ടാറ്റ ഡോകോമൊ വരിക്കാര്‍ക്ക് ഒരു രൂപയ്ക്ക് വാട്‌സ്ആപ്

Posted By:

പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ് ടാറ്റ ഡോകോമൊയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. ഇതു പ്രകാരം ടാറ്റ ഡോകോമൊ വരിക്കാര്‍ക്ക് ഇനിമുതല്‍ പ്രതിദിനം ഒരു രൂപ നല്‍കിയാല്‍ വാട്‌സ്ആപ് സൗജന്യമായി ഉപയോഗിക്കാം. മറ്റു ഡാറ്റ പ്ലാനുകള്‍ ഇല്ലാതെതന്നെ ഇതു സാധ്യമാവും.

ടാറ്റ ഡോകോമൊ വരിക്കാര്‍ക്ക് ഒരു രൂപയ്ക്ക് വാട്‌സ്ആപ്

അതായത് 15 രൂപ നല്‍കിയാല്‍ 15 ദിവസം അണ്‍ലിമിറ്റഡായി വാട്‌സ്ആപ് ഉപയോഗിക്കാം. പുതിയ പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനായി പ്രീ പെയ്ഡ് വരിക്കാര്‍ *123# ഡയല്‍ ചെയ്താല്‍ മതി.

വായിക്കുക: വന്‍ വിലക്കുറവില്‍ ലഭ്യമാകുന്ന 10 സ്മാര്‍ട്‌ഫോണുകള്‍

കഴിഞ്ഞ വര്‍ഷം നവംബറില്‍ റിലയന്‍സുമായി ചേര്‍ന്ന് വാട്‌സ്ആപ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. മാസം 16 രൂപ നല്‍കിയാല്‍ അണ്‍ലിമിറ്റഡ് വാട്‌സ്ആപ് ഉപയോഗിക്കാമെന്നതായിരുന്നു ഇത്. ഇത് ഏറെ ഫലം ചെയ്യുകയും ചെയ്തു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വാട്‌സ്ആപുമായി ചേര്‍ന്നുള്ള പദ്ധതിയെ കുറിച്ച് ടാറ്റ ഡോകോമൊ പുതിയൊരു പരസ്യവും ഇറക്കിയിട്ടുണ്ട്. അത് ചുവടെ നല്‍കുന്നു.

<center><iframe width="100%" height="360" src="//www.youtube.com/embed/rK3s81BMJ1Q?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot