വാട്‌സ് ആപ്പ് കൂടുതല്‍ സുരക്ഷിതമാകുന്നു; ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉടന്‍

|

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാട്‌സ് ആപ്പ് മാറ്റങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന WABetainfo എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

 

ഇത്തരമൊരു സൗകര്യം

ഇത്തരമൊരു സൗകര്യം

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് ഇത്തരമൊരു സൗകര്യം ആദ്യമെത്തുക. പുത്തന്‍ ഫീച്ചര്‍ യാഥാര്‍ത്ഥ്യമായാല്‍ വാട്‌സ് ആപ്പ് കൂടുതല്‍ സുരക്ഷിതമാകുമെന്നുറപ്പ്. ഫീച്ചര്‍ യാഥാര്‍ത്ഥ്യമായാല്‍ ഫിംഗര്‍പ്രിന്റു കൊണ്ടു മാത്രമേ ആപ്പ് ഉപയോഗിക്കാന്‍ കഴിയൂ.

പുത്തന്‍ സാങ്കേതികവിദ്യ

പുത്തന്‍ സാങ്കേതികവിദ്യ

പുത്തന്‍ സാങ്കേതികവിദ്യ ഇപ്പോള്‍ പണിപ്പുരയിലാണെന്നാണ് WABetainfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ''ആപ്പിള്‍ ഐ.ഓ.എസില്‍ ഫേസ് ഐ.ഡിയും ടച്ച് ഐഡി ഫീച്ചറും യാഥാര്‍ത്ഥ്യമാക്കിയ ശേഷം ആന്‍ഡ്രോയിഡിനായുള്ള ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വാട്‌സ് ആപ്പ് ഒരുങ്ങുകയാണ്'' - WABetainfo പറയുന്നു.

വാട്‌സ് ആപ്പ്
 

വാട്‌സ് ആപ്പ്

ഫിംഗര്‍പ്രിന്റ് സുരക്ഷയ്ക്കായി സെറ്റിംഗ്‌സിനുള്ളില്‍ തന്നെയാണ് മാറ്റം വരുത്തുക. settings>Account>Privacy യില്‍ മാറ്റം വരുത്താം. ഒരുക്കല്‍ സെറ്റിംഗ്‌സ് മാറ്റിയാല്‍ പിന്നെ നിങ്ങളുടെ വിരലുകളില്‍ സുരക്ഷിതമാണ് വാട്‌സ് ആപ്പ്. ഒരുപക്ഷേ ഫിംഗര്‍പ്രിന്റ് പ്രവര്‍ത്തിക്കാത്ത പക്ഷം രണ്ടാമതൊരു സുരക്ഷാ മാര്‍ഗവും വാട്‌സ് ആപ്പ് ഒരുക്കും.

റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് പുത്തന്‍ ഫീച്ചര്‍ പുറത്തുവരുന്നത്. അധികം വൈകാതെ ആപ്പിള്‍ ഐ.ഓ.എസിലും ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയില്‍ ഒരുതരത്തലുള്ള വിട്ടുവിഴ്ചയുമില്ലെന്നുറച്ചു തന്നെയാണ് വാട്‌സ് ആപ്പ് ഇപ്പോള്‍.

ഓഡിയോ ഫയലുകള്‍

ഓഡിയോ ഫയലുകള്‍

ഇയിടെയാണ് ഓഡിയോ അയയ്ക്കുന്നതിനുള്ള സംവിധാനത്തില്‍ വാട്‌സ് ആപ്പ് മാറ്റം വരുത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്. പുത്തന്‍ അപ്‌ഡേറ്റില്‍ ഇതു ലഭ്യമാകുമെന്നാണ് അറിയുന്നത്. മാത്രമല്ല 30 ഓഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ അപ്‌ഡേറ്റെന്നും അറിയുന്നു.

Best Mobiles in India

Read more about:
English summary
WhatsApp to get fingerprint authentication feature

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X