളില്‍ ഫോണിന്റെ ചിത്രം ഉണ്ടാകില്ല. വ്യാജ ഫോണിന്റെ പാക്കിങ്ങ് കുറഞ്ഞ നിലവാരമുളള പ്ലാസ്റ്റിക് ആയിരിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp ends support for iPhone 4, some iPhone 5, iPhone 5S and iPhone 4S too stops

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more