Home
News

ഐഒഎസ് ബീറ്റാ വേർഷനിൽ കിടിലൻ അപ്ഡേറ്റ് നൽകി വാട്സ്ആപ്പ്; ഇനി അവതാർ അനിമേഷൻ സ്റ്റിക്കറുകൾ അയക്കാം

ആപ്പിൾ ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷൻ നൽകി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പ്. ഐഒഎസിന്റെ പുതിയ ബീറ്റാ വേർഷനിലാണ് അപ്ഡേറ്റ് നൽകിയിരിക്കുന്നത്. ആനിമേറ്റഡ് അവതാർ ഫീച്ചർ ആണ് പുതിയതായി വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കീബോർഡ് തുറന്നാൽ അവതാർ ടാബ് തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ സാധിക്കും.

അതേ സമയം ആനിമേറ്റഡ് അവതാർ ഫീച്ചർ ലഭ്യമാകുന്ന ബീറ്റാ വേർഷൻ ഉപഭോക്താക്കൾക്ക് ആരുമായും ഈ അനിമേഷൻ അവതാറുകൾ ഷെയർ ചെയ്യാവുന്നതാണ്. മെസേജുകൾ സ്വീകരിക്കുന്ന ഉപഭോക്താവ് ഐഒഎസ് അപ്ഡേറ്റ് ചെയ്യണം എന്നില്ല. നിലവിൽ പരിമിതമായ അനിമേറ്റർ അവതാർ സ്റ്റിക്കറുകൾ മാത്രമാണ് ബീറ്റാ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അധികം വൈകാതെ തന്നെ കൂടുതൽ സ്റ്റിക്കറുകൾ ചേർക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഒഎസ് ബീറ്റാ വേർഷനിൽ കിടിലൻ അപ്ഡേറ്റ് നൽകി വാട്സ്ആപ്പ്

സ്വന്തം ചിത്രങ്ങൾ ഉപയോ​ഗിച്ച് അവതാറുകൾ നിർമ്മിച്ച് അതിൽ നിന്ന് അനിമേഷൻ രീതിയിൽ സ്റ്റിക്കറുകൾ ഉണ്ടാക്കുന്ന ഫീച്ചർ ആണ് ഇത്. വാട്സ്ആപ്പിലെ മറ്റ് സ്റ്റിക്കറുകളുടെ കൂടെ അവതാർ അനിമേറ്റഡ് സ്റ്റിക്കറുകൾ കൂടി ആകുമ്പോൾ വാട്സ്ആപ്പിന്റെ ഉപയോ​ഗം കൂടുതൽ രസകരമാകും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ ചില ബീറ്റ ഉപഭോക്താക്കൾക്ക് ആനിമേറ്റഡ് അവതാർ ഫീച്ചർ ലഭിച്ചു എന്ന തരത്തിൽ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ‌

‌വരും ദിവസങ്ങളിൽ മറ്റ് ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അടുത്തകാലത്ത് നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. ഇതിൽ പ്രധാനമാണ് വീഡിയോ കോളുകൾക്കുള്ള ലാൻഡ്‌സ്‌കേപ്പ് മോഡ് പിന്തുണയും അജ്ഞാത കോളർമാരെ നിശബ്ദമാക്കാനുള്ള ഓപ്ഷനും. ഐഒഎസിൽ ആണ് ഈ രണ്ട് ഫീച്ചറുകളും നിലവിൽ ലഭിക്കുന്നത്.

ഐഒഎസ് ബീറ്റാ വേർഷനിൽ കിടിലൻ അപ്ഡേറ്റ് നൽകി വാട്സ്ആപ്പ്

ഇതിന് പുറമെ ഒരു പുതിയ ഉപകരണത്തിലേക്ക് വിവരങ്ങൾ മാറുമ്പോൾ പഴയ ഉപകരണത്തിൽ നിന്ന് മുഴുവൻ അക്കൗണ്ട് ചരിത്രവും നേറ്റീവ് ആയി കൈമാറാനുള്ള ഫീച്ചറും പ്ലാറ്റ്ഫോം ആവതരിപ്പിച്ചിരുന്നു. മാത്രമല്ല മെച്ചപ്പെടുത്തിയ നാവിഗേഷനോടുകൂടിയ നവീകരിച്ച സ്റ്റിക്കർ ട്രേയും പുതിയ അപ്ഡേഷനിൽ നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള വീഡിയോകൾ അയയ്ക്കാനും പുതിയ അപ്ഡേറ്റുകൾ സഹായിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉയർന്ന നിലവാരത്തിൽ വീഡിയോ അയക്കണമെങ്കിൽ ഈ ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷമാണ് വീഡിയോ അയക്കേണ്ടത്. വാട്സ്ആപ്പ് അടുത്തിടെ പരിചയപ്പെടുത്തിയ മറ്റൊരു ഫീച്ചറാണ് വോയിസ് സന്ദേശങ്ങൾ അയക്കുന്നതിന് സമാനമായി വീഡിയോ സന്ദേശം ആയക്കാൻ സാധിക്കുന്ന ഫീച്ചർ. അതായത് ​ഗാലറിയിൽ നിന്ന് തിരഞ്ഞെടുക്കാതെ തൽക്ഷണമായി ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ വീഡിയോ റെക്കോർഡ് ചെയ്ത് മറ്റുള്ളവർക്ക് അയക്കാൻ സാധിക്കും.

സ്‌നാപ്ചാറ്റിന്റെ തൽക്ഷണ വീഡിയോ സന്ദേശങ്ങൾക്ക് സമാനമാണ് ഈ ഫീച്ചർ. 60 സെക്കന്റ് മാത്രമായിരിക്കും ഇങ്ങനെ അയക്കുന്ന വീഡിയോകളുടെ ദൈർഘ്യം. മാത്രമല്ല വീഡിയോയുടെ ശബ്ദം കേൾക്കണമെങ്കിൽ വീഡിയോക്കുള്ളിൽ ക്ലിക്ക് ചെയ്യേണ്ടിയും വരും അല്ലാത്തപക്ഷം വീഡിയോ പ്ലേ ആകുമെങ്കിലും ശബ്ദം കേൾക്കാൻ സാധിക്കില്ല. ഒരു തവണ തുറന്നാൽ അൽപ സമയത്തിന് ശേഷം തനിയേ ഡിലീറ്റ് ആകുന്ന രീതിയിലും ഈ മെസേജ് അയക്കാൻ സാധിക്കും.

പ്രിയപ്പെട്ടവർക്ക് വിവിധ വിശേഷങ്ങളിൽ ആശംസകൾ അറിയിക്കാനും ആശ്വസിപ്പിക്കാനുമെല്ലാം ഈ ഫീച്ചർ ഒരുപാട് ​ഗുണം ചെയ്യും. വോയിസ് മെസേജ് അയക്കുന്നതിന് സമാനമായി ആണ് ഇത്തരത്തിൽ വീഡിയോയും അയക്കുന്നത്. ചാറ്റ് ട്രേയിലെ വോയ്‌സ് നോട്ട് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഈ ഓപ്ഷൻ‌ വീഡിയോ മോഡ് ആകും. ഇതിലൂടെ വീഡിയോ എടുക്കാവുന്നതാണ്. എന്നാൽ വോയിസ് മെസേജുകൾ വേ​ഗത്തിൽ പ്ലേ ചെയ്യുന്നത് പോലെ ഈ വീഡിയോ മെസേജ് പ്ലേ ചെയ്യാൻ സാധിക്കില്ല.

ഈ തുടർച്ചയായ വിവിധ അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നും അതുവഴി ഇവർ വാട്സ്ആപ്പ് ഉപയോ​ഗം വർധിപ്പിക്കാമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രസകരമായ കൂടുതൽ അപ്ഡേറ്റുകൾ വാട്സ്ആപ്പിൽ വീണ്ടും വരുമെന്ന് ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ സ്വകാര്യതക്ക് വേണ്ടി മാത്രം പത്തോളം ഫീച്ചറുകൾ ആണ് വാട്സ്ആപ്പിൽ ഉള്ളത്.

More from GizBot

Best Mobiles in India

English summary
WhatsApp, the popular messaging app, has given a new update to Apple users. The update is provided in the new beta version of iOS. WhatsApp has introduced the animated avatar feature. Users can access this feature by selecting the Avatar tab with the keyboard open. Currently, only a limited number of Animator avatar stickers are available to beta customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X