TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഫെയ്സ്ബുക്കിന്റെ മെസ്സേജിംഗ് ആപ്പായ വാട്സാപ്പ് iOS ബീറ്റ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. പരസ്പര ആശയവിനിമയം അടിസ്ഥാനമാക്കി കോണ്ടാക്ടിലുള്ള സുഹൃത്തുക്കള്‍ക്ക് ഇനി വാട്സാപ്പ് റാങ്ക് നല്‍കും!
സ്റ്റാറ്റസ്
വാട്സാപ്പില്‍ നിങ്ങളുടെ കൂട്ടുകാരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്ക്ക് മുന്‍ഗണനാക്രമം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിരന്തരം ആശയവിനിമയം നടത്തുന്ന വ്യക്തികളില്‍ നിന്ന് സ്റ്റാറ്റസ് അപ്ഡേറ്റുകള് ഇനിയൊരിക്കലും നിങ്ങള്‍ക്ക് നഷ്ടമാവുകയില്ല.
വാട്സാപ്പ് ഉപയോഗം
വാട്സാപ്പ് ഉപയോഗം, ഉപയോഗരീതി എന്നിവ വിലയിരുത്തിയാണ് മുന്‍ഗണനാക്രമം തീരുമാനിക്കുന്നത്. വാട്സാപ്പ് ഇവ നിരന്തരം പരിശോധിച്ചു കൊണ്ടിരിക്കും. നിങ്ങള്‍ ആരോടെങ്കിലും ഒരാളോട് കൂടുതലായി ചാറ്റ് ചെയ്യുന്നുവെന്നിരിക്കട്ടെ, അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ് എറ്റവും മുകളില്‍ പ്രത്യക്ഷപ്പെടും.
സാധാരണ റാങ്ക്
സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്താന്‍ വാട്സാപ്പ് അത് സാധാരണ റാങ്ക് ആയി പരിഗണിക്കും. ഫോട്ടോ, വീഡിയോ പോലുള്ളവ അയക്കുകയും സ്വീകരിക്കുകയും ചെയ്താല്‍ മികച്ച റാങ്ക് ലഭിക്കും. ആരുടെയെങ്കിലും സന്ദേശം നിങ്ങള്‍ അവഗണിച്ചാല്‍ അത് മോശം റാങ്കായി മാറും. റാങ്ക് മെച്ചപ്പെടുത്താനുള്ള ഏറ്റവും എളുപ്പഴി കോളുകള്‍ വിളിക്കുകയാണ്.
ഈ രീതിയല്‍ വാട്സാപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് റാങ്കിംഗ് മാറുകയും സ്റ്റാറ്റസ് അപ്ഡേറ്റില്‍ മാറിമറിയലുകള്‍ ഉണ്ടാവുകയും ചെയ്യും.
ഈ ഫീച്ചര്‍
പുതിയ ഫീച്ചറിന്റെ വരവോടെ സ്റ്റാറ്റസ് അപ്ഡേറ്റിലെ നിലവിലെ ക്രമീകരണം അവസാനിക്കും. വാട്സാപ്പിന്റെ ബീറ്റ പതിപ്പില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ത്ത് ഇത് ബീറ്റാ പതിപ്പിലും ലഭ്യമല്ല. iOS ഉപയോക്താക്കള്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതിനായി വാട്സാപ്പ് ബീറ്റ പതിപ്പ് 2.18.102.4 ഇന്‍സ്റ്റോള്‍ ചെയ്യുക.