Home
News

സൂക്ഷിച്ച് ചാറ്റ് ചെയ്യുക, ഇനിമുതൽ ഇത്തരം ചാറ്റുകൾക്ക് പണം നൽകേണ്ടി വരും; പുതിയ തീരുമാനവുമായി വാട്സ്ആപ്പ്

ബിസിനസ് ചാറ്റുകൾക്ക് പണം വാങ്ങാനായി പുതിയ പദ്ധതി തയ്യാറാക്കി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പ്. സിഎൻബിസി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് മെറ്റ പുതിയ ബിസിനസ് പ്ലാൻ തയ്യാറാക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

നിലവിൽ മെറ്റയുടെ നിയന്ത്രണത്തിൽ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ ആപ്പുകളിൽ നിന്ന് കമ്പനിക്ക് മികച്ച വരുമാനം ആണ് ലഭിക്കുന്നത്. അതേ സമയം നിരവധി ഉപഭോക്തക്കൾ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നുണ്ടെങ്കിലും. വേണ്ടത്ര വരുമാനം വാട്സ്ആപ്പ് വഴി മെറ്റയ്ക്ക് ലഭിക്കുന്നില്ല. ഈ അവസരത്തിലാണ് മൊണിറ്റൈസേഷൻ നൽകി പണം സമ്പാദിക്കാൻ കമ്പനി പുതിയ പദ്ധതികൾ തയ്യാറാക്കുന്നത്.

ഇനിമുതൽ ഇത്തരം ചാറ്റുകൾക്ക് പണം നൽകേണ്ടി വരും

വാട്സ്ആപ്പിൽ നിന്ന് വരുമാനം വർധിപ്പിക്കാൻ മെറ്റയുടെ പുതിയ തീരുമാനം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയിൽ നിന്ന് വൻ പരസ്യ വരുമാനം മെറ്റയ്ക്ക് ലഭിക്കുന്നുണ്ട്. ഇതേ രീതിയിൽ തന്നെ വാട്സ്ആപ്പിനേയും മാറ്റാൻ ആണ് മെറ്റയുടെ ശ്രമം ഉപഭോക്താക്കളുമായുള്ള ബിസിനസ് സംഭാഷണങ്ങൾ വഴി പണം സമ്പാദനം നടത്താനാണ് വാട്സ്ആപ്പിന്റെ ശ്രമം.

ഓരോ സംഭാഷണത്തിനും വിവിധ കമ്പനികളിൽ നിന്ന് 15 സെന്റ് അല്ലെങ്കിൽ ഏകദേശം 40 പൈസ വരെ വാട്സ്ആപ്പിന് നൽകും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ നിരവധി വ്യവസാങ്ങൾ വാട്സ്ആപ്പിനെ ആശ്രയിച്ച് നടക്കുന്നുണ്ട് പുതിയ നയം നടപ്പിലായാൽ ഇത്തരത്തിൽ വ്യവസായം നടത്തുന്നവർക്ക് ഇത് തിരിച്ചടിയായിരിക്കും ഇന്ത്യ, ബ്രസീൽ പോലെ ജനസംഖ്യ കൂടുതൽ ഉള്ള രാജ്യങ്ങളിൽ നിരവധി ആളുകളാണ് ഇത്തരത്തിൽ വാട്സ്ആപ്പ് വഴി വ്യാപാരം നടത്തുന്നത്.

ഇനിമുതൽ ഇത്തരം ചാറ്റുകൾക്ക് പണം നൽകേണ്ടി വരും

ആയതിനാൽ തന്നെ ഈ പദ്ധതി ആദ്യം എത്തുന്നത് ഇന്ത്യ ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ ആയിരിക്കും. ഇതിന് പുറമെ യൂബർ ബുക്ക് ചെയ്യുന്നതിനും നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളിൽ സിനിമ ശുപാർശകൾ നേടുന്നതിനും ഉപഭോക്താക്കൾ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നുണ്ട് ഇത്തരം പ്രവർത്തികൾക്കും ഇനി പണം ഈടാക്കുന്നതാണ്. ഇതുമൂലം വലിയ രീതിയിലുള്ള വരുമാനം വാട്സ്ആപ്പിന് ലഭിക്കും എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം 500 ദശലക്ഷം സജീവ ഉപയോക്തൃ അടിത്തറ വാട്സ്ആപ്പിന് ഉണ്ട്.

പുതിയ നയം പഠിക്കാനും നടപ്പിലാക്കാനും 90 അംഗ ഉൽപ്പന്ന ടീമിനെ വാട്സ്ആപ്പ് നിയമിച്ചിട്ടുണ്ട്. ഇവർ കമ്പനിയ്ക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുന്ന നയങ്ങൾ രൂപികരിക്കാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗും നിലവിലെ തലവൻ വിൽ കാത്ത്കാർട്ടും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോർട്ട് അവകാശപ്പെടുന്നു. വരുമാനം ഏകദേശം 500 മില്യൺ ഡോളറിനും 1 ബില്യൺ ഡോളറിനും ഇടയിലാനാണ് ഇവർ ശ്രമിക്കുന്നത്.

അതേ സമയം മെറ്റയുടെ ഉടമസ്തതയിലുള്ള ഇൻസ്റ്റാഗ്രാം ഈ വർഷം 40 ബില്യൺ ഡോളർ വരുമാനം കൊണ്ടുവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളെ വർധിപ്പിക്കാനായി ഈ അടുത്തിടയ്ക്ക് നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരിജയപ്പെടുത്തിയത്. അപരിചിത കോളുകൾ മ്യൂട്ട് ചെയ്യുക, സ്ക്രീൻ ഷെയറിങ്, പ്രൈവറ്റ് ചാറ്റ് ലോക്കർ, തൽസമയ വീഡിയോ സന്ദേശം, 32 പേരെ ഉൾപ്പെടുത്തിയുള്ള ​ഗ്രൂപ്പ് വീഡിയോ കോൾ തുടങ്ങിയവയാണ് പുതിയ ഫീച്ചറുകളിലെ പ്രധാനികൾ.

സൂം, ​ഗൂ​ഗിൾ മീറ്റ് തുടങ്ങിയ പ്രമുഖ ആപ്പുകളുടെ മാതൃകയിലാണ് വാട്സ്ആപ്പ് വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ചത്. ഓഫീസ് മീറ്റുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് ഉപകരിക്കുന്ന തരത്തിലാണ് പുതിയ ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചത്. ചാറ്റ് ലോക്ക് എന്ന് ഓപ്ഷൻ ആകട്ടെ നിങ്ങളുടെ സ്വകാര്യ ചാറ്റുകളെ മറ്റുള്ളവരിൽ നിന്ന് മറയ്ക്കാൻ സാഹായിക്കുന്ന ഒരു ഓപ്ഷനാണ്.

നിങ്ങൾക്ക് സ്വകാര്യത സൂക്ഷിക്കേണ്ട ചാറ്റുകൾ ഈ ഓപ്ഷന് താഴെ ചേർക്കാവുന്നതാണ്. ഈ ഓപ്ഷന് പിന്നിൽ ചേർത്തിരിക്കുന്ന ചാറ്റുകൾ ഒരു പ്രത്യേക ഫോൾഡർ പോലെ മുകളിൽ പ്രത്യക്ഷപ്പെടും നിങ്ങളുടെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക് ഇത് തുറക്കാൻ സാധിക്കുന്നതല്ല. മറ്റാർക്കെങ്കിലും ഫോൺ കൈമാറേണ്ട ആവിശ്യം വന്നാൽ നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ ആർക്കും കാണാൻ സാധിക്കില്ല.

More from GizBot

Best Mobiles in India

English summary
Many social media platforms currently operate under the control of META. In this way, the company gets good income from apps like Facebook and Instagram. At the same time, many users are using WhatsApp. Metta is not getting enough revenue through WhatsApp. On this occasion, the company prepares new plans to earn money through monetization.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X