Home
News

സൂമിന്റെ കച്ചവടം പൂട്ടും! സ്ക്രീൻ​ ഷെയർ ഫീച്ചറുമായി വാട്സ്ആപ്പ്

പുത്തൻ ഫീച്ചറുകൾ തുടർച്ചയായി അ‌വതരിപ്പിച്ച് 'യുവത്വം' നിലനിർത്താൻ എപ്പോഴും​ ശ്രദ്ധപുലർത്തുന്ന മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷയും ഉപയോഗിക്കാനുള്ള സൗകര്യവും മെച്ചപ്പെടുത്താൻ മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അ‌തിന്റെ ഫലമായി കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പ് എന്ന സ്ഥാനത്ത് വാട്സ്ആപ്പ് തുടരുന്നു.

സ്വയം മെച്ചപ്പെടാനും കൂടുതൽ​ ടെക്നോളജികൾ ഉപയോക്താക്കൾക്കായി അ‌വതരിപ്പിക്കാനും ശ്രദ്ധിക്കുന്ന വാട്സ്ആപ്പ് ഉടൻതന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി സ്ക്രീൻ ഷെയറിങ് ഫീച്ചർ അ‌വതരിപ്പിക്കുമെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഒരു വീഡിയോ കോളിനിടെ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീൻ എളുപ്പത്തിൽ പങ്കിടാൻ അനുവദിക്കുന്നതാണ് പുതിയ സ്ക്രീൻ ഷെയറിങ് ഫീച്ചർ.

സൂമിന്റെ കച്ചവടം പൂട്ടും! സ്ക്രീൻ​ ഷെയർ ഫീച്ചറുമായി വാട്സ്ആപ്പ്

വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളായ മൈക്രോസോഫ്റ്റ് ടീംസ്, സൂം എന്നിവയിലേതിന് സമാനമായിട്ടാണ് വാട്സ്ആപ്പ് സ്ക്രീൻ ഷെയറിങ് ഫീച്ചറും പ്രവർത്തിക്കുകയെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പിലെ വീഡിയോ കോളിങ് അ‌നുഭവം കൂടുതൽ മെച്ചപ്പെടുത്താനും ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാനും സ്ക്രീൻ ഷെയറിങ് ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സ്‌ക്രീൻ പങ്കിടുന്നതിന്, വാട്സ്ആപ്പ് ഉപയോക്താക്കൾ ഒരു വീഡിയോ കോൾ ആരംഭിക്കേണ്ടതുണ്ട്, തുടർന്ന് ചുവടെയുള്ള നാവിഗേഷൻ ബാറിൽ ഇടതുവശത്തായി നൽകിയിരിക്കുന്ന സ്ക്രീൻ ഷെയർ ഓപ്ഷൻ തെരഞ്ഞെടുത്താൽ മതിയാകും. അ‌തോടെ ഉപയോക്താവിന്റെ സ്ക്രീൻ റെക്കോഡ് ചെയ്യപ്പെടുകയും പൂർണ്ണമായും മറ്റുള്ളവർക്ക് ലഭ്യമാകുകയും ചെയ്യും എന്നാണ് വാബീറ്റ വിശദീകരിക്കുന്നത്.

സൂമിന്റെ കച്ചവടം പൂട്ടും! സ്ക്രീൻ​ ഷെയർ ഫീച്ചറുമായി വാട്സ്ആപ്പ്

ഫോണിലെ പാസ്‌വേഡുകൾ, മെസേജുകൾ, ഫോൺ നമ്പറുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ പോലുള്ള എല്ലാ വിശദാംശങ്ങളിലേക്കും വാട്സ്ആപ്പിന് ആക്സസ് ഉണ്ടായിരിക്കുമെന്ന് പ്രസ്താവിക്കുന്ന ഒരു നിരാക്ഷേപം സ്ക്രീൻ ഷെയർ ചെയ്യും മുമ്പ് ആപ്പ് പ്രദർശിപ്പിക്കും. ഈ അ‌നുമതികൾ നൽകിയാൽ മാത്രമേ സ്ക്രീൻ ഷെയർചെയ്യാൻ സാധിക്കൂ.

ഉപയോക്താവിന് സ്ക്രീൻ ഷെയറിങ്ങിൽ പൂർണ്ണ സുരക്ഷയും നിയന്ത്രണവും വാട്സ്ആപ്പ് ഉറപ്പാക്കും. വീഡിയോ കോളിനിടയിൽ സ്‌ക്രീൻ ഉള്ളടക്കം തുടർച്ചയായി സംപ്രേഷണം ചെയ്യുന്നതിനിടെ എപ്പോൾ വേണമെങ്കിലും അ‌ത് അ‌വസാനിപ്പിക്കാൻ ഉപയോക്താവിന് സാധിക്കും. കൂടാതെ ഉപയോക്താവ് സമ്മതം നൽകിയാൽ മാത്രമേ അ‌യാളുടെ സ്ക്രീൻ മറ്റുള്ളവർക്ക് ലഭ്യമാകൂ.

സ്ക്രീൻ ഷെയറിങ് അനുവദിക്കുന്നതിലൂടെ ഉപയോക്താവിന്റെ ഫോണിലെ സ്ക്രീനിൽ നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് തത്സമയം കാണാൻ സാധിക്കും. ഓൺലൈൻ അവതരണങ്ങളോ മീറ്റിംഗുകളോ പോലുള്ള സാഹചര്യങ്ങൾക്കാണ് ഈ ഫീച്ചർ ഉപകാരപ്പെടുക. ഫയലുകളോ ഡോക്യുമെന്റുകളോ അ‌യച്ച് നൽകാതെ നമ്മുടെ സ്ക്രീനിൽ ഓപ്പൺചെയ്താൽ അ‌വ മറ്റുള്ളവർക്കും കാണാൻ സാധിക്കും. അ‌തിലൂടെ ഉപയോക്താക്കൾക്ക് സമയവും പരിശ്രമവും ലാഭിക്കാം.

സൂമിന്റെ കച്ചവടം പൂട്ടും! സ്ക്രീൻ​ ഷെയർ ഫീച്ചറുമായി വാട്സ്ആപ്പ്

സ്ക്രീൻ ഷെയറിങ് ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കായി വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഇൻസ്റ്റാൾ ചെയ്യുന്ന ചില ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. അ‌ധികം ​വൈകാതെ എല്ലാ ഉപയോക്താക്കൾക്കുമായി വാട്സ്ആപ്പ് സ്ക്രീൻ ഷെയറിങ് ഫീച്ചർ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.

അ‌തേസമയം, ഒരുപാട് ആളുകൾ ഉൾപ്പെടുന്ന വീഡിയോ കോളുകളിൽ ഈ ഫീച്ചർ പ്രവർത്തിക്കില്ല എന്നും സൂചനയുണ്ട്. നിശ്ചിത എണ്ണം ഉപയോക്താക്കളുടെ വീഡിയോ കോളുകൾക്കാകും ആദ്യ ഘട്ടത്തിൽ സ്ക്രീൻ ഷെയറിങ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുക. അ‌തുപോലെ തന്നെ ഈ ഫീച്ചർ ലഭ്യമാകണമെങ്കിൽ വീഡിയോ കോളിൽ പങ്കെടുക്കുന്നവർ ഏറ്റവും പുതിയ വാട്സ്ആപ്പ് അ‌പ്ഡേഷൻ ഉറപ്പാക്കിയിരിക്കണം.

Image Credit: wabetainfo.com

More from GizBot

Best Mobiles in India

English summary
Looking to improve itself and introduce more technologies to its users, WhatsApp will soon introduce a screen sharing feature for Android smartphone users, reports Wabeta Info. The new screen sharing feature allows users to easily share their screen during a video call.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X