ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ വാട്‌സാപ്പും ഗൂഗിള്‍ മാപും ഉള്‍പ്പെടെ 4 വഴികള്‍

|

ലൊക്കേഷന്‍ ട്രാക്കിംഗ് ഫീച്ചറിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും എവിടെയാണെന്ന് അറിയാന്‍ സഹായിക്കുമെന്നത് ഫീച്ചറിന്റെ ഗുണമാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പരസ്യക്കാരും വ്യക്തികളെ നിരീക്ഷിക്കാന്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഉപയോഗിക്കുമെന്നാണ് വിമര്‍ശകരുടെ വാദം.

ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ വാട്‌സാപ്പും ഗൂഗിള്‍ മാപും ഉള്‍പ്പെടെ 4 വഴ

ലൊക്കേഷന്‍ ട്രാക്കിംഗ് ഫീച്ചര്‍ അശ്രദ്ധമായി ഉപയോഗിക്കുന്നത് വ്യക്തിയുടെ സ്വകാര്യത നശിപ്പിക്കാം. എന്നാല്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ വളരെ പ്രയോജനപ്രദമായ ഒരു ഫീച്ചറാണിത്. മൊബൈല്‍ ഫോണില്‍ നിങ്ങളുടെ ലൊക്കേഷന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനുള്ള നാല് മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം. ഫീച്ചര്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക.

1. വാട്‌സാപ്പ്

1. വാട്‌സാപ്പ്

ആരുമായാണോ ലൊക്കേഷന്‍ പങ്കുവയ്‌ക്കേണ്ടത് അവരുടെ ചാറ്റ് ഓപ്പണ്‍ ചെയ്ത് അറ്റാച്ച് ബട്ടണില്‍ അമര്‍ത്തുക. അതിനുശേഷം ലൊക്കേഷന്‍ തിരഞ്ഞെടുക്കണം. വാട്‌സാപ്പ് നിങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്തും. ഇനി സെന്‍ഡ് യുവര്‍ കറന്റ് ലൊക്കേഷനില്‍ അമര്‍ത്തുക.

2. ഫെയ്‌സ്ബുക്ക്

2. ഫെയ്‌സ്ബുക്ക്

മെസേജ് ബോക്‌സിന്റെ വലതുവശത്ത് ജിപിഎസ് ചിഹ്നം കാണാം. മെസഞ്ചറിന് വേണ്ടി ലൊക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ 'ടേണ്‍ ഓണ്‍'-ല്‍ അമര്‍ത്തുക. നിങ്ങള്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ലൊക്കേഷന്‍ ടാഗ് ചെയ്യപ്പെടും.

3. എസ്എംഎസ്
 

3. എസ്എംഎസ്

മെസേജ് വഴിയും ലൊക്കേഷന്‍ പങ്കുവയ്ക്കാനാകും. മെസേജ് ഓപ്പണ്‍ ചെയ്ത് പേപ്പര്‍ ക്ലിപ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്തതിന് ശേഷം ലൊക്കേഷനില്‍ അമര്‍ത്തുക. ലൊക്കേഷന്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാം. അല്ലെങ്കില്‍ ജിപിഎസ് ഓണ്‍ ചെയ്യുക. മൊബൈല്‍ നിങ്ങളുടെ ലൊക്കേഷന്‍ സ്വയം കണ്ടെത്തും. സെന്‍ഡ് ബട്ടണില്‍ അമര്‍ത്തുക. നിങ്ങളുടെ ലൊക്കേഷന്റെ ഗൂഗിള്‍ മാപ് ഐഡി സ്വീകര്‍ത്താവിന് ലഭിക്കും.

4. ഗൂഗിള്‍ മാപ്

4. ഗൂഗിള്‍ മാപ്

ഗൂഗിള്‍ മാപ് ഓപ്പണ്‍ ചെയ്ത് അയക്കേണ്ട സ്ഥലം എടുത്ത് അതില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ ഗൂഗിള്‍ മാപില്‍ ഒരു പിന്‍ ചിഹ്നം പ്രത്യക്ഷപ്പെടും. ഇതിന് താഴെ അഡ്രസ്സും ഉണ്ടാകും. അഡ്രസ്സില്‍ അമര്‍ത്തി സേവ് ചെയ്യാ. ഷെയറും ചെയ്യാം.

ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ്, ലൈഫ്360 ഫാമിലി ലൊക്കേറ്റര്‍, ഗ്ലിംപ്‌സ് മുതലായവയും ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ആപ്പുകളാണ്.

Best Mobiles in India

English summary
Location-tracking features have always been controversial. While there are people, like mothers or spouses, who swear by it, stating that it helps to keep a tab on their wards or family, it is criticized for allowing law enforcement agencies to monitor people’s movements or advertisers to connect people’s online activities with their real identities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X