വീണ്ടും പുതിയ അത്യുഗ്രന്‍ സവിശേഷതകളുമായി വാട്ട്‌സാപ്പ്!

വാട്ട്‌സാപ്പിലെ പുതിയ സവിശേഷത.

|

വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പില്‍ അത്യുഗ്രന്‍ സവിശേഷതകള്‍ എത്തിയിരിക്കുന്നു. വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്.

വീണ്ടും പുതിയ അത്യുഗ്രന്‍ സവിശേഷതകളുമായി വാട്ട്‌സാപ്പ്!

ഈ വര്‍ഷം തന്നെ പല സവിശേഷതകളും വാട്ട്‌സാപ്പ് കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ ഏറ്റവും അടുത്തു കൊണ്ടു വന്ന സവിശേഷത ഏതാണെന്നു നോക്കാം. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ഈ സവിശേഷതകള്‍ ലഭ്യമാകുക.

ടെക്‌സ്റ്റ് ഫോണ്ട്

ടെക്‌സ്റ്റ് ഫോണ്ട്

ടെക്‌സറ്റ് ഫോണ്ട് ഒരേ പോലെ ഉപയോഗിച്ച് നിങ്ങള്‍ മടുത്തിട്ടുണ്ടാകും അല്ലേ?. എന്നാല്‍ ടെക്‌സ്റ്റ് ഫോണ്ട് പല വിധത്തില്‍ ക്രമീകരിക്കാനുളള ഓപ്ഷനാണ് വാട്ട്‌സാപ്പില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ടെക്‌സ്റ്റ് ഫോണ്ടിന്റെ സ്‌റ്റെയില്‍ എളുപ്പത്തില്‍ തന്നെ മാറ്റാം എന്നാണ് പ്രധാന സവിശേഷത.

ആന്‍ഡ്രോയിഡ് വേര്‍ഷന്‍

ആന്‍ഡ്രോയിഡ് വേര്‍ഷന്‍

വാട്ട്‌സാപ്പിന്റെ 2.17.148 എന്ന ആന്‍ഡ്രോയിഡ് വേര്‍ഷനിലാണ് ഈ സവിശേഷത ലഭിക്കുന്നത്. ഐഒഎസില്‍ തല്‍കാലം ലഭിക്കില്ല. ഇതിന് പ്രത്യേകം ക്യാരക്ടറുകള്‍ ഉപയോഗിക്കേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല.

ടെക്‌സ്റ്റ് ഫോണ്ട് എങ്ങനെ?
 

ടെക്‌സ്റ്റ് ഫോണ്ട് എങ്ങനെ?

ടെക്‌സ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ വരുന്ന മെനുവില്‍ കട്ട്, കോപ്പി, പേസ്റ്റ് എന്ന ഓപ്ഷനുകള്‍ക്കു ശേഷം വരുന്ന മൂന്നു കുത്തുകള്‍ പ്രസ് ചെയ്യുക. അപ്പോള്‍ മറ്റൊരു മെനു തുറന്നു വരും. ആ മെനുവില്‍ ബോള്‍ഡ്, ഇറ്റാലിക്‌സ്, സ്‌ട്രൈക് ത്രൂ, മോണോസ്‌പേസ് എന്ന ഓപ്ഷനുകള്‍ കാണാം. അതില്‍ നിന്നും നിങ്ങള്‍ക്കു വേണ്ടതു തിരഞ്ഞെടുക്കാം.

ഇമോജികള്‍ തിരയാം

ഇമോജികള്‍ തിരയാം

അടുത്തതായി കീവേഡ് ഉപയോഗിച്ച് ഇമോജികള്‍ തിരഞ്ഞെടുക്കാം എന്ന സവിശേഷതയാണ്. അതായത് ഇമോജി ലിസ്റ്റ് എടുക്കുമ്പോള്‍ അതിന്റെ താഴെയായി കീവേഡ് ഉപയോഗിച്ച് ഇവ തിരയാം. നിങ്ങള്‍ക്ക് ഏത് ഇമോജിയാണ് വേണ്ടത് അതു തന്നെ തിരഞ്ഞെടുക്കാം.

Best Mobiles in India

English summary
WhatsApp on Android has made it easier for users to apply text font styles, and also search for emojis.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X