വാട്‌സ്ആപ് പുതിയ ഉയരങ്ങളില്‍; പ്രതിമാസം 40 കോടി ഉപയോക്താക്കള്‍

Posted By:

സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും പ്രചാരമുള്ള വാട്‌സ്ആപ് പുതിയ ഉയരങ്ങളില്‍. എട്ട് മാസത്തിനിടെ ഇരട്ടിയിലധികം ഉപയോക്താക്കളെയാണ് ഈ മെസേജിംഗ് ആപ്ലിക്കേഷന്‍ നേടിയത്. ഈ വര്‍ഷം ഏപ്രിലില്‍ 20 കോടി ഉപയോക്തക്കളാണ് പ്രതിമാസം വാട്‌സ്ആപിനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 40 കോടിയായി ഉയര്‍ന്നു.

വാട്‌സ്ആപ് പുതിയ ഉയരങ്ങളില്‍; പ്രതിമാസം 40 കോടി ഉപയോക്താക്കള്‍

ഡാറ്റ കണക്ഷന്‍ ഉണ്ടെങ്കില്‍ സൗജന്യമായി മെസേജ് അയയ്ക്കാനും ചാറ്റ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്ന ആപ്ലിക്കേഷനാണ് വാട്‌സ്ആപ്. സ്മാര്‍ട്‌ഫോണിലെ േകാണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള, വാട്‌സ് ആപ് ഉപയോഗിക്കുന്ന എല്ലാവരുമായും കണക്റ്റ് ചെയ്യാമെന്നതും പ്രത്യേകതയാണ്.

വായിക്കുക: വാട്‌സ്ആപ് എന്തുകൊണ്ട് ഫേസ്ബുക്കിനേക്കാള്‍ മികച്ചതാകുന്നു

അതോടൊപ്പം പരസ്യങ്ങളില്ല എന്നതാണ് ആപ്ലിക്കേഷന്റെ മറ്റൊരു സവിശേഷത. ഫ്രീമിയം എന്നു വിളിക്കുന്ന ബിസിനസ് മോഡലിലൂടെയാണ് കമ്പനി വരുമാനം കണ്ടെത്തുന്നതെന്ന് വാട്‌സ്ആപ് സി.ഇ.ഒ. പറഞ്ഞു. അതായത് ആദ്യത്തെ ഒരു വര്‍ഷം സൗജന്യമായും പിന്നീട് ഒരു വര്‍ഷത്തേക്ക് വളരെ ചെറിയൊരു തുകയുമാണ് ഉപഭോക്താക്കളില നിന്ന് ഈടാക്കുന്നത്.

ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചെറുതാണെങ്കിലും കമ്പനിക്ക് ചെലവും കുറവാണ്. കാരണം 50 ജീവനക്കാര്‍ മാത്രമാണ് വാട്‌സ്ആപിലുള്ളത്.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot