ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക!!!

Posted By:

നിങ്ങള്‍ ആനഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍ വാട്‌സ്ആപ് ഉപയോഗിക്കുന്ന വ്യക്തിയാണോ. എങ്കില്‍ സൂക്ഷിക്കുക. വാട്‌സ്ആപിലൂടെ അയയ്ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ആര്‍ക്കുവേണമെങ്കിലും ചോര്‍ത്തിയെടുക്കാം.

ഒരു ഡച്ച് സെക്യൂരിറ്റി കണ്‍സള്‍ട്ടന്റായ ബാസ് ബോഷേട് ആണ് ഇക്കാര്യം അറിയിച്ചത്. ഏതാനും സ്‌ക്രിപ്റ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും സഹായത്തോടെ വാട്‌സ്ആപിലെ സന്ദേശങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണില്‍ വാട്‌സ്ആപ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക!!!

ആന്‍ഡ്രോയ്ഡ് ഒ.എസ്, ആപ്ലിക്കേഷനുകള്‍ തമ്മില്‍ ഡാറ്റാ ഷെയറിംഗ് സാധ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്.ഡി. കാര്‍ഡില്‍ സേവ് ചെയ്യപ്പെടുന്ന വാട്‌സ്ആപ് ചാറ്റ് ലോഗ് മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ചോര്‍ത്താന്‍ സാധിക്കും. എങ്ങനെയാണ് ഇത് സാധ്യമാവുന്നതെന്നും സുരക്ഷാ സ്ഥാപനം പറയുന്നുണ്ട്

വാട്‌സ്ആപ് ഡാറ്റാബേസ് സേവ് ചെയ്യാനുള്ള സംവിധാനവും അവ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷനും മാത്രമാണ് ഇതിനുവേണ്ടത്. വാട്‌സ്ആപ് ആക്‌സസ് ചെയ്യുന്നതിനുള്ള കോഡ് ഏത് ആപ്ലിക്കേഷനൊപ്പവും ചേര്‍ക്കാന്‍ സാധിക്കുമെന്നും സുരക്ഷാ സ്ഥാപനം പറയുന്നു.

ഇത്തരത്തില്‍ കോഡ് ചേര്‍ക്കപ്പെട്ട ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്.ഡി. കാര്‍ഡ് ഉള്‍പ്പെടെ ഉപയോഗിക്കാനുള്ള റിക്വസ്റ്റുകള്‍ നല്‍കും. ഉപയോക്താവ് ഇത് ആക്‌സപ്റ്റ് ചെയ്താല്‍ ആ ഫോണിലെ എസ്.ഡി കാര്‍ഡിലെ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും. ഇതിലൂടെ വാട്‌സ്ആപ് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും.

വാര്‍ത്തയ്ക്ക് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot