വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

Written By:

700 മില്ല്യണ്‍ ഉപയോക്താക്കളുളള വാട്ട്‌സ്ആപാണ് ഇന്ന് മൊബൈലില്‍ പ്രവര്‍ത്തിക്കുന്ന മെസേജിങ് സര്‍വീസുകളില്‍ പ്രമുഖന്‍. ഡിവൈസുകള്‍ മാറ്റുമ്പോള്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നതിനായി ഈ സേവനം പിസി-യിലും വേണമെന്നത് വലിയൊരു വിഭാഗം ഉപയോക്താക്കളുടെ ആവശ്യമായിരുന്നു.

ഇത് അടുത്തിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് വാട്ട്‌സ്ആപ്. എന്നാല്‍ പിസിയില്‍ വാട്ട്‌സ് ആപ് ഉപയോഗിക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അവയേതന്ന് പരിശോധിക്കുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

സെര്‍വറുകള്‍ മുഖേനയാണ് വാട്ട്‌സ്ആപ് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേയും ബ്രൗസറിനേയും തമ്മില്‍ സമന്വയിപ്പിക്കുന്നത്.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

എന്നാല്‍ ആപ്പിള്‍ പ്ലാറ്റ്‌ഫോമിന്റെ പരിമിതികള്‍ കാരണം വെബ് സേവനം വാട്ട്‌സ്ആപിന് ഐഒഎസ് ഉപയോക്താക്കള്‍ക്ക് നിലവില്‍ നല്‍കാന്‍ സാധിച്ചിട്ടില്ല.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

ഇതുകൊണ്ട് തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കുകയാണെങ്കില്‍ പോലും വാട്ട്‌സ്ആപ് മെസേജുകള്‍ കാണുന്നതിനായി എല്ലാ സമയവും ഫോണിലേക്ക് നോക്കേണ്ടതായി വരുന്നു.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ വാട്ട്‌സ്ആപ് വെബ് ക്ലയിന്റുമായി ക്യുആര്‍ കോഡ് ഇമേജ് കൊണ്ട് പെയര്‍ ചെയ്താണ് ബ്രൗസറിലൂടെ സന്ദേശങ്ങള്‍ ആയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുക.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണിലെ ഡാറ്റാ കണക്ഷന്‍ തീര്‍ന്ന് പോകുകയോ, ബാറ്ററിയുടെ ചാര്‍ജ് ഇല്ലാതാകുകയോ ചെയ്താല്‍ നിങ്ങളുടെ വാട്ട്‌സ്ആപ് വെബ് പതിപ്പും നിലയ്ക്കുന്നതാണ്.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

നിങ്ങളുടെ ഫോണിനെ എല്ലാ സമയവും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കേണ്ടത് നിങ്ങള്‍ക്ക് ഡെസ്‌ക്ടോപില്‍ വാട്ട്‌സ്ആപ് ലഭിക്കാന്‍ ആവശ്യമായി വന്നിരിക്കുന്നത് തീര്‍ച്ചയായും ഒരു ന്യൂനതയാണ്.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

വാട്ട്‌സ്ആപ് വെബ് പതിപ്പ് പിന്തുണയ്ക്കുന്നത് ഗൂഗിള്‍ ക്രോമിനെ മാത്രമാണ്. നിങ്ങള്‍ ഫയര്‍ഫോക്‌സോ, സഫാരിയോ, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററോ ഉപയോഗിക്കുകയാണെങ്കില്‍ ഡെസ്‌ക്ടോപില്‍ വാട്ട്‌സ്ആപ് ലഭിക്കുകയില്ല.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങള്‍ വാട്ട്‌സ്ആപ് മൊബൈല്‍ പതിപ്പില്‍ തന്നെ പോകേണ്ടതുണ്ട്.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

വാട്ട്‌സ്ആപിലെ സ്പാം മെസേജുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ഇതിനെ കൈകാര്യം ചെയ്യേണ്ടത് ആ നമ്പറുകള്‍ ബ്ലോക്ക് ചെയ്താണ്. എന്നാല്‍ വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ ഈ സവിശേഷത ഇല്ലാത്തത് തീര്‍ച്ചയായും ഒരു ന്യൂനതയാണ്.

വാട്ട്‌സ്ആപ് വെബ് പതിപ്പില്‍ നിങ്ങള്‍ക്ക് സാധിക്കാത്ത 5 കാര്യങ്ങള്‍...!

നിങ്ങള്‍ അംഗമായ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുമെങ്കിലും, വാട്ട്‌സ്ആപ് വെബ് ക്ലയിന്റില്‍ നിങ്ങള്‍ക്ക് പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ, നിലവിലുളളവയില്‍ നിന്ന് വിട്ടു പോരാനോ സാധിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp on web: 5 things it can’t do.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot