വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ പ്രവർത്തനരഹിതം, കാരണം ഇതാണ്

By Deenadayal M
|

ജനപ്രീയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പും പ്രവർത്തനരഹിതമായി. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ജനപ്രിയ ആപ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായി പല ആളുകളും രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ വെബ് വേർഷനും പ്രവർത്തിക്കുന്നില്ല. വാട്സ്ആപ്പിൽ മെസേജുകൾ സെന്റ് ആവുകയോ സ്റ്റാറ്റസുകൾ ലോഡ് ആവുകയോ കോളുകൾ വിളിക്കാൻ സാധിക്കുകയോ ചെയ്യുന്നില്ല. നെറ്റ്വർക്ക് ഇല്ലാതിരിക്കുമ്പോഴുള്ളത് പോലുള്ള അനുഭവമാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ.

വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ പ്രവർത്തനരഹിതം

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ ആപ്പുകൾ ആൻഡ്രോയിഡിലും ഐഒഎസിലും പ്രവർത്തിക്കുന്നില്ല എന്ന് നിരവധി ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് റീജിയണുകളിലുടനീളമുള്ള ആളുകൾക്ക് വാട്സ്ആപ്പ് ലഭിക്കുന്നില്ലെന്ന് ഡൗൺഡെക്ടർ റിപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാനോ അവരുടെ ഫീഡ് റിഫ്രഷ് ചെയ്യാനോ ഡയറക്ട് മെസേജുകൾ അയക്കാനോ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിലും സമാനമായ പ്രശ്നമാണ് ഉള്ളത്. ഈ പ്രശ്നം രാത്രി 9.15 മുതലാണ് ആരംഭിച്ചത്.

ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് വരെ വാട്സ്ആപ്പ് സെർവറുകൾ തകരാറിൽ തന്നെയാണ്. ആളുകൾക്ക് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ നിലവിൽ ആക്‌സസ് ചെയ്യാനാകില്ല. ആപ്പുകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങുന്നതുവരെ സിഗ്നൽ, ടെലഗ്രാം തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതാവും നല്ലത്. ആളുകൾ ഏറ്റവും കൂടുതൽ ഈ ആപ്പുകൾ ഉപയോഗിക്കുന്ന സമയത്താണ് ഇത്തരമൊരു തകരാർ സംഭവിച്ചിരിക്കുന്നത് എന്നാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. നേരത്തെയും ഇത്തരം സെർവർ തകരാറുകൾ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഉണ്ടായിട്ടുണ്ട്.

ഈ വർഷം തന്നെ കഴിഞ്ഞ മാർച്ചിൽ സമാനമായ രീതിയിൽ ഒരു തകരാർ വാട്സ്ആപ്പിൽ ഉണ്ടായിരുന്നു. ഇത് വേഗത്തിൽ തന്നെ കമ്പനി പരിഹരിച്ചു. ഇത്തരം തകരാറുകൾ ഉണ്ടാകാറുണ്ട് എങ്കിലും ഫേബ്സുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലാറ്റ്ഫോം ഇത് പരിഹരിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ തകരാറും വേഗത്തിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Facebook, Instagram and WhatsApp are down. These popular apps owned by Facebook are not working.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X