ഇന്ത്യയിൽ വ്യാജവാർത്തകൾ തടയാൻ ഒരു മാർഗ്ഗം പറയൂ.. 34 ലക്ഷം രൂപ വരെ നിങ്ങൾക്ക് വാട്സാപ്പ് തരും!

By Shafik
|

വ്യാജ വാർത്തകൾ നേരിടുക എന്നതാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. കാരണം അത്രയുമധികം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വാർത്തകളാണ് നമ്മൾ നിത്യേന കണ്ടുകൊണ്ടിരിക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിക്കുന്നതിലൂടെ ദുരിതത്തിലായ ഒരുപാട് വ്യക്തികളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്തിന് നമ്മുടെ കൊച്ചുകേരളത്തിൽ വരെ നിത്യവും നൂറ് കണക്കിന് വ്യാജവാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

എല്ലാം ക്ലിക്കിനും ലൈക്കിനും വേണ്ടി!

എല്ലാം ക്ലിക്കിനും ലൈക്കിനും വേണ്ടി!

ക്ലിക്കിനും ലൈക്കിനും ഷെയറിനും അതിലെല്ലാം മേലെയായി സാമ്പത്തിക നേട്ടത്തിനും വേണ്ടി നിത്യവും ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പടച്ചുവിട്ടുകൊണ്ടേയിരിക്കുന്നു. കലരാം ബച്ചൻരാം എന്നൊരാൾ കുറച്ചു ദിവസം മുമ്പ് ബംഗളൂരുവിൽ ഒരുകൂട്ടം ആളുകളാൽ ക്രൂരമായി കൊല്ലപ്പെടുകയുണ്ടായി. ഇയാളെ ഇത്തരത്തിൽ ഒരുകൂട്ടം ആളുകൾ കൊല ചെയ്യാൻ കാരണമായ സംഭവം എന്തായിരുന്നു എന്നതാണ് നമ്മൾ ചിന്തിക്കേണ്ട കാര്യം.

മുമ്പ് പറഞ്ഞ ഒരു സംഭവം

മുമ്പ് പറഞ്ഞ ഒരു സംഭവം

കർണാടകയ്ക്ക് പുറത്തു നിന്നുള്ള ഒരു സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് പറയുന്ന ഒരു വീഡിയോ ആ സമയത്ത് വാട്സാപ്പ് വഴി പ്രചരിച്ചിരുന്നു. ഇതിൽ രാജസ്ഥാനിൽ നിന്നുമുള്ള കലരാം ബച്ചൻരാം എന്ന സാധു മനുഷ്യനെ തെറ്റിദ്ധരിച്ച് ആൾകൂട്ടം ചേർന്ന് ആക്രമിക്കുകയും അത് മരണത്തിൽ കലാശിക്കുകയുമായിരുന്നു. വാട്സാപ്പ് വഴി പ്രചരിച്ച ഈ വ്യാജ വാർത്ത മാത്രമായിരുന്നു ഇവിടെ ഇയാളുടെ മരണത്തിന് കാരണമായത്. ഈ സംഭവം ഗിസ്‌ബോട്ട് മുമ്പ് ഇവിടെ പറഞ്ഞതാണ്. വീണ്ടും ഈ വിഷയം പറയാൻ കാരണം ഇതിനൊരു പരിഹാരം കാണാനായി വാട്സാപ്പ് തന്നെ രംഗത്തു വന്നു എന്നതുകൊണ്ടാണ്.

ഇതിനെതിരെ 50000 ഡോളർ പാരിതോഷികവുമായി വാട്സാപ്പ്

ഇതിനെതിരെ 50000 ഡോളർ പാരിതോഷികവുമായി വാട്സാപ്പ്

ഇന്ത്യയിൽ വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയാനായി 50,000 ഡോളർ പാരിതോഷികമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നത് കമ്പനിക്കും നമുക്കുമെല്ലാം നല്ലപോലെ അറിയാം. അതിനാൽ തന്നെ ഇത് തടയാൻ പറ്റുന്ന എന്തെങ്കിലും രീതിയിലുള്ള ഒരു മാർഗ്ഗം തേടുകയാണ് വാട്സാപ്പ്. അതിനായാണ് സോഷ്യൽ മീഡിയ ശാസ്ത്രജ്ഞരുടെ സഹായം വാട്സാപ്പ് തേടിയിരിക്കുന്നത്.

ഇന്ത്യയിൽ മാത്രമല്ല

ഇന്ത്യയിൽ മാത്രമല്ല

എന്നാൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകളുടെ പ്രചാരണം ഇന്ത്യയിൽ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ഇപ്പോൾ കാര്യമായി നിലവിലുണ്ട്. പ്രത്യേകിച്ചും വാട്സാപ്പ് വഴി ഷെയർ ചെയ്തെത്തുന്ന ലിങ്കുകൾ. ഇവ തടയാനായി മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളില്ലാം തന്നെ വാട്സാപ്പ് അവിടെയുള്ള പല വാർത്താ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇതിലേക്ക് പുതുതായി എത്തുന്നതാണ് ഇന്ത്യയിൽ വാട്സാപ്പ് പ്രഖ്യാപിച്ച ഈ തീരുമാനവും.

റോക്കറ്റ് സയൻസ് അല്ലെന്ന് ഐടി വകുപ്പ്

റോക്കറ്റ് സയൻസ് അല്ലെന്ന് ഐടി വകുപ്പ്

എന്നാൽ ഇന്ത്യൻ ഐടി വകുപ്പിന് വാട്സപ്പിനോട് പറയാനുള്ളത് നേരെ തിരിച്ചാണ്. ഒരു മെസ്സേജ് വാട്സാപ്പ് വഴി ഒരുപാട് പേർ ഷെയർ ചെയ്യുമ്പോൾ അത് ട്രാക്ക് ചെയ്ത് തടയാനുള്ള സംവിധാനം വാട്സാപ്പിൽ തന്നെ ഒരുക്കാമല്ലോ എന്ന രീതിയിൽ ആണ് ഐടി വകുപ്പ് ചോദിക്കുന്നത്. വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്താ ലിങ്കുകൾ റോക്കറ്റ് സയൻസ് അല്ല എന്നും ഒരു പ്രത്യേക വിഷയത്തിൽ ഊന്നിയ ഒരുപാട് മെസ്സേജുകൾ ഒരു പ്ലാറ്റഫോമിൽ പെട്ടെന്ന് എത്തുമ്പോൾ അത് തടയാനുള്ള ഒരു സാങ്കേതികവിദ്യ വാട്സാപ്പിൽ ഉണ്ടാവില്ലേ എന്നും ഐടി മന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തുന്നു.

നിങ്ങൾക്ക് ഒരു നല്ല ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം ഈ 3 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുകനിങ്ങൾക്ക് ഒരു നല്ല ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം ഈ 3 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

Best Mobiles in India

English summary
Whatsapp Offers $50,000 Reward To Solve Fake News.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X