വ്യാജവാര്‍ത്ത തടയാന്‍ വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍
നിരവധി തവണ ഫോര്‍വേഡ് ചെയ്ത സന്ദേശം ഉപയോക്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന പുതിയ ചാറ്റ് ഫീച്ചര്‍ വാട്‌സാപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനായാണ് കമ്പനി ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വാട്‌സാപ്പ് വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി 'ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ്' ഫീച്ചര്‍ കമ്പനി വികസിപ്പിക്കുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

വ്യാജവാര്‍ത്തകള്‍ വലിയൊരു പ്രശ്‌നമായി മാറിയതോടെ ഇത് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ വാട്‌സാപ്പ് കൈക്കൊണ്ടു. ചാറ്റ് ഫീച്ചര്‍ പുതിയ അപ്‌ഡേറ്റിലൂടെ iOS, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഒരു സന്ദേശം നിരവധി തവണ ഫോര്‍വേഡ് ചെയ്തതാണോയെന്ന് എങ്ങനെ അറിയാനാകും? ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍, നേരത്തേ നിരവധി തവണ ഫോര്‍വേഡ് ചെയ്ത സന്ദേശമാണിതെന്ന് വാട്‌സാപ്പ് രേഖപ്പെടുത്തും.

ഫോര്‍വേഡ് ഫീച്ചർ
ഇതിന് ശേഷം സന്ദേശം മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യണോ അവഗണിക്കണോയെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ഇത്തരം സന്ദേശങ്ങള്‍ ആളുകള്‍ വീണ്ടും പ്രചരിപ്പിക്കുമെന്ന് നേരത്തേ സന്ദേഹമുയര്‍ന്നിരുന്നു. അഞ്ച് തവണയില്‍ കൂടുതല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ക്ക് മുകളില്‍ രണ്ട് ആരോചിഹ്നം ഉണ്ടാകും. സ്വകാര്യതയ്ക്ക് മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ ഒരു സന്ദേശം എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടുവെന്ന് വാട്‌സാപ്പ് വെളിപ്പെടുത്തുകയില്ല.

വാട്‌സാപ്പ്
ചെയിന്‍ മെസ്സേജുകള്‍ പോലെ നിരവധി തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുമെന്ന് വാട്‌സാപ്പ് വക്താവ് പറഞ്ഞു. ഇത്തരം സന്ദേശങ്ങളില്‍ രണ്ട് ആരോചിഹ്നം ഉണ്ടാകും. ഇത് വീണ്ടും ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താവിന് അറിയിപ്പും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍
നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ തടയാന്‍ വാട്‌സാപ്പ് ശ്രമിക്കുന്നുണ്ട്. ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ വലിയ പ്രശ്‌നമായതിനെ തുടര്‍ന്ന് ഇതിന് തടയിടാന്‍ കമ്പനി എല്ലാ മാര്‍ഗ്ഗങ്ങളും തേടുകയാണ്. ഇന്ത്യയില്‍ ഏകദേശം 200 ദശലക്ഷം പേര്‍ സജീവമായി വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്.


Click it and Unblock the Notifications








