വാട്സാപ്പ് തുറക്കാതെ നോട്ടിഫിക്കേഷനിൽ തന്നെ മെസ്സേജുകൾ വായിച്ചതായി കാണിക്കാനുള്ള സൗകര്യമെത്തുന്നു!

By Shafik
|

ഈയടുത്ത കാലത്തായി പല സൗകര്യങ്ങൾ വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്. അവയിൽ ആളുകൾക്ക് ഏറെ ഉപകാരപ്രദമായ പല ഓപ്ഷനുകളും അപ്ഡേറ്റുകളും വരികയുമുണ്ടായി. ഈയിടെ അത്തരത്തിൽ പുതിയൊരു സൗകര്യം വാട്സാപ്പിൽ എത്തിയിരിക്കുകയാണ്, അല്ലെങ്കിൽ എത്താൻ പോകുകയാണ്. കാരണം പരീക്ഷണാടിസ്ഥാനത്തിൽ ചില ഉപകരണങ്ങളിൽ മാത്രമാണ് ഈ സൗകര്യം ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്.

നോട്ടിഫിക്കേഷനിൽ തന്നെ മെസ്സേജുകൾ റീഡ് ചെയ്തതായി മാർക്ക് ചെയ്യാം

നോട്ടിഫിക്കേഷനിൽ തന്നെ മെസ്സേജുകൾ റീഡ് ചെയ്തതായി മാർക്ക് ചെയ്യാം

വൈകാതെ തന്നെ എല്ലാവർക്കും ഈ അപ്ഡേറ്റ് ലഭിക്കുകയും ചെയ്‌തേക്കും. എന്താണ് അപ്ഡേറ്റ് എന്നുവെച്ചാൽ വാട്സാപ്പ് നോട്ടിഫികേഷനിൽ വരുന്ന മെസ്സേജുകൾ റീഡ് ചെയ്തതായി മാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇത്. നിലവിൽ ഈയൊരു സൗകര്യം വാട്സാപ്പിൽ ഇല്ലാത്തത് പലരും പരാമർശിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഈ സൗകര്യം കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് വാട്സാപ്പ്.

ആപ്പ് തുറക്കേണ്ട

ആപ്പ് തുറക്കേണ്ട

ഒരാളുടെ മെസ്സേജ് നോട്ടിഫിക്കേഷനായി നമ്മൾ കാണുമ്പോൾ അത് വായിച്ചു എന്ന് അയച്ച ആൾക്ക് മനസ്സിലാക്കണം എങ്കിൽ അല്ലെങ്കിൽ നമ്മൾക്ക് തന്നെ ആ മെസ്സേജ് വായിച്ചു കഴിഞ്ഞു, ഇനി നോട്ടോഫികേഷൻ കാണിക്കേണ്ട എന്ന് വരുത്തണം എങ്കിൽ വാട്സാപ്പ് തുറന്ന് ആ മെസ്സേജ് തുറക്കേണ്ടതുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് ഇത്തരത്തിൽ നോട്ടിഫികേഷനിൽ തന്നെ വായിച്ചതായി മാർക്ക് ചെയ്യാനുള്ള ഒരു സൗകര്യം കൊണ്ടുവരുന്നത്.

പുതിയ ഫോർവെർഡ് ലേബൽ സൗകര്യവുമായി വാട്സാപ്പ് എത്തി! ഇതിനായി ഫുൾപേജ് പരസ്യവും നൽകി വാട്സാപ്പ്!
 

പുതിയ ഫോർവെർഡ് ലേബൽ സൗകര്യവുമായി വാട്സാപ്പ് എത്തി! ഇതിനായി ഫുൾപേജ് പരസ്യവും നൽകി വാട്സാപ്പ്!

ഇന്ന് ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്ഫോമുകളിൽ ഒന്നാമനാണ് വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ എല്ലാവിധത്തിലുള്ള ലിങ്കുകളും വാർത്തകളും ഇതിലൂടെ നിത്യേനയെന്നോണം പ്രചരിക്കുന്നുമുണ്ട്. ഇത് വ്യാപകമായ വ്യാജ വാർത്തകളുടെ പ്രചരണത്തിന് വഴിവെച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് നേരിട്ടിറങ്ങുമ്പോൾ

വാട്‌സ്ആപ്പ് നേരിട്ടിറങ്ങുമ്പോൾ

പലപ്പോഴും ഇത് പല രീതിയിലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്കും കോലപാതകങ്ങളിലേക്കും തുടങ്ങി രാഷ്ട്രീയ മത സാംസ്കാരിക മേഖലകളിലെല്ലാം സാരമായ കുഴപ്പങ്ങളുണ്ടാക്കാൻ കാരണമായിട്ടുണ്ട്.. ഇതിന് ഏറ്റവുമധികം പഴി കേട്ട വാട്‌സ്ആപ്പ് തന്നെ ഇതിനായി പല പോംവഴികളും അന്വേഷിച്ചിരുന്നു.

പുതിയ ഫോർവെർഡ് ലേബൽ

പുതിയ ഫോർവെർഡ് ലേബൽ

ഈ ശ്രമങ്ങൾക്കായി 50000 ഡോളർ പാരിതോഷികം വരെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഇതാ പുതിയൊരു സൗകര്യം വാട്‌സ്ആപ്പിൽ എത്തിയിരിക്കുകയാണ്. ഫോർവെർഡ് ചെയ്തെത്തുന്ന മെസേജുകൾ തിരിച്ചറിയാനായി ഇനി അവയുടെ കൂടെ ഒരു ലേബൽ ഉണ്ടാകും. ഇതാണ് സൗകര്യം.

ലക്ഷ്യം വ്യാജവാർത്തകൾ തടയൽ

ലക്ഷ്യം വ്യാജവാർത്തകൾ തടയൽ

ഈ സവിശേഷത വാട്‌സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴാണ് പൊതുജനത്തിനായി അവതരിപ്പിക്കുന്നത്. ഈ വിഷയം വാട്‌സ്ആപ്പ് പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും ഫുൾ പേജ് പരസ്യം നൽകിത്തന്നെ ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ട്. ഇന്ന് മുതൽ ഫോർവെർഡ് ആയി വരുന്ന മെസ്സേജുകളിൽ താഴെ 'forwarded' എന്നൊരു ലേബൽ കാണും. അതിലൂടെ കാര്യം തിരിച്ചറിയാം. അയച്ചു തന്ന ആൾ എഴുതിയതാണോ അല്ലെങ്കിൽ ഫോർവെർഡ് ചെയ്ത മെസ്സേജ് ആണോ എന്നത്.

വാട്‌സ്ആപ്പിന്റെ പത്രപരസ്യം

വാട്‌സ്ആപ്പിന്റെ പത്രപരസ്യം

ഒരു ഓൺലൈൻ മെസ്സേജിങ് ആപ്പ് പത്രം വഴി പരസ്യമിടുക എന്നത് വളരെ ചുരുക്കം മാത്രം സംഭവിക്കാറുള്ള ഒന്നാണ്. അതാണ് നമ്മൾ ഇന്ത്യയിൽ ഇപ്പോൾ കണ്ടത്. ഒരു മുഴുനീള പേജ് പരസ്യം തന്നെ കമ്പനി പ്രമുഖ പത്രങ്ങളിലെല്ലാം തന്നെ കൊടുത്തിട്ടുണ്ട്. വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കാനും ഒന്നിച്ചു നിൽക്കാനും പറഞ്ഞുകൊണ്ടുള്ള പരസ്യം വാട്‌സ്ആപ്പിൽ എന്തെല്ലാം മുൻകരുതലുകളാണ് ഈ വിഷയത്തിൽ കൈക്കൊള്ളേണ്ടത് എന്നും വിശദീകരിക്കുന്നുണ്ട്.

ഫോൺ നഷ്ടമായാൽ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ! ഫോൺ നഷ്ടമാകും മുമ്പ് ചെയ്തുവെക്കേണ്ട 3 കാര്യങ്ങൾ!ഫോൺ നഷ്ടമായാൽ ആദ്യം ചെയ്യേണ്ട 3 കാര്യങ്ങൾ! ഫോൺ നഷ്ടമാകും മുമ്പ് ചെയ്തുവെക്കേണ്ട 3 കാര്യങ്ങൾ!

Best Mobiles in India

English summary
WhatsApp ‘Mark as Read’ feature for notifications under testing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X