പുതിയ വാട്ട്‌സ്ആപ് ഐഫോണ്‍ പതിപ്പിന്റെ സവിശേഷതകള്‍ ഇവയാണ്...!

Written By:

വാട്ട്‌സ്ആപ് ഐഫോണില്‍ ഉപയോഗിക്കുന്നവര്‍ക്ക് പല ആകര്‍ഷകമായ സവിശേഷതകളുമായാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ് ഐഫോണില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഈ സവിശേഷതകള്‍.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെങ്ങനെ...!

ഐഫോണ്‍ വാട്ട്‌സ്ആപിന്റെ പ്രത്യേകതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് കൂടുതല്‍ എളുപ്പമാക്കാനുളള ടിപ്‌സ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ പതിപ്പ് 2.12.5-ലാണ് പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഐഒഎസ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ ആര്‍ക്കൈവ് സവിശേഷത അവതരിപ്പിച്ചിട്ടുണ്ട്.

 

വീഡിയോ ആര്‍ക്കൈവ് സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് ചാറ്റ് ബാക്ക് അപ്പ് നടത്തുന്നതുപോലെ വീഡിയോകളും സൂക്ഷിക്കാവുന്നതാണ്.

 

വാട്ട്‌സ്ആപ് കോള്‍ ചെയ്യുമ്പോള്‍ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള ഓപ്ഷനും പുതിയ ഐഒഎസ് വാട്ട്‌സ്ആപ് പതിപ്പിലുണ്ട്.

 

കോള്‍ ചെയ്യുമ്പോള്‍ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള ഓപ്ഷന്‍ ആന്‍ഡ്രോയിഡിലും ലഭ്യമാക്കിയിട്ടുണ്ടെന്നത് ഇവിടെ ശ്രദ്ധേയമാണ്.

 

ചാറ്റിങ് ഫീല്‍ഡില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ പഴയ ചാറ്റ് മെസേജുകള്‍ ഓട്ടോമാറ്റിക്ക് ആയി ഓരോന്നായി പ്രത്യക്ഷപ്പെടുന്നതാണ്.

 

Load earlier messages എന്ന ഓപ്ഷന്‍ ഇതോടെ എടുത്തു മാറ്റിയിരിക്കുകയാണ്.

 

ആവശ്യമില്ലാത്ത വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നോട്ടിഫിക്കേഷന്‍ റദ്ദാക്കുവാന്‍ സാധിക്കുന്നതാണ്.

 

ഈ സവിശേഷത ആന്‍ഡ്രോയിഡ് പതിപ്പിലും ഉണ്ടെന്ന് ഓര്‍ക്കുക.

 

ആപ്പിള്‍ മാപ് ഉപയോഗിച്ച് നല്ല രീതിയില്‍ സ്ഥലങ്ങള്‍ ഷെയര്‍ ചെയ്യാം എന്നതാണ് മറ്റൊരു സവിശേഷത. ഇതോടൊപ്പം ലഭിക്കുന്ന സന്ദേശങ്ങളെ വലത് ഭാഗത്തേക്ക് സൈ്വപ് ചെയ്ത് വായിച്ചതോ വായിക്കാത്തവയോ എന്ന് മാര്‍ക്ക് ചെയ്യാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
WhatsApp rolls out massive iOS upgrade.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot