വാട്സ് ആപ്പ് സുരക്ഷാ ശക്തമാക്കുന്നു; ഫിംഗർ പ്രിൻറ് സംവിധാനവും ഫേസ് അൺലോക്കിംഗും ഉടനെത്തും

|

ഉപയോക്താക്കൾ കൂടുതലാകുമ്പോൾ സുരക്ഷയും മികവുറ്റതാകണം അല്ലേ... അതെ അതു തന്നെയാണ് ഏറ്റവും കൂടുതൽ ആരാധകരുള്ള മെസ്സേജിംഗ് ആപ്പായ വാട്സ് ആപ്പും ചെയ്യാനുദ്ദേശിക്കുന്നത്. ആധുനിക ഇൻറർനെറ്റിംഗ് രംഗത്തെ സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തി സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കുകയാണ്. ടച്ച് ഐ.ഡിയും ഫേസ് അൺലോക്കിംഗ് സംവിധാനവുമാണ് പുതുതായി സുരക്ഷയ്ക്കെത്തുന്നത്.

 

സുരക്ഷയ്ക്കായി ഫേസ് ഐ.ഡിയും ടച്ച് ഐ.ഡിയും

സുരക്ഷയ്ക്കായി ഫേസ് ഐ.ഡിയും ടച്ച് ഐ.ഡിയും

ഉപയോക്താക്കൾ ദിനംപ്രതി കൂടുന്നതുകൊണ്ടുതന്നെ സുരക്ഷയിലും വലിയ വെല്ലു വിളി നേരിടുന്ന സാഹചര്യത്തിലാണ് വാട്സ് ആപ്പ് സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തിലെത്തുന്നത്. വാട്സ് ആപ്പിന് കൂടുതൽ സുരക്ഷയൊരുക്കുകയാണ് ഈ രണ്ട് സംവിധാനങ്ങളും കൊണ്ട് ലക്ഷ്യമിടുന്നത്. ഇവ പുതിയ അപ്ഡേറ്റിലൂടെ നിങ്ങളുടെ ഫോണിലെത്തിയാൽ പിന്നെ മറ്റൊരാൾക്കും നിങ്ങളുടെ വാട്സ് ആപ്പ് ഉപയോഗിക്കാനോ പ്രൈവറ്റ് മെസ്സേജുകൾ വായിക്കാനോ കഴിയില്ല.

വാട്സ് ആപ്പ് ഉപയോഗിക്കാൻ

വാട്സ് ആപ്പ് ഉപയോഗിക്കാൻ

രണ്ടാമതൊരാൾ നിങ്ങളുടെ വാട്സ് ആപ്പ് ഉപയോഗിക്കാൻ ശ്രമിച്ചാലുടൻ ഫേസ് റെക്കഗ്നൈസ് ചെയ്യാനുള്ള വിൻഡോ ഓപ്പണാകും. മാത്രമല്ല ഫിംഗർപ്രിൻഡ് ഉപയോഗിക്കാനും നിർദ്ദേശം നൽകും. ഇവ ഉറപ്പായാൽ മാത്രമേ വാട്സ് ആപ്പ് ഉപയോഗിക്കാനാകൂ. ആപ്പ് ഡെവലപ്പർമാർ ഇപ്പോൾ ഈ സംവിധാനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ്. അധികം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് സംവിധാനങ്ങളും ഉടനെത്തും
 

മറ്റ് സംവിധാനങ്ങളും ഉടനെത്തും

സുരക്ഷാ സംവിധാനങ്ങൾക്ക് ഉപരിയായി മറ്റ് അപ്ഡേഷനുകളും വാട്സ് ആപ്പ് ഉടൻ നടത്തും. വെക്കേഷൻ മോഡ്, സൈലൻഡ് മോഡ് തുടങ്ങിയവയാകും ഉടനെത്തുക. കൂടാതെ ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിലേക്ക് കണക്ട് ചെയ്യാനാകുന്ന ലിങ്ക്ഡ് അക്കൌണ്ട്സ് സംവിധാനവും ഐ ഫോൺ ഉപയോക്താക്കൾക്കായുള്ള മറ്റ് അപ്ഡേഷനുകളും ഉടനെത്തും.

രാത്രിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള വഴികള്‍രാത്രിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള വഴികള്‍

 

Best Mobiles in India

Read more about:
English summary
WhatsApp to rollout fingerprint and face unlock authentication soon

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X