Just In
- 6 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 7 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 8 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 10 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- News
ശങ്കര്‍ മിശ്രയ്ക്ക് അമിതമായി മദ്യപിച്ചിട്ടില്ല, ഭീഷണിയായിരുന്നില്ല, വിശദീകരിച്ച് എയര്‍ ഇന്ത്യ
- Movies
'സിനിമയിൽ നിന്നും ഇന്നേവരെ അവസരങ്ങൾ വന്നിട്ടില്ല...'; അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ പറയുന്നു!
- Sports
നാട്ടില്‍ ഇന്ത്യയോടു മുട്ടാന്‍ ആരുണ്ട്? 2019 മുതല്‍ 3 തൂത്തുവാരല്‍! അറിയാം
- Travel
പച്ചപ്പും ഹരിതാഭയും തേടി പോകാം, നിരാശപ്പെടുത്തില്ല ഈ സ്ഥലങ്ങൾ.. ഉറപ്പ്!
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
പൊതുതിരഞ്ഞെടുപ്പ് 2019: ചിത്രങ്ങളുടെ ആധികാരികത വാട്സാപ്പ് പറയും
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി വാട്സാപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിനായി വാട്സാപ്പ് വികസിപ്പിച്ചെടുത്ത പുതിയ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണ്.

പുതിയ ഫീച്ചര്‍
പുതിയ ഫീച്ചര്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ വാട്സാപ്പ് ചാറ്റില്‍ ലഭിക്കുന്ന ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട വിവരങ്ങളും സത്യമാണോയെന്ന് അറിയാനാകും. ചാറ്റ് വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടുന്ന സെര്‍ച്ച് ഇമേജ് ഉപയോഗിച്ച് ചിത്രത്തിന്റെ സ്രോതസ്സ് മനസ്സിലാക്കാന്‍ സാധിക്കും. വെബില്‍ സമാനമായ ചിത്രങ്ങള്‍ കണ്ടെത്തുന്നതിന് ഇപ്പോള്‍ തന്നെ വാട്സാപ്പ് ഗൂഗിളിന്റെ അപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ് പ്രയോജപ്പെടുത്തുന്നുണ്ട്.

വിദഗ്ദ്ധര്‍ പറയുന്നു.
ഉപഭോക്താവ് സെര്‍ച്ച് ഇമേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ ബ്രൗസര്‍ ഓപ്പണാവുകയും ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതുവഴി ചിത്രങ്ങളും വാര്‍ത്തകളും വ്യാജമാണോയെന്ന് ഉപഭോക്താവിന് തന്നെ തിരിച്ചറിയാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പരിധിയില്‍ കൊണ്ടുവന്നിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍, യൂട്യൂബ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. എന്നാല്‍ വാട്സാപ്പിനെ ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല.

വ്യാജവാര്‍ത്തകളെ തുടര്‍ന്ന്
വാട്സാപ്പ് വഴി പ്രചരിച്ച വ്യാജവാര്‍ത്തകളെ തുടര്‍ന്ന് ആള്‍ക്കൂട്ടക്കൊലപാതകങ്ങളും അക്രമങ്ങളും രാജ്യത്ത് അരങ്ങേറിയിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് കൈക്കൊള്ളേണ്ട മുന്‍കരുതലുകളെ കുറിച്ച് കേന്ദ്രസര്‍ക്കാരും വാട്സാപ്പും തമ്മില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെ ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറെ വാട്സാപ്പ് നിയമിച്ചു.

സ്ഥിരീകരണമില്ല
പുതിയ ഫീച്ചര്‍ എന്ന് പുറത്തിറങ്ങുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇത് ആന്‍ഡ്രോയ്ഡിലും ഐഫോണിലും ഒരേ സമയം ലഭ്യമാകുമോ എന്നറിയാനും കാത്തിരിക്കുകയാണ് ടെക് ലോകം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470