വാട്‌സ്ആപ്പ് ഇന്ത്യയിൽ വായ്പ, മൈക്രോ പെൻഷൻ, ഇൻഷുറൻസ് സേവനങ്ങൾ ആരംഭിക്കും

|

വാട്ട്‌സ്ആപ്പ് ഇപ്പോൾ നിരവധി സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇപ്പോഴിതാ, ഒരു പുതിയ പദ്ധതിയുമായി വാട്ട്‌സ്ആപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. ലോക്ക്ഡൗൺ കണക്കിലെടുക്കുമ്പോൾ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, 'ഡിജിറ്റൽ ഇന്ത്യ'യുടെ ഭാവി കൂടുതൽ ശോഭിക്കുന്നതായി തോന്നുന്നു. വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. വായ്പ, മൈക്രോ ഇന്‍ഷുറന്‍സ്, മൈക്രോ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്ട്‌സ്ആപ്പ് പറഞ്ഞു.

വാട്ട്‌സ്ആപ്പ് സാമ്പത്തിക സേവനങ്ങള്‍

റിസർവ് ബാങ്കിന്റെ അഞ്ച് വർഷത്തെ സാമ്പത്തിക ഉൾപ്പെടുത്തൽ തന്ത്രത്തിന് അനുസൃതമായി ചെറുകിട ബിസിനസ് വായ്പകൾ, മൈക്രോ പെൻഷൻ, ആഭ്യന്തര സേവന ദാതാക്കളുമായി സഹകരിച്ച് ഇൻഷുറൻസ് എന്നീ വിഭാഗങ്ങളിൽ സാമ്പത്തിക സേവനങ്ങള്‍ ആരംഭിക്കാൻ വാട്ട്‌സ്ആപ്പ് ഇന്ത്യ തയാറെടുക്കുന്നുവെന്ന് ഹെഡ് അഭിജിത് ബോസ് ബുധനാഴ്ച പറഞ്ഞു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ വായ്പ നൽകുന്നവരുമായി ഈ മെസേജിംഗ് / പേയ്‌മെന്റ് സേവന ആപ്ലിക്കേഷൻ ഇതിനകം തന്നെ സർവീസ് ഡെലിവറി ആരംഭിച്ചിട്ടുണ്ടെന്നും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2020 ൽ സംസാരിച്ച ബോസ് വെളിപ്പെടുത്തി.

വാട്ട്‌സ്ആപ്പ് ഹെഡ് അഭിജിത് ബോസ്

എന്നാൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റഫോമിലുടെ സമ്പൂർണ്ണ പേയ്‌മെന്റ് സേവനങ്ങൾ തുടങ്ങാൻ സെൻട്രൽ ബാങ്കിന്റെ അനുമതി വാട്‌സ്ആപ്പിന് ഇതുവരെ ലഭ്യമായിട്ടില്ല. 2018 ഫെബ്രുവരി മുതൽ ഇപ്പോൾ രണ്ട് വർഷത്തിലേറെയായി അതിനായുള്ള ആരംഭ ഘട്ടത്തിലാണ് വാട്ട്‌സ്ആപ്പ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം, ഫോണ്‍പേ തുടങ്ങിയവയ്ക്കും കഴിഞ്ഞ ദിവസം ഈ രംഗത്തേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച ആമസോണ്‍ പേയ്ക്കും വലിയ വെല്ലുവിളിയാകും ഫേസ്ബുക്കിനു കീഴിലുള്ള വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ സംരംഭം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇന്‍ഷുറന്‍സ്, മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍
 

ബാങ്കുകളുമായി കൈകോർക്കുന്നതിലൂടെ ഉപഭോക്താക്കളെ ഓട്ടോമേറ്റഡ് ടെക്സ്റ്റുകള്‍ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്കുകളില്‍ അവരുടെ വാട്ട്സ്ആപ്പ് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാനും വാട്ട്സ്ആപ്പ് വഴി അവരുടെ ബാലന്‍സ്, ഓഫറുകൾ എന്നിവയും മറ്റ് വിവരങ്ങളും പരിശോധിക്കാനും കഴിയുന്നതാണ്. മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നു. ഇന്‍ഷുറന്‍സ്, മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍ എന്നിങ്ങനെ മൂന്ന് സേവനങ്ങൾ വേഗത്തിൽ ലഭിക്കുമെന്നും' 'ബോസ് വ്യക്തമാക്കി.

ഐസിഐസിഐ ബാങ്ക്

റഹേജ ക്യുബിഇ ജനറല്‍ ഇന്‍ഷുറന്‍സിനെ ഏറ്റെടുത്ത് പേടിഎമ്മും ഐസിഐസിഐ ലൊംബാര്‍ഡുമായി സഹകരിച്ച് ഫോണ്‍പേയും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ ആക്കോയുടെ പങ്കാളിത്തത്തോടെയാകും ആമസോണ്‍ ഈ രംഗത്ത് കടന്നുവരുന്നത്. 40 കോടിയിലേറെ വരുന്ന ഉപയോക്താക്കള്‍ കൂടെയുണ്ടെന്നതാണ് വാട്ട്‌സ്ആപ്പിന്റെ ബലം. കൂടാതെ വന്‍ നിക്ഷേപത്തോടെ റിലയന്‍സ് ജിയോയുമായി ചേര്‍ന്നതും വാട്ട്‌സ്ആപ്പിന്റെ സേവനങ്ങൾ വർദ്ധിപ്പിക്കുന്നു.

പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)

അതേസമയം പേയ്മെന്റ് സേവനങ്ങള്‍ പടിപടിയായി ആരംഭിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്ട്സ്ആപ്പിന് അനുമതി കൊടുത്തതാണ് നിരവധി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക സേവനങ്ങള്‍ മുഴുവനായി ലഭ്യമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കുറഞ്ഞത് 20 കോടി പുതിയ ഉപയോക്താക്കളെ ലഭിക്കുമെന്നും പറയുന്നു.

 വാട്‌സ്ആപ്പ് വായ്‌പ സേവനങ്ങൾ

ബാങ്കിങ് സേവനങ്ങള്‍ ലളിതമാക്കുന്നതിനും വിപൂലീകരിക്കുന്നതിനും സഹായിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബാങ്കുകളുമായി പങ്കാളിത്തം ആഗ്രഹിക്കുന്നതായി വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു. റിസര്‍വ് ബാങ്ക് ഉയര്‍ത്തിക്കാണിച്ച അടിസ്ഥാന സേവനങ്ങളെത്തിക്കാനും പങ്കാളികളുമായി സഹകരിച്ച് പരീക്ഷണങ്ങള്‍ കൂടുതൽ വികസിപ്പിക്കുവാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Best Mobiles in India

English summary
WhatsApp India head Abhijit Bose says the company will launch several pilots in areas such as digital lending, micro-insurance and micro-pension, in addition to helping MSME digitize over the next 18 months, detailing its financial services ambitions for the first time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X