TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
അനവധി വ്യാജ പ്രചാരങ്ങളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംഭവിക്കുന്ന താളപ്പിഴകൾ ചെറുതൊന്നുമല്ല. ഇത്തരം സാഹചര്യങ്ങൾ സൃഷ്ട്ടിക്കുന്ന സംഭവവികാസങ്ങൾ ഒഴിവാക്കുന്നതിനായി വാട്ട്സ് ആപ്പ് ഇപ്പോൾ പുതിയ സജ്ജീകരണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.
വാലന്റൈന്‍സ് ദിനത്തില്‍ പങ്കാളിയ്ക്കു നല്‍കാം മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍
വ്യാജ അക്കൗണ്ടുകൾ
ഇതിനായി മാസം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് സാമൂഹികമാധ്യമം നീക്കംചെയ്തുകൊണ്ടിരിക്കുന്നത്. വ്യാജസന്ദേശങ്ങൾ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കിവരികയാണെന്നും വാട്‌സാപ്പ് സോഫ്റ്റ്‌വേർ എൻജിനീയർ എൻജിനീയർ മാറ്റ് ജോൺസ് അറിയിച്ചു. വാട്‌സാപ്പ് അക്കൗണ്ട് എടുത്ത ഉടനെത്തന്നെയായിരിക്കും ഇത്തരം കൂട്ടസന്ദേശങ്ങൾ ആളുകളിലേക്കെത്തുക. ഇത്തരത്തിൽ ഓട്‌മേറ്റഡ്, ബൾക്ക് ആയി സന്ദേശങ്ങൾ കൈമാറുന്ന നിരവധി അക്കൗണ്ടുകൾ വാട്‌സാപ്പ് നീക്കി.
20 ലക്ഷം വ്യാജ അക്കൗണ്ടുകൾ
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വാട്‌സാപ്പ് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പുവേളകളിൽ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണ്. ബ്രസീലിൽ തിരഞ്ഞെടുപ്പുവേളയിൽ ഇത്തരത്തിൽ ഒട്ടേറെ വ്യാജസന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ എത്തിയിരുന്നു.
വ്യാജ പ്രചാരങ്ങൾ
ഇന്ത്യയിൽ 200 ദശലക്ഷം ഉപയോക്താക്കളുള്ള മെസ്സേജിങ് ആപ്പ്, ബൾക്ക് രജിസ്ട്രേഷനുകൾ സൂചിപ്പിക്കുന്ന പെരുമാറ്റ സൂചകങ്ങൾ മനസിലാക്കുന്നതിനായാണ് ലക്ഷ്യമിട്ടിരിക്കുന്നത്. "നമ്മൾ നല്കുന്ന ഈ സൗജന്യ സേവനം ദുരുപയോഗപ്പെടുത്തുന്ന ഒരുപാടാളുകളുണ്ട് , ഇതിന്റെ അടിത്തറ സംരക്ഷിക്കുന്നതിനായി ഞങ്ങൾ തുടർച്ചയായി ശ്രമിക്കുന്നുണ്ട്", വാട്ട്സ് ആപ്പ് പറഞ്ഞു. വലിയ രീതിയിൽ സന്ദേശങ്ങൾ ഉൾകൊണ്ട അക്കൗണ്ടുകൾ ഉടൻ നിരോധിക്കുമെന്നും വാട്ട്സ് ആപ്പ് പറഞ്ഞു.
വ്യാജ സന്ദേശങ്ങൾ
ഇന്ത്യയിൽ വാട്ട്സ് ആപ്പ് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്ന പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി, വാട്ട് സ് ആപ്പിൽ അവരുടെ അനുഭവം സംബന്ധിച്ച ഒരു ആശങ്കയുണ്ടെങ്കിൽ അത് മറ്റ് ചാനലുകളിലൂടെ റിപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഒരു ഗ്രിവൻസ് ഓഫീസറെ അറിയിക്കാവുന്നതാണ്. ഇന്ത്യയെ നയിക്കുന്നതിനായി വാട്ട്സ് ആപ്പ് അടുത്തിടെയായി അബിജിറ്റ് ബോസിനെ ക്ഷണിച്ചിരുന്നു, സിവിൽ സൊസൈറ്റിയുമായി ബന്ധം വളർത്തിയെടുക്കാനും സമയബന്ധിതമായി ഗവൺമെന്റിനോട് പ്രതികരിക്കാനും കഴിയുന്ന ഒരു പ്രാദേശിക ടീമിനെ വികസിപ്പിച്ചെടുക്കുന്നത്തിന് വേണ്ടിയാണ് ഇത്.