വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെടാം; സന്ദേശങ്ങളില്‍ മാറ്റം വരുത്താനുമാകുമെന്ന് ഗവേഷകര്‍

|

വാട്‌സാപ്പ് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് ചെക്ക്‌പോയിന്റ് റിസര്‍ച്ചിലെ ഗവേഷകര്‍. ഇവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഗ്രൂപ്പില്‍ അയക്കുന്ന സന്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.

വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെടാം; സന്ദേശങ്ങളില്‍ മാറ്റം വരുത്താനുമാകുമെ

സ്വകാര്യ സന്ദേശങ്ങള്‍ പബ്ലിക് മെസ്സേജുകളാണെന്ന് വരുത്തിതീര്‍ക്കുകയും എളുപ്പമാണ്. സന്ദേശം അയക്കുന്ന ആളിനെ തെറ്റായി കാണിക്കാനും ഹാക്കിംഗിലൂടെ സാധിക്കുമെന്ന് ചെക്ക്‌പോയിന്റ് റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നു.

സന്ദേശവും അയച്ച ആളും മാറും

സന്ദേശവും അയച്ച ആളും മാറും

വാട്‌സാപ്പ് ഹാക്ക് ചെയ്ത് അയച്ച സന്ദേശങ്ങളില്‍ മാറ്റം വരുത്താനും അയച്ച ആളിനെ മാറ്റി തെറ്റിദ്ധാരണ ഉണ്ടാക്കാനും കഴിയുമെന്ന് ഗവേഷകരായ റോമന്‍ സൈകിന്‍, ഓഡഡ് വാനനു എന്നിവര്‍ അവകാശപ്പെടുന്നു.

ആക്രമണം 3 തരത്തില്‍

ആക്രമണം 3 തരത്തില്‍

മൂന്ന് വിധത്തിലാണ് വാട്‌സാപ്പ് ഉപയോക്താക്കളെ ഹാക്കര്‍മാര്‍ വലയിലാക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിംഗ് തന്ത്രങ്ങളാണ് മൂന്ന് രീതിയിലും ഹാക്കര്‍മാരുടെ ആയുധം.

ആദ്യരീതി: കോട്ട് ഫങ്ഷന്‍ ഉപയോഗിക്കുന്നു

ആദ്യരീതി: കോട്ട് ഫങ്ഷന്‍ ഉപയോഗിക്കുന്നു

ഗ്രൂപ്പ് കോണ്‍വര്‍സേഷനിലെ കോട്ട് ഫീച്ചറിന്റെ സഹായത്തോടെ സന്ദേശം അയച്ച ആളിനെ മാറ്റുന്നു. ഇത് ചെയ്യാന്‍ ഗ്രൂപ്പില്‍ അംഗമാവുക പോലും വേണ്ട.

രണ്ടാമത്തെ രീതി: സന്ദേശത്തില്‍ മാറ്റം വരുത്തുന്നു

രണ്ടാമത്തെ രീതി: സന്ദേശത്തില്‍ മാറ്റം വരുത്തുന്നു

ചാറ്റില്‍ മറ്റാരെങ്കിലും ഒരു സന്ദേശം ഉദ്ധരിക്കുമ്പോള്‍ അതില്‍ ചെറിയ മാറ്റം വരുത്തന്നതാണ് രണ്ടാമത്തെ രീതി. യഥാര്‍ത്ഥ സന്ദേശത്തിന് മാറ്റം വരുത്തതെയാണ് ഇത് ചെയ്യുന്നത്.

മൂന്നാമത്തെ രീതി: സ്വകാര്യ സന്ദേശം പബ്ലിക് ആക്കുന്നു

മൂന്നാമത്തെ രീതി: സ്വകാര്യ സന്ദേശം പബ്ലിക് ആക്കുന്നു

ഗ്രൂപ്പിലെ ഒരാള്‍ക്ക് അയക്കുന്ന സ്വകാര്യ സന്ദേശം പബ്ലിക് ആക്കുന്നു. ഇതോടെ ഈ സന്ദേശം എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്ന സ്ഥിതി വരും.

ഫെയ്‌സ്ബുക്കിന് ഒന്നും ചെയ്യാന്‍ കഴിയുകയില്ല

ഫെയ്‌സ്ബുക്കിന് ഒന്നും ചെയ്യാന്‍ കഴിയുകയില്ല

ആദ്യ രണ്ടുതരം ആക്രമണങ്ങളെയും ഫലപ്രദമായി ചെറുക്കാന്‍ വാട്‌സാപ്പിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മൂന്നാമത്തെ തരം ആക്രമണങ്ങളെ നേരിടുന്നതില്‍ വാട്‌സാപ്പ് വിജയിച്ചു. ആദ്യ രണ്ടുതരത്തിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറയപ്പെടുന്നു.

അപകട ഭീഷണി കൂടുതല്‍ വലിയ ഗ്രൂപ്പുകള്‍ക്ക്

അപകട ഭീഷണി കൂടുതല്‍ വലിയ ഗ്രൂപ്പുകള്‍ക്ക്

കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പുകളാണ് കൂടുതലായി ഹാക്കിംഗ് ഭീഷണി നേരിടുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ഗവേഷകര്‍ ഹാക്കിംഗ് രീതികള്‍ പ്രദര്‍ശിപ്പിച്ചു

ഗവേഷകര്‍ ഹാക്കിംഗ് രീതികള്‍ പ്രദര്‍ശിപ്പിച്ചു

വാട്‌സാപ്പിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചെക്ക്‌പോയിന്റിലെ ഗവേഷകര്‍ പ്രദര്‍ശിപ്പിച്ചു. വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ടൂള്‍ ഉണ്ടാക്കിയാണ് ഇക്കാര്യം ഗവേഷകര്‍ കാണിച്ച് ബോദ്ധ്യപ്പെടുത്തിയത്.

വാട്‌സാപ്പ് വെബ്

വാട്‌സാപ്പ് വെബ്

വാട്‌സാപ്പ് വെബ് പതിപ്പുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണങ്ങള്‍ കൂടുതലായി നടക്കുന്നത്.

Best Mobiles in India

English summary
WhatsApp messages can be altered, warn researchers. Security firm Check Point Research has published details of WhatsApp security vulnerabilities that allow hackers to change/alter WhatsApp messages in a group conversation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X