വാട്ട്‌സ്ആപില്‍ 4 മാസത്തിനുളളില്‍ വര്‍ദ്ധിച്ചത് 10 കോടി ഉപയോക്താക്കള്‍....!
എല്ലാ മാസവും 70 കോടി ആളുകളാണ് വാട്ട്‌സ്ആപ് ഉപയോഗിക്കുന്നതെന്ന് സിഇഒ ജേന്‍ കോം അറിയിച്ചു. ആഗസ്റ്റ് വരെ ഈ കണക്ക് 60 കോടിയായിരുന്നത് കഴിഞ്ഞ 4 മാസങ്ങള്‍ക്കിടയില്‍ 10 കോടിയായി ഉയരുകയായിരുന്നു.

വാട്ട്‌സ്ആപില്‍ ഉപയോക്താക്കള്‍ എല്ലാ ദിവസവും 3,000 കോടി മെസേജുകളാണ് അയയ്ക്കുന്നതെന്ന് കോം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഈ സംഖ്യ വാട്ട്‌സ്ആപിനെ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാക്കി മാറ്റിയിരിക്കുകയാണ്. ട്വിറ്ററിനേയും (28 കോടി 40 ലക്ഷം ഉപയോക്താക്കള്‍), ഇന്‍സ്റ്റാഗ്രാമിനേയും (30 കോടി ഉപയോക്താക്കള്‍) വാട്ട്‌സ്ആപ് ഈ കണക്ക് കൊണ്ട് ബഹുദൂരമാണ് പിന്നിലാക്കിയിരിക്കുന്നത്.

നിലവില്‍ ഫേസ്ബുക്കാണ് ഒന്നാം സ്ഥാനത്ത്. 130 കോടി ഉപയോക്താക്കളാണ് എല്ലാ മാസവും ഫേസ്ബുക്കില്‍ സൈന്‍ ഇന്‍ ചെയ്യുന്നത്.


Click it and Unblock the Notifications








