ഇന്‍സ്റ്റാഗ്രാം ഫീച്ചറിനെ വരവേല്‍ക്കാനൊരുങ്ങി വാട്‌സാപ്പ്

|

ബൂമറാംഗിന് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് തയ്യാറെടുക്കുന്നതായി സൂചന. ഇന്‍സ്റ്റാഗ്രാമിലെ ജനപ്രിയ ഫീച്ചറുകളിലൊന്നാണ് ബൂമറാംഗ്. സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ചെറിയ വീഡിയോകള്‍ ഉണ്ടാക്കാനും അവ നിര്‍ത്താതെ പ്ലേ ചെയ്യിക്കാനും സഹായിക്കുന്ന ഫീച്ചറാണിത്.

 
ഇന്‍സ്റ്റാഗ്രാം ഫീച്ചറിനെ വരവേല്‍ക്കാനൊരുങ്ങി വാട്‌സാപ്പ്

ഫീച്ചര്‍ ഇതുവരെ ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് ലഭ്യമാക്കിയിട്ടില്ല. കുറ്റമറ്റ രീതിയില്‍ ഫീച്ചര്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നത് വീഡിയോ ടൈപ് പാനലിലായിരിക്കും. 7 സെക്കന്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയും.

വീഡിയോകള്‍ പങ്കുവയ്ക്കാം

വീഡിയോകള്‍ പങ്കുവയ്ക്കാം

ഉപയോക്താക്കള്‍ക്ക് കോണ്ടാക്ട് ലിസ്റ്റിലുള്ളവരുമായും സ്റ്റാറ്റസ് അപ്‌ഡേറ്റിലൂടെയും ഈ വീഡിയോകള്‍ പങ്കുവയ്ക്കാം. വീഡിയോകള്‍ GIF ആക്കി മാറ്റാനുള്ള സൗകര്യം ഇപ്പോള്‍ വാട്‌സാപ്പ് നല്‍കുന്നുണ്ട്. പുതിയ ഫീച്ചര്‍ ആദ്യം iOS-ല്‍ ആയിരിക്കും ലഭ്യമാവുകയെന്ന് പറയപ്പെടുന്നു. അതിനുശേഷം ആന്‍ഡ്രോയ്ഡിലുമെത്തും.

പുതിയ ഫീച്ചറുകള്‍

പുതിയ ഫീച്ചറുകള്‍

ഒരുപിടി പുതിയ ഫീച്ചറുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സാപ്പ്. യൂണിവേഴ്‌സല്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോം ആപ്പാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത് നിലവില്‍ വരുന്നതോടെ ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ആസ്വദിക്കാം.

3D ടച്ച്

3D ടച്ച്

iOS 2.19.80.16 ബീറ്റ അപ്‌ഡേറ്റ് വാട്‌സാപ്പ് പുറത്തിറക്കിയിട്ട് അധികമായിട്ടില്ല. നിങ്ങളുടെ കോണ്ടാക്ടിലുള്ളവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കോപ്പി, സേവ്, എക്‌സ്‌പോര്‍ട്ട് എന്നിവ ചെയ്യാനത് തടയുന്നതിന് ഇതില്‍ 3D ടച്ച് എന്ന സവിശേഷത ഉള്‍പ്പെടുത്തിയിരുന്നു.

ക്വിക്ക് മീഡിയ എഡിറ്റ് ഫീച്ചർ
 

ക്വിക്ക് മീഡിയ എഡിറ്റ് ഫീച്ചർ

ക്വിക്ക് മീഡിയ എഡിറ്റ് ഫീച്ചറാണ് അപ്‌ഡേറ്റിന്റെ മറ്റൊരു പ്രത്യേകത. ഇതുപയോഗിച്ച് അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന മീഡിയ അനായാസം എഡിറ്റ് ചെയ്യാന്‍ സാധിക്കും.

Best Mobiles in India

English summary
WhatsApp may soon introduce Boomerang-like feature for its users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X