വാട്ട്‌സ്ആപ് വീഡിയോ കോളിങ് സവിശേഷതയുമായി എത്തും...!

Written By:

എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും വോയിസ് കോള്‍ സംവിധാനം ലഭ്യമാക്കിയ വാട്ട്‌സ്ആപ് അടുത്ത വന്‍ ചുവടു വെപ്പിനുളള ഒരുക്കത്തില്‍. വീഡിയോ കോളിങ് സംവിധാനവുമായാണ് വാട്ട്‌സ്ആപ് അടുത്തെത്തുക.

വാട്ട്‌സ്ആപ് വീഡിയോ കോളിങ് സവിശേഷതയുമായി എത്തും...!

വോയിസ് കോളിങ് സംവിധാനത്തിന് ലഭിച്ച സ്വീകാര്യതയാണ് പുതിയ ചുവട് വെപ്പിന് കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. വോയിസ് കോളിങ് സംവിധാനം ഇതിനകം കമ്പനിക്കുള്ളില്‍ വാട്ട്‌സ്ആപ് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിന്റെ ആല്‍ഫാ സ്‌റ്റേജ് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്ന് കമ്പനി വക്താക്കള്‍ പറയുന്നു.

സോണി ഫോട്ടോഗ്രാഫി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ശ്വാസം സ്തംഭിപ്പിക്കുന്ന ചിത്രങ്ങള്‍...!

വാട്ട്‌സ്ആപ് വീഡിയോ കോളിങ് സവിശേഷതയുമായി എത്തും...!

ബീറ്റാ പതിപ്പ് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്കായി അടുത്ത മാസങ്ങളില്‍ ലഭ്യമായി തുടങ്ങും. ഇത് പണം വാങ്ങി നല്‍കുന്ന സേവനമാകുമോ അല്ലയോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!

വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!

വാട്ട്‌സ്ആപ് വീഡിയോ കോളിങ് സവിശേഷതയുമായി എത്തും...!

സൗജന്യമാകാനാണ് കൂടുതല്‍ സാധ്യതയെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വീഡിയോ കോളിങ് സംവിധാനത്തിന് പ്രത്യേക പേരും വാട്ട്‌സ്ആപ് നല്‍കാന്‍ സാധ്യതയുണ്ട്. വാട്ട്‌സ്ആപ് വീഡിയോ കോളിങ് സ്‌കൈപ്, ഗൂഗിള്‍ ഹാങ്ഔട്ട് തുടങ്ങിയ വീഡിയോ ചാറ്റിങ് സംവിധാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കും ഉയര്‍ത്തുക.

English summary
Whatsapp To Roll Out Video Calling Feature Soon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot