വാട്ട്‌സ്ആപില്‍ ആര്‍ക്കും ഉപയോക്താക്കളെ പിന്തുടരാന്‍ സാധിക്കുന്ന സുരക്ഷാ ഭീഷിണി...!

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്. ഇതുകൂടാതെ, സുരക്ഷാ സംവിധാനത്തില്‍ തങ്ങളെ ആര്‍ക്കും തകര്‍ക്കാന്‍ പറ്റില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍ ജനിപ്പിക്കുന്ന അപകടങ്ങള്‍...!

വാട്ട്‌സ്ആപില്‍ ആര്‍ക്കും ഉപയോക്താക്കളെ പിന്തുടരാവുന്ന സുരക്ഷാ ഭീഷിണി

എന്നാല്‍ സന്ദേശങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും വാട്ട്‌സ്ആപ് നല്‍കുന്ന സംരക്ഷണം അയഥാര്‍ത്ഥമാണെന്ന അവകാശം ഉയര്‍ന്ന് കഴിഞ്ഞു.

ഡച്ച് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിയാണ്‌ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താം എന്ന്‌ പറയുന്നത്.

വാട്ട്‌സ്ആപില്‍ ആര്‍ക്കും ഉപയോക്താക്കളെ പിന്തുടരാവുന്ന സുരക്ഷാ ഭീഷിണി

മൈക്കെല്‍ സ്വീറിങ്ക് എന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ പേര്. ഈ വെബ് ടൂളിന് സ്വീറിങ്ക് വാട്ട്‌സ്‌സ്‌പൈ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വാട്ട്‌സ്ആപില്‍ ആര്‍ക്കും ഉപയോക്താക്കളെ പിന്തുടരാവുന്ന സുരക്ഷാ ഭീഷിണി

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ ചിത്രങ്ങള്‍, പ്രൈവസി സൈറ്റിങുകള്‍, സ്റ്റാറ്റസ് മെസേജുകള്‍ എന്നിവ പിന്തുടരാവുന്നതാണ്. ഈ സുരക്ഷാ വീഴ്ചകള്‍ പരിശോധിക്കും എന്ന് വാട്ട്‌സ്ആപ് അധികൃതര്‍ അറിയിച്ചു.

Read more about:
English summary
WhatsApp security flaw allows anyone to track users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot