വാട്ട്‌സാപ്പില്‍ അറിയാതെ അയച്ച മെസേജുകള്‍ ഇനി പെട്ടന്നു ഡിലീറ്റ് ചെയ്യാം!

Written By:

വീണ്ടും പുതിയ സവിശേഷതയുമായി വാട്ട്‌സാപ്പ് എത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് ഈ സവിശേഷത ലഭ്യമാകുന്നത്.

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയയുടെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

വാട്ട്‌സാപ്പില്‍ അറിയാതെ അയച്ച മെസേജുകള്‍ പെട്ടന്നു ഡിലീറ്റ് ചെയ്യാം!

വാട്ട്‌സാപ്പിലെ പുതിയ സവിശേഷത ഇതാണ്, ഫേസ്ബുക്ക് ഉടമസ്തതയിലുളള വാട്ട്‌സാപ്പില്‍ ' delete for every one' എന്ന സവിശേഷതയുമായി എത്തുന്നു. അതായത് നിങ്ങള്‍ അറിയാതെ തെറ്റായ മെസേജ് അയച്ചാലോ അല്ലെങ്കില്‍ മെസേജ് മാറി പോയാലോ അവര്‍ വായിക്കുന്നതിനു മുന്‍പു തന്നെ നിങ്ങള്‍ക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം.

ഈ സവിശേഷത ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ടെസ്റ്റിങ്ങ് സ്റ്റേജ് കഴിഞ്ഞാല്‍ ഇത് എല്ലാവര്‍ക്കും സജീവമാകും. ടിപ്‌സ്റ്റര്‍ പറയുന്നത് ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ നിന്നുളള മെസേജുകളും ഡിലീറ്റ് ചെയ്യും എന്നാണ്.

വാട്ട്‌സാപ്പില്‍ അറിയാതെ അയച്ച മെസേജുകള്‍ പെട്ടന്നു ഡിലീറ്റ് ചെയ്യാം!

'റീകോള്‍' സവിശേഷത മറ്റു ചാറ്റ് ആപ്പുകളായ ടെലിഗ്രാം, വൈബര്‍ കൂടാതെ മറ്റു കോംപറ്റീറ്റര്‍ എന്നിവയില്‍ ഇതിനകം തന്നെ ലഭ്യമാണ്. എന്നാല്‍ പ്രതിദിനം നൂറു കണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വാട്ട്‌സാപ്പില്‍ ഇപ്പോഴാണ് ഈ സവിശേഷത എത്തുന്നത്.

ഈ വര്‍ഷം വാട്ട്‌സാപ്പ് അനേകം സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നു.

English summary
According to a fresh leak, the Facebook-owned chat app has finally started testing the 'delete for everyone' feature in its Android and iOS apps, and it essentially lets you delete a sent message before the receiver has read it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot