ഈ പുതുവർഷത്തിൽ പുതിയ സവിശേഷതകളുമായി വാട്ട്സ് ആപ്പ്

|

ആരംഭത്തിൽ തന്നെ വാട്ട്സ് ആപ്പ് സ്മാർട്ഫോണുകൾക്ക് ചേർന്നൊരു മെസ്സഞ്ചർ ആണെന്ന കാര്യം തീർച്ചയായിരുന്നു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ചേർന്ന ശേഷം, വാട്ട്സ് ആപ്പ് കൂടുതൽ ആളുകൾ ഉപയോഗിക്കാൻ തുടങ്ങി. വാട്ട്സ് ആപ്പിന്റെ വളർച്ച വിചാരിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഈ പുതുവർഷത്തിൽ പുതിയ സവിശേഷതകളുമായി വാട്ട്സ് ആപ്പ്

 

2018-ൽ ഒട്ടനവധി സവിശേഷതകളാണ് വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നത്. 2019-ൽ ഉപയോക്താക്കൾക്കായി വാട്ട്സ് ആപ്പ് പുതിയ സവിശേഷതകളും മറ്റും കൊണ്ടുവരുന്നതിനുള്ള തിരക്കിലാണ്. വാരാൻ പോകുന്ന പല സവിശേഷതകളെ കുറിച്ചും ചോർന്ന വിവരങ്ങൾ വഴി നമ്മൾ അറിഞ്ഞിട്ടുണ്ട്. എന്തായാലും പുതിയതായി വാരാൻ പോകുന്ന വാട്ട്സ് ആപ്പിന്റെ സവിശേഷതകൾ എന്തൊക്കെയാന്നെന്ന് നോക്കാം.

ഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായി

2019-ൽ വാട്ട്സ് ആപ്പ് കൊണ്ടുവരുന്ന സവിശേഷതകൾ

വീഡിയോ ദൃശ്യങ്ങൾക്കായി 'യൂണിവേഴ്‌സൽ പി.ഐ.പി മോഡ്'

2018-ൽ വാട്ട്സ് ആപ്പ് വീഡിയോ ദൃശ്യങ്ങൾ ആസ്വദിക്കുവാനായി പി.ഐ.പി (പിക്ച്ചർ-ഇൻ-പിക്ച്ചർ) സവിശേഷത അവതരിപ്പിച്ചിരുന്നു. ഈ സവിശേഷത ചെറിയ വിൻഡോ സ്ക്രീൻ (പിക്ച്ചർ-ഇൻ-പിക്ച്ചർ) വഴി യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും വീഡിയോ ദൃശ്യങ്ങൾ വാട്ട്സ് ആപ്പിലേക്ക് പകർത്തുവാൻ സാധിക്കുന്നു. വീഡിയോ ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനോടപ്പം തന്നെ ചാറ്റ് ചെയ്യാനും കഴിയുന്നതാണ്. ഈ വർഷം മുതൽ മൂന്നമതൊരാളുടെ കയ്യിൽ നിന്നും ലഭിക്കുന്ന MP4 വീഡിയോ ഈ പുതിയ സവിശേഷത ഉപയോഗിച്ച് ആസ്വദിക്കുവാൻ കഴിയുന്നതാണ്.

ഫിംഗർപ്രിന്റ് ലോക്ക്/അൺലോക്ക്

ഫിംഗർപ്രിന്റ് ലോക്ക്/അൺലോക്ക്

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രശ്‌നങ്ങളാണ് വാട്ട്സ് ആപ്പിന് ചുറ്റുമുള്ളത്. അതുകൊണ്ടുതന്നെ, ഈ പ്രശ്നം കൂടുതൽ തവണ ആവർത്തിക്കാതിരിക്കുവാനായി ഫിംഗർപ്രിന്റ് സംവിധാനം കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെരിഫിക്കേഷൻ നടന്നില്ലെങ്കിൽ, അൺലോക്ക് ചെയ്യുന്നതിനായി ഫോണിന്റെ പാസ്സ്‌കോഡ് അല്ലെങ്കിൽ പാസ്സ്‌വേർഡ് ആവശ്യമാണ്. ഇതിന്റെ ആദ്യപരിക്ഷണം ഐഫോണിലായിരിക്കും നടത്തുക, തുടർന്ന് മറ്റ് പരീക്ഷണങ്ങൾക്ക് ശേഷം ഇത് ഉപയോഗിക്കുന്നതിനായി നൽകും.

ഡാർക്ക് മോഡ്

ഡാർക്ക് മോഡ്

ഏറെ നാളായി കാത്തിരിക്കുന്ന വാട്ട്സ് ആപ്പ് 'ഡാർക്ക് മോഡ്' ഈ വർഷം എത്തുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം. ഇരുണ്ട സമയങ്ങളിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയാണ് 'ഡാർക്ക് മോഡ്' സംവിധാനം. ഓ.എൽ.ഇ.ഡി സ്ക്രീനോട് കൂടിയ ഡിവൈസുകളിൽ ബാറ്ററിയുടെ കാലാവധി വർധിക്കും.ജനുവരി 2019-ൽ ഡാർക്ക് മോഡ് എത്തുമെന്നാണ് വാർത്തകൾ.

സ്റ്റിക്കർ സെർച്ച്
 

സ്റ്റിക്കർ സെർച്ച്

ഇമോജി സെർച്ച് ഫീച്ചർ കഴിഞ്ഞ വർഷം ഇറങ്ങിയായിരുന്നു, ഇത് കൊണ്ട് ഉപയോക്താക്കൾക്ക് പെട്ടന്ന് തന്നെ ആവശ്യമുള്ള ഇമോജികൾ ഉപയോഗിക്കുവാൻ സാധിച്ചിരുന്നു. സ്റ്റിക്കറുകളുമായി ബന്ധപ്പെടുത്തി വാട്ട്സ് ആപ്പ് പുതിയ ഫീച്ചർ ഇറക്കുന്നതിനുള്ള ശ്രമത്തിലാണ്. ആവശ്യമുള്ള സ്റ്റിക്കറുകൾ ഉപയോക്താക്കൾക്ക് സെർച്ച് ചെയ്യാവുന്നതാണ്, എളുപ്പത്തിൽ ഇത് ലഭ്യമാവുകയും ചെയ്യും.

ഗ്രൂപ്പ് വീഡിയോ കോൾ

ഗ്രൂപ്പ് വീഡിയോ കോൾ

ഒരു ഗ്രൂപ്പിലെ ആളുകളുമായി ഈ സംവിധാനം ഉപയോഗിച്ച് വീഡിയോ കോൾ ചെയ്യാവുന്നതാണ്. ഈ സംവിധാനം നമുക്ക് ഗ്രൂപ്പുകളിൽ നിന്ന് ചാറ്റ് ചെയ്യുന്നതിനുള്ള ആളുകളെ തിരഞ്ഞെടുത്ത് വീഡിയോ കോൾ ചെയ്യാൻ സാധിക്കും. ഈ സംവിധാനം ഉപയോക്താക്കൾക്കിടയിൽ ജനപ്രീതി നേടിവരികയാണ്. വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ 'ആഡ് കോൺടാക്ട്' എന്ന ഓപ്ഷനിൽ ഈ സംവിധാനം ലഭ്യമാണ്.

മീഡിയ പ്രിവ്യു

നോട്ടിഫിക്കേഷൻ ബോക്‌സിൽ നിന്നും മീഡിയ ഫയലുകൾ പ്രിവ്യു ചെയ്യാൻ സാധിക്കും. ഇപ്പോൾ, ഉപയോക്താക്കൾക്ക് ഒരു ചിത്രമോ അല്ലെങ്കിൽ വീഡിയോ, ജിഫ് തുടങ്ങിയവ കാണുവാനായി മെസ്സേജ് തുറക്കേണ്ടതായി വരും. 'മീഡിയ പ്രിവ്യു' ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മെസ്സേജ് ബോക്സ് തുറക്കാതെ തന്നെ ട്രേയിൽ നിന്നും മെസേജ് മൊത്തത്തിൽ കാണുവാൻ സാധിക്കും.

കോൺസിക്യൂട്ടീവ് വോയിസ് മെസ്സേജ്

ഇത് വാട്ട്സ് ആപ്പ് വോയിസ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ്. ഉപയോക്താക്കൾക് ലഭിച്ച വോയിസ് മെസ്സേജുകൾ ശ്രവിക്കുന്നതിനായി മേസേജുകൾ തുറക്കേണ്ടതായി വരും. പുതുതായി ലഭിക്കുന്ന അപ്ഡേറ്റുകൾ കൊണ്ട് വോയിസ് മെസ്സേജുകൾ സ്വന്തമായി തുറക്കാൻ തുടങ്ങും, ഇത് വഴി മെസ്സേജ് അറിയാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
WhatsApp messenger will be getting a host of new features that will change the way users chat with each other. Some of these features are expected to roll out by January 2019.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more