വാട്ട്‌സ്ആപിലെ പുതിയ മാറ്റങ്ങള്‍ ഇവയാണ്...!

Written By:

രൂപത്തിലും നിറത്തിലുമെല്ലാം ഒരുപിടി മാറ്റങ്ങളാണ് വാട്‌സ്ആപ് അടുത്തിടെ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ ഗൂഗിള്‍ അവതരിപ്പിച്ച മെറ്റീരിയല്‍ ഡിസൈന് അനുയോജ്യമായിട്ടാണ് വാട്‌സ്ആപ് ആന്‍ഡ്രോയിഡില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വാട്ട്‌സ്ആപിലെ പുതിയ മാറ്റങ്ങള്‍ ഇവയാണ്...!

കമ്പനി വെബ്‌സൈറ്റില്‍ പുതിയ പുതിപ്പ് (2.12.84) മുമ്പേ ലഭ്യമായിരുന്നെങ്കിലും, ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ഇത് ലഭ്യമാക്കിയിരിക്കുന്നു. പുതിയ പതിപ്പിലുളള മാറ്റങ്ങള്‍ ഇവയാണ്.

2015-ലെ ഏറ്റവും മികച്ച ക്യാമറകള്‍ ഇതാ...!

വാട്ട്‌സ്ആപിലെ പുതിയ മാറ്റങ്ങള്‍ ഇവയാണ്...!

കോള്‍, ചാറ്റ്‌സ്, കോണ്ടാക്ട്‌സ് എന്നീ ടാബുകള്‍ സെര്‍ച്ച്, കംപോസ് മെസേജ്, ഒപ്ഷന്‍ എന്നീ ടാസ്‌ക് ബാറുമായി യോജിപ്പിക്കുകയും ഒരേ നിറം നല്‍കുകയും ചെയ്തിരിക്കുന്നു. ഇമോജി ഐക്കണുകള്‍ക്ക് മാറ്റമില്ല, പക്ഷേ ട്രേയുടെ നിറം കറുപ്പായിരുന്നത് മാറി ലൈറ്റ് ഗ്രേ ഷേഡാണ് നല്‍കിയിരിക്കുന്നത്. മെസേജുകളിലെ സ്പീച്ച് പോയന്റര്‍ അല്‍പ്പം മുകളിലേക്ക് മാറ്റിയിട്ടുണ്ട്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

വാട്ട്‌സ്ആപിലെ പുതിയ മാറ്റങ്ങള്‍ ഇവയാണ്...!

അറ്റാച്ച്‌മെന്റ് വിഭാഗവും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഗാലറി, ഫോട്ടോസ്, വീഡിയോസ്, ലൊക്കേഷന്‍, കോണ്ടാക്ട് എന്നിവ ചാരനിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് നല്‍കിയിരിക്കുന്നത്. മെസേജ് ടൈപ്പ് ബോക്‌സിന് സമീപത്തെ റെക്കോഡിങ് ബട്ടണ്‍ കറുപ്പില്‍ നിന്ന് പച്ചനിറമായിട്ടുണ്ട്.

Read more about:
English summary
WhatsApp gets Material Design update: 5 not to miss new features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot