കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന വീഡിയോകള്‍ വാട്‌സ് ആപ്പിലൂടെ വീണ്ടും പ്രചരിക്കുന്നു

|

വാട്‌സ് ആപ്പ് ചാറ്റ് ഗ്രൂപ്പുകളിലൂടെ വീണ്ടും കുട്ടികളുടെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നു. ഒരു സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് പറയുന്നത് ഇത്തരം വീഡിയോകള്‍ വാട്‌സ് ആപ്പില്‍ നിരോധിച്ചിട്ടുണ്ടെന്നും സീറോ ടോളറന്‍സ് പോളിസിയാണ് ആപ്പിനുള്ളതെന്നുമാണ്. ഈ വാദം തള്ളുന്നതാണ് പുതിയ കണ്ടെത്തല്‍.

വ്യക്തമാക്കുന്നു.

വ്യക്തമാക്കുന്നു.

വാട്‌സ് ആപ്പിനെ മാര്‍ച്ച് മാസം രണ്ട് ആഴ്ചയോളം നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യം സൈബര്‍ സുരക്ഷാ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. നൂറോളം അംഗങ്ങളടങ്ങിയ ഒരു ഡസനോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് സൈബര്‍ പീസ് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

അത്ര പ്രയാസമൊന്നുമില്ല.

അത്ര പ്രയാസമൊന്നുമില്ല.

വാട്‌സ് ആപ്പ് പബ്ലിക്ക് ഗ്രൂപ്പ് ഡിസ്‌ക്കവറി ആപ്പ് ഉപയോഗിച്ചാണ് ഇത്തരം ഗ്രൂപ്പുകളെ നിരീക്ഷിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്ത ആപ്പാണിത്. എന്നാല്‍ ഗൂഗിളിലൊന്നു തിരഞ്ഞാല്‍ ആപ്പ് ലഭിക്കാന്‍ അത്ര പ്രയാസമൊന്നുമില്ല.

നിരീക്ഷണം

നിരീക്ഷണം

നാലു മാസത്തിനിടയില്‍ ഇതു രണ്ടാംതവണയാണ് സൈബര്‍ പീസ് ഫൗണ്ടേഷന്‍ അന്വേഷണം നടത്തുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ലഭിക്കുന്ന ക്ഷണങ്ങളിലൂടെ അംഗമായ ശേഷം രഹസ്യമായാണ് നിരീക്ഷണം. പലരും കുട്ടുകളുമായി നേരിട്ട് ലൈംഗീകബന്ധം പുലര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും സി.പി.എഫ് ട്രയിനിംഗ് ആന്റ് പോളിസി കൈകാര്യം ചെയ്യുന്ന നിതീഷ് ചന്ദ്രന്‍ പറയുന്നു.

കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരന്തരം പോരാടുന്ന ഏജന്‍സിയാണ് സൈബര്‍ പീസ് ഫൗണ്ടേഷന്‍. 2015ലാണ് സി.പി.എഫിന്റെ തുടക്കം. സര്‍ക്കാരുമായും നിയമം കൈകാര്യം ചെയ്യുന്ന ഏജന്‍സികളുമായും സ്വകാര്യ സ്ഥാപനങ്ങളുമായെല്ലാം സി.പി.എഫ് കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

കണ്ടെത്തല്‍.

കണ്ടെത്തല്‍.

ഇലക്ട്രോണിക് മാധ്യമത്തിലൂടെ കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്നതിന് നിയമപരമായി വിലക്കുണ്ട്. ഐ.റ്റി ആക്ട് 2000 സെക്ഷന്‍ 67ബി പ്രകാരമാണ് ഈ നിയമം ബാധകമാകുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍ നിരന്തരം നിയമവിരുദ്ധപ്രവര്‍ത്തനം നടക്കുന്നതായാണ് സി.പി.എഫിന്റെ കണ്ടെത്തല്‍.

കമ്പനി വക്താവ് വ്യക്തമാക്കുന്നു.

കമ്പനി വക്താവ് വ്യക്തമാക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നതായാണ് വാട്‌സ് ആപ്പിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ഉപയോക്താക്കളുടെ സുരക്ഷയും കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങളുടെ പ്രചരണവുമെല്ലാം ഏറെ ഗൗരവത്തോടെയാണ് വാട്‌സ് ആപ്പ് കാണുന്നതെന്നും കമ്പനി വക്താവ് വ്യക്തമാക്കുന്നു.

Best Mobiles in India

Read more about:
English summary
Whatsapp still being used for child abuse videos

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X