Home
News

വാട്ട്‌സ്ആപ്പിൽ കണക്ഷൻ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്

മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ബുധനാഴ്ച പുലർച്ചെ ഇന്ത്യയിലും ലോകമെമ്പാടുമായി ഒരു തകരാർ നേരിട്ടതായി ഉപയോക്താക്കൾ വെളിപ്പെടുത്തി. കോടിക്കണക്കിന് ഉപയോക്താക്കൾക്ക് മെസേജുകൾ അയക്കാനും സ്വീകരിക്കാനും കഴിയാതെയായി. തത്സമയ പ്രവർത്തനവും അതിൻറെ വിവരങ്ങളും നിരീക്ഷിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഡൗൺ ഡിറ്റക്ടർ അനുസരിച്ച്, ഉപയോക്താക്കൾ രാവിലെ 1:32 മുതൽ ഈ പുതിയ പ്രശനം നേരിടാൻ തുടങ്ങിയതായി ടെക് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയാത്തതിന്റെ പ്രശ്‌നങ്ങളും നിരവധി ഉപയോക്താക്കൾ ഇതിനോടകം റിപ്പോർട്ട് ചെയ്യ്തിരുന്നു.

വാട്ട്‌സ്ആപ്പ്

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ 1.5 ബില്ല്യണിലധികം ഉപയോക്താക്കളിൽ പലർക്കും വാട്ട്‌സ്ആപ്പിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഈ പ്രശ്നത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്റർ ഉൾപ്പെടെയുള്ള വിവിധ സാമൂഹ്യമാധ്യമങ്ങളിൽ, ഈ ജനപ്രിയ വാട്ട്‌സ്ആപ്പ് മെസ്സേജിങ് ആപ്ലിക്കേഷനിൽ ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പോസ്റ്റ് ചെയ്യാൻ തുടങ്ങി.

വാട്ട്‌സ്ആപ്പിൽ കണക്ഷൻ പ്രശ്നങ്ങൾ

ഇന്ത്യയെ കൂടാതെ യുഎസ്, യുകെ എന്നി രാജ്യങ്ങളിലുള്ളവരെയാണ് ഏറ്റവുമധികം ഈ പ്രശനം ബാധിക്കപ്പെട്ടത്. ഔട്ട്‌ഡേജ് മോണിറ്റർ പോർട്ടൽ ഡൗൺ ഡിറ്റക്ടർ പറയുന്നതനുസരിച്ച്, വാട്ട്‌സ്ആപ്പ് ഡൗൺ റിപ്പോർട്ടുകളിൽ 66 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട് എന്നാണ്. ആൻഡ്രോയിഡ്, ഐഒഎസ് വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെല്ലാം പ്രശ്‌നങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ജൂൺ 16 ന്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തകരാറുകൾ നേരിട്ടിരുന്നു.

മെസ്സേജിങ് അപ്ലിക്കേഷൻ

ഫേസ്ബുക്കോ വാട്ട്‌സ്ആപ്പോ ഇപ്പോൾ സംഭവിച്ച തകരാറിനെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ശ്രീലങ്ക, പെറു, ലണ്ടൻ, ന്യൂഡൽഹി, ന്യൂയോർക്ക്, ബ്രാസി, നെതർലാൻഡ്‌സ്, ജർമ്മനി, ഈജിപ്ത്, കൊളംബിയ, കസാക്കിസ്ഥാൻ, സ്വീഡൻ, റൊമാനിയ, ട്രിനിഡാഡ്, ടൊബാഗോ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും ഡൗൺ‌ടെക്റ്റർ.കോമിന് ഉപയോക്താക്കളുണ്ട്. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം വാട്ട്‌സ്ആപ്പ് പ്രവർത്തനം പുനരാരംഭിച്ചു. ഈ മെസ്സേജിങ് അപ്ലിക്കേഷൻറെ പ്രവർത്തനത്തിൽ പ്രശ്‌നം സംഭവിക്കുന്നത് ഇതാദ്യമല്ല.

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ

2019 ജനുവരിയിൽ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ സമാനമായ പ്രശ്‌നം രണ്ടുതവണ നേരിട്ടിരുന്നു. ഏപ്രിൽ ആദ്യ വാരത്തിൽ, യുകെയിലെ പിസി, ഡെസ്ക്ടോപ്പിൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രശ്‌നം നേരിട്ടിരുന്നു. ഏപ്രിൽ 2 ന്, വടക്കൻ, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ പ്രവർത്തനതകരാറുകൾ നേരിട്ടിരുന്നു. വാട്ട്‌സ്ആപ്പ് പ്രവർത്തനം തടസപ്പെടുന്നത് പുതിയ ഒരു കാര്യമല്ല. എന്നാൽ, ഇപ്പോൾ സംഭവിച്ചത് വളരെ ദൈർഘ്യമേറിയതാണെന്ന് പൊതുവെയുള്ള റിപ്പോർട്ടുകൾ പറയുന്നു.

More from GizBot

Best Mobiles in India

English summary
Messaging app WhatsApp saw an outage in India and around the world in Wednesday's early hours with thousands of users claiming crashes in the famous end to end encrypted app. VAccording to Down Detector, which tracks and provides real-time status and error information , users began reporting problems as of 1:32 AM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X