വാട്ട്‌സ്ആപില്‍ ഉടന്‍ ലൈക്ക് ബട്ടണ്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍...!

അനുദിനം ജനപ്രീതിയില്‍ മുന്നിട്ട് നില്‍ക്കുന്ന മെസേജിങ് ആപായ വാട്ട്‌സ്ആപ് നിരന്തരം പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. മറ്റ് മെസേജിങ് ആപുകളെക്കാള്‍ ബഹുദൂരം മുന്നിലാണ് വാട്ട്‌സ്ആപ്.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

പുതുതായി ഫേസ്ബുക്കിലുളള ലൈക്ക് ബട്ടണ്‍ ഈ ആപില്‍ അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിള്‍ വാച്ചുകള്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപിന്റെ അടുത്ത പതിപ്പിലാണ് ലൈക്ക് ബട്ടണ്‍ സ്ഥാനം പിടിക്കുക.

 

വാട്ട്‌സ്ആപ്

ചാറ്റുകളില്‍ അണ്‍റീഡ് മാര്‍ക്ക് എന്ന സവിശേഷതയും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് ബീറ്റാ ടെസ്റ്ററായ ഈഹാന്‍ പെക്റ്റാസ് ആന്‍ഡ്രോയിഡ്പിറ്റ് എന്ന സൈറ്റിലൂടെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

 

വാട്ട്‌സ്ആപ്

ഇമേജുകള്‍ക്കായി ലൈക്ക് ബട്ടണ്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും, വാട്ട്‌സ്ആപില്‍ അത് എത്തരത്തിലായിരിക്കും ലഭ്യമാക്കുക എന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

വാട്ട്‌സ്ആപ്

അണ്‍റീഡ് മാര്‍ക്കിന്റെ പരീക്ഷണം തുടരുകയാണെന്നും, അണ്‍റീഡ് ആയും റീഡ് ആയും മെസേജുകളെ അടയാളപ്പെടുത്താനുളള സവിശേഷത വാട്ട്‌സ്ആപില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു.

 

വാട്ട്‌സ്ആപ്

നിലവില്‍ ഉപയോക്താവ് സന്ദേശം വായിച്ചോ എന്ന് മനസ്സിലാക്കുനുളള ബ്ലൂടിക്ക് സവിശേഷതയാണ് വാട്ട്‌സ്ആപിനുളളത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp May Soon Get 'Like' and 'Mark as Unread' Features: Reports

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot